മുക്കം: ഇറച്ചി വിപണിയെ ലക്ഷ്യമിെട്ടത്തുന്ന ഹരിയാന മുറപോത്തുകൾ ഗ്രാമവയലുകളിൽ കാഴ്ചയാവുന്നു. ബലിപെരുന്നാളിന് ബലിയർപ്പിക്കുന്നതിനും മാംസവിപണിയും ലക്ഷ്യമിട്ടാണ് മുറപോത്തുകളെ ഇറക്കുന്നത്. ഹരിയാനയിൽനിന്ന് ലോറി മാർഗം കയറ്റിക്കൊണ്ടുവന്ന് കേരളത്തിലെ ഫാമുകൾ വഴിയാണ് ഇവയെ വിൽക്കുന്നത്. ചെറിയ കിടാങ്ങളെ കൊണ്ടുവന്ന് വളർച്ചയെത്തിയതിന് ശേഷമാണ് ഇവ വിപണിയിലെത്തുന്നത്.
ഉയർന്ന വളർച്ച നിരക്ക്, രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രത്യേക ശേഷി, രുചിയുള്ള മാസം എന്നിവ കാരണമാണ് മുറപോത്തുകൾക്ക് പ്രിയമേറുന്നത്. ഹരിയാനയിലെ ഫത്തേബാദ്, ഫിസാർ, രോഹ് കെ തുടങ്ങി ഒട്ടേറെ ജില്ലകളിൽ മുറപോത്തുകളെ വ്യവസായികമായി വളർത്തുന്നുണ്ട്. ചെറിയ തലയും മിനുസമുള്ള കറുത്ത ശരീരവും ഉയർന്ന നെറ്റിത്തടവും നീണ്ട തടിച്ചകഴുത്തും വളഞ്ഞ ചെറിയ കൊമ്പുകളുമൊക്കെയാണ് മുറ ജനുസ്സിൽപെട്ട പോത്തിനെ മറ്റുള്ളവയിൽ വ്യത്യസ്തമാക്കുന്നത്. ഏതു കാലാവസ്ഥയും അതിജീവിക്കാൻ ഇവക്ക് കഴിയുന്നു.
മുക്കം നഗരസഭയിലെ ചെറുകിട പോത്ത് ഫാമുകളിൽ ഒരാഴ്ചക്കിടയിൽ ഒേട്ടറെ പോത്തുകളെത്തി. ശരാശരി 150 മുതൽ 300 കിലോഗ്രാംവരെ തൂക്കമുള്ളതും ഇവയിലുണ്ട്.