Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നാർ വട്ടവടയില്‍...

മൂന്നാർ വട്ടവടയില്‍ ഉരുള്‍പൊട്ടല്‍; വീടുകള്‍ തകര്‍ന്നു

text_fields
bookmark_border
മൂന്നാർ വട്ടവടയില്‍ ഉരുള്‍പൊട്ടല്‍; വീടുകള്‍ തകര്‍ന്നു
cancel

തൊ​ടു​പു​ഴ: ത​മി​ഴ്നാ​ട്ടി​ൽ വീ​ശി​യ​ടി​ച്ച ഗ​ജ അ​തി​ർ​ത്തി ക​ട​ന്ന്​ ഇ​ടു​ക്കി​യി​ൽ നാ​ശം വി​ത​ച്ചു. അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യും ശ​ക്​​ത​മാ​യ കാ​റ്റും തു​ട​രു​ക​യാ​ണ്. ​രാ​വി​ലെ നേ​രി​യ​തോ​തി​ൽ ആ​രം​ഭി​ച്ച മ​ഴ ഉ​ച്ച​യോ​ടെ ശ​ക്ത​മാ​വു​ക​യും പി​ന്നീ​ട്​ കാ​റ്റോ​ടു​കൂ​ടി​യ മ​ഴ​ക്ക്​ വ​ഴി​മാ​റു​ക​യു​മാ​യി​രു​ന്നു. മൂ​ന്നാ​റി​ൽ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പെ​രി​യ​വ​രൈ പാ​ല​ത്തി​ന്​ പ​ക​രം നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക പാ​ലം മ​ഴ​യി​ൽ ത​ക​ർ​ന്നു. മൂ​ന്നാ​ർ-​ഉ​ദു​മ​ൽ​േ​പ​ട്ട അ​ന്ത​ർ സം​സ്ഥാ​ന​പാ​ത​യി​ലാ​ണ്​ ത​ക​ർ​ന്ന പാ​ലം.

ഏ​ഴോ​ളം എ​സ്‌​റ്റേ​റ്റു​ക​ളാ​ണ് പാ​ലം ത​ക​ര്‍ന്ന​തി​ലൂ​ടെ ഒ​റ്റ​പ്പെ​ട്ട​ത്. രാ​ജ​മ​ല​യി​ല്‍ സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ നി​ര​വ​ധി സ​ഞ്ചാ​രി​ക​ള്‍ ഇ​തോ​ടെ മ​റു​വ​ശ​ത്ത്​ കു​രു​ങ്ങി. മൂ​ന്നാ​റി​ൽ തി​രി​കെ എ​ത്താ​നാ​കാ​തെ കു​ഴ​ഞ്ഞ സ​ഞ്ചാ​രി​ക​ളെ പൊ​ലീ​സ്​ ഇ​ട​പെ​ട്ട്​ മൂ​ന്നി​ര​ട്ടി ദൂ​രം പി​ന്നി​ട്ട്​ ഗു​ണ്ടു​മ​ല, മാ​ട്ടു​പ്പെ​ട്ടി വ​ഴി മൂ​ന്നാ​റി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ വ​ട്ട​വ​ട​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി. ഇ​വി​ടെ ഏ​ഴു വീ​ട്​ പൂ​ർ​ണ​മാ​യും ആ​െ​റ​ണ്ണം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. മ​ണി​ക്കൂ​റു​ക​ളാ​യി തു​ട​രു​ന്ന മ​ഴ​യി​ൽ കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ക​ളും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ല​യി​ട​ത്തും മ​ണ്ണി​ടി​ഞ്ഞി​ട്ടു​മു​ണ്ട്. പ​ഴ​യ മൂ​ന്നാ​റി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ക്ര​മാ​തീ​ത​മാ​യി വെ​ള്ളം ഉ​യ​ർ​ന്ന​ത് ഗ​താ​ഗ​ത ത​ട​സ്സ​ത്തി​ന് ഇ​ട​യാ​ക്കി. മു​തി​ര​പ്പു​ഴ​യാ​റും ക​ന്നി​മ​ല​യാ​റും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. വ​ട്ട​വ​ട​യി​ൽ ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി ന​ശി​ച്ചു. വീ​ടു​ക​ൾ ന​ഷ്​​ട​പ്പെ​ട്ട​വ​രെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി. ആ​വ​ശ്യ​മെ​ങ്കി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ക്കു​മെ​ന്ന് വ​ട്ട​വ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ രാ​മ​രാ​ജ് പ​റ​ഞ്ഞു.

ശ​ക്ത​മാ​യ ഇ​ടി​യും മി​ന്ന​ലോ​ടും കൂ​ടി​യ മ​ഴ തോ​ട്ടം മേ​ഖ​ല​യെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച റോ​ഡു​ക​ളും മ​റ്റും പൂ​ർ​ണ​സ്ഥി​തി​യി​ൽ എ​ത്തി​ക്കാ​ൻ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കെ എ​ത്തി​യ ഗ​ജ അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​യാ​യി. ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​യ ഗ​ജ വെ​ള്ളി​യാ​ഴ്ച മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ്​ കേ​ര​ള​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. ശ​നി​യാ​ഴ്ച​യും ഗ​ജ​യു​ടെ ഭാ​ഗ​മാ​യി ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ പ്ര​വ​ച​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsLand slidemalayalam newsMunnar Vattavada
News Summary - Munnar Vattavada Land slide -Kerala News
Next Story