You are here

കൊലക്കേസ് പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍ 

  • വിവാഹിതരായ രണ്ടു സ്ത്രീകളുമായി ഒളിച്ചോടി കൊടൈക്കനാലിൽ പേരുമാറ്റി കഴിയവെയാണ് അറസ്​റ്റ്​

00:08 AM
07/12/2018
roy murder arrest

ച​ങ്ങ​നാ​ശ്ശേ​രി: കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി 12 വ​ര്‍ഷ​ത്തി​ന്​ ശേ​ഷം പൊ​ലീ​സ് പി​ടി​യി​ൽ. പാ​യി​പ്പാ​ട് നാ​ലു​കോ​ടി പു​ളി​മൂ​ട്ടി​ല്‍ കൊ​ല്ലം​പ​റ​മ്പി​ല്‍ റോ​യി​യാ​ണ്​ (48) കോ​ട്ട​യം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ൻ​റി ഗു​ണ്ട സ്‌​ക്വാ​ഡി​​െൻറ പി​ടി​യി​ലാ​യ​ത്.

2006ല്‍ ​തൃ​ക്കൊ​ടി​ത്താ​നം ആ​ര​മ​ല​ക്കു​ന്ന് ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ഉ​ത്സ​വ ഘോ​ഷ​യാ​ത്ര​ക്കി​ടെ നാ​ലു​കോ​ടി ജ​ങ്ഷ​നി​ൽ​വെ​ച്ച് കേ​സി​​ലെ ഒ​ന്നാം പ്ര​തി നാ​ലു​കോ​ടി കൂ​ട​ത്തേ​ട്ട് ബി​നു​വും ര​ണ്ടാം പ്ര​തി റോ​യി​യും ചേ​ര്‍ന്ന് തൃ​ക്കൊ​ടി​ത്താ​നം ആ​ര​മ​ല​ക്കു​ന്ന് പ​നം​പ​റ​മ്പി​ല്‍ ലാ​ല​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ പി​ടി​കൂ​ടി​യെ​ങ്കി​ലും ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ റോ​യി അ​യ​ൽ​വാ​സി​ക​ളും വി​വാ​ഹി​ത​രു​മാ​യ ര​ണ്ട്​ യു​വ​തി​ക​ളോ​ടൊ​പ്പം മു​ങ്ങു​ക​യാ​യി​രു​ന്നു.

ഒ​ന്നാം പ്ര​തി കൂ​ട​ത്തേ​ട്ട് ബി​നു​വി​നെ കോ​ട്ട​യം സെ​ഷ​ന്‍സ് കോ​ട​തി 10 വ​ര്‍ഷം​ ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. ഇ​യാ​ൾ പോ​ള്‍ വ​ധ​ക്കേ​സി​ലെ മാ​പ്പു​സാ​ക്ഷി​യും നി​ര​വ​ധി മോ​ഷ​ണ, ക​ഞ്ചാ​വ്, അ​ടി​പി​ടി കേ​സു​ക​ളി​ല്‍ നി​ര​വ​ധി ത​വ​ണ ജ​യി​ല്‍ശി​ക്ഷ അ​നു​ഭ​വി​ച്ച​യാ​ളു​മാ​ണെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

റോ​യി​യെ​പ്പ​റ്റി വ​ര്‍ഷ​ങ്ങ​ളാ​യി ഒ​രു വി​വ​ര​വും ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ച​ങ്ങ​നാ​ശ്ശേ​രി ഡി​വൈ.​എ​സ്.​പി എ​സ്. സു​രേ​ഷ് കു​മാ​ര്‍ ന​ട​ത്തി​യ അ​േ​ന്വ​ഷ​ണ​ത്തി​ലാ​ണ് കൊ​ടൈ​ക്ക​നാ​ലി​ല്‍ പി​ടി​യി​ലാ​യ​ത്.

കൊ​ല​പാ​ത​ക​ശേ​ഷം ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് പാ​യി​പ്പാ​ട് നാ​ലു​കോ​ടി​യി​െ​ല ര​ണ്ട്​ സ്ത്രീ​ക​ളു​മാ​യി നാ​ടു​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക​ളു​ടെ​യും മൊ​ബൈ​ല്‍ ന​മ്പ​ര്‍ ശേ​ഖ​രി​ച്ച് കോ​ട്ട​യം സൈ​ബ​ര്‍സെ​ല്ലി​​െൻറ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്ത​ു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ റോ​യി​യോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന സ്ത്രീ​യു​ടെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ മ​ന​സ്സി​ലാ​ക്കി​യ അ​ന്വേ​ഷ​ണ​സം​ഘം ത​മി​ഴ്‌​നാ​ട് കൊ​ടൈ​ക്ക​നാ​ലി​ല്‍ ആ​റ്റൂ​വാം​പെ​ട്ടി​ക്ക് സ​മീ​പ​ത്തെ വ​ന​പ്ര​ദേ​ശ​ത്തു​നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ജോ​സ​ഫ് എ​ന്ന പേ​രി​ലാ​ണ് അ​വി​ടെ ഇ​യാ​ൾ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. റോ​യി കെ​ട്ടി​ട​നി​ര്‍മാ​ണ തൊ​ഴി​ലാ​ളി​യാ​യും ഇ​യാ​ളു​ടെ ഇ​പ്പോ​ഴു​ള്ള ഭാ​ര്യ കൊ​ടൈ​ക്ക​നാ​ലി​ലെ ഒ​രു റി​സോ​ര്‍ട്ടി​ലും ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി റി​മാ​ന്‍ഡ് ചെ​യ്തു. ച​ങ്ങ​നാ​ശ്ശേ​രി ഡി​വൈ.​എ​സ്.​പി സു​രേ​ഷ് കു​മാ​ര്‍, ആ​ൻ​റി ഗു​ണ്ട സ്‌​ക്വാ​ഡി​ലെ കെ.​കെ. റെ​ജി, പ്ര​ദീ​പ് ലാ​ല്‍, അ​ന്‍സാ​രി, അ​നീ​ഷ്, അ​രു​ണ്‍ എ​ന്നി​വ​രാ​ണ് പി​ടി​കൂ​ടി​യ​ത്.

Loading...
COMMENTS