You are here

മരട്​: അഞ്ചുനാൾക്കുള്ളിൽ ഒഴിയണമെന്ന്​ ഫ്ലാറ്റുടമകൾക്ക് നോട്ടീസ്; ഇറങ്ങി​ല്ലെന്ന്​ താമസക്കാർ

14:30 PM
10/09/2019
സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട ഫ്ലാറ്റുകളിലൊന്നായ ഹോളി ഫെയ്ത്തിെൻറ മതിലിൽ മരട് മുനിസിപ്പൽ സെക്രട്ടറി എം. മുഹമ്മദ് ആരിഫ്ഖാൻ നോട്ടീസ് പതിക്കുന്നു

കൊ​ച്ചി: സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ര​ടി​ലെ നാ​ല് ഫ്ലാ​റ്റ്​ സ​മു​ച്ച​യ​ങ്ങ​ൾ പൊ​ളി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ന​ഗ​ര​സ​ഭ മു​ന്നോ​ട്ടു​പോ​വു​ന്ന​തി​നി​ടെ ഫ്ലാ​റ്റു​ക​ളി​ൽ പ്ര​തി​ഷേ​ധ​വും വേ​വ​ലാ​തി​യും തു​ട​രു​ന്നു. അ​ഞ്ചു ദി​വ​സ​ത്തി​ന​കം ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള നോ​ട്ടീ​സു​മാ​യി അ​ധി​കൃ​ത​ർ ചൊ​വ്വാ​ഴ്ച ഫ്ലാ​റ്റ് ഉ​ട​മ​ക​ളെ സ​മീ​പി​ച്ചു. എ​ന്നാ​ൽ, ഇ​ത്​ കൈ​പ്പ​റ്റാ​നോ ഫ്ലാ​റ്റ് വ​ള​പ്പു​ക​ളി​ലേ​ക്ക് ക​ട​ക്കാ​നോ സ​മ്മ​തി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ കോ​മ്പൗ​ണ്ടി​ന്​ പു​റ​ത്ത് മ​തി​ലി​ൽ നോ​ട്ടീ​സ് ഒ​ട്ടി​ച്ചാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ മ​ട​ങ്ങി​യ​ത്. ഉ​ത്ത​ര​വ് പാ​ലി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ഗ​ര​സ​ഭ കൈ​ക്കൊ​ള്ളു​മ്പോ​ൾ മ​റു​വ​ശ​ത്ത് ഫ്ലാ​റ്റു​ക​ളി​ൽ​നി​ന്ന് ഇ​റ​ങ്ങി​ല്ലെ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ലാ​ണ് ഉ​ട​മ​ക​ളെ​ല്ലാം. സ​ർ​ക്കാ​ർ അ​വ​ധി ദി​ന​ത്തി​ൽ കൈ​പ്പ​റ്റി​യാ​ൽ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​വാ​നു​ള്ള സ​മ​യം കു​റ​വാ​യി​രി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നോ​ട്ടീ​സ് സ്വീ​ക​രി​ക്കാ​തി​രു​ന്ന​ത്.

അ​വ​ധി ദി​ന​ങ്ങ​ൾ ക​ഴി​ഞ്ഞ് ന​ഗ​ര​സ​ഭ​യി​ൽ നേ​രി​ട്ടു​ചെ​ന്ന് നോ​ട്ടീ​സ് കൈ​പ്പ​റ്റാ​മെ​ന്ന് ഫ്ലാ​റ്റു​ട​മ​ക​ൾ അ​റി​യി​ച്ചു.

ഇ​തി​നി​ടെ, നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ പൊ​ളി​ക്കാ​ൻ ക​മ്പ​നി​ക​ളി​ൽ​നി​ന്ന് ന​ഗ​ര​സ​ഭ താ​ൽ​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു.

 ഇ​തി​നാ​യി വി​ദ​ഗ്ധ​രു​ടെ പാ​ന​ൽ ത​യാ​റാ​ക്കും. 16ാം തീ​യ​തി​ക്ക് മു​മ്പ്​ താ​ൽ​പ​ര്യ​പ​ത്രം ല​ഭി​ക്ക​ണം. 15 നി​ല​ക്ക് മു​ക​ളി​ലു​ള്ള നാ​ല് ഫ്ലാ​റ്റ്​​സ​മു​ച്ച​യ​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​തി​ന് താ​ൽ​പ​ര്യം ക്ഷ​ണി​ച്ചാ​ണ് മ​ര​ട് ന​ഗ​ര​സ​ഭ ചി​ല പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​കി​യ​ത്.

ഫ്ലാ​റ്റ് പൊ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന അ​ടി​യ​ന്ത​ര ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. 
താ​മ​സ​ക്കാ​രു​ടെ ദു​രി​തം മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കൂ​ടു​ത​ൽ പേ​രു​ടെ​യും നി​ല​പാ​ട്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം​കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ​ത​ന്നെ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ൽ​ക​ണ​മെ​ന്ന് അം​ഗ​ങ്ങ​ളി​ൽ ചി​ല​ർ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, ‍ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൻ ടി.​എ​ച്ച്. ന​ദീ​റ അ​റി​യി​ച്ചു. ഇ​രു പ​ക്ഷ​വും പ്ര​മേ​യ​ങ്ങ​ൾ പാ​സാ​ക്കി സ​ർ​ക്കാ​റി​ന് കൊ​ടു​ക്കും. 
ഫ്ലാ​റ്റ് ഉ​ട​മ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​ക​ക്ഷി പ്ര​മേ​യം പാ​സാ​ക്കി​യ​പ്പോ​ൾ, വി​ധി ന​ട​പ്പാ​ക്കാ​നാ​വി​ല്ലെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​​െൻറ പ്ര​മേ​യ​ത്തി​​െൻറ ഉ​ള്ള​ട​ക്കം.

ത​ങ്ങ​ളെ കേ​ൾ​ക്കാ​ൻ അ​വ​സ​രം ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫ്ലാ​റ്റ് സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ ക​ണ്ടി​രു​ന്നു. 
സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും മ​റ്റൊ​ന്നും ചെ​യ്യാ​നാ​വി​ല്ലെ​ന്നു​മാ​ണ് സെ​ക്ര​ട്ട​റി അ​റി​യി​ച്ച​ത്. സ​ർ​ക്കാ​റി​ൽ​നി​ന്ന് തൃ​പ്തി​ക​ര​മാ​യ ഉ​റ​പ്പ് ല​ഭി​ക്കും​വ​രെ പ്ര​തി​ഷേ​ധം തു​ട​രാ​നാ​ണ് ഫ്ലാ​റ്റു​ട​മ​ക​ളു​ടെ തീ​രു​മാ​നം.
ഇ​തി​​െൻറ ഭാ​ഗ​മാ​യി തി​രു​വോ​ണ നാ​ളാ​യ ബു​ധ​നാ​ഴ്ച നൂ​റു​ക​ണ​ക്കി​ന് കു​ടും​ബാം​ഗ​ങ്ങ​ൾ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ നി​രാ​ഹാ​ര​മി​രി​ക്കും. 

ക​ണ്ണീ​ർ ക​യ​ത്തി​ൽ കു​ടും​ബ​ങ്ങ​ൾ
കൊ​ച്ചി: നെ​ട്ടൂ​രി​ലെ ആ​ൽ​ഫ വെ​ഞ്ചേ​ഴ്സ്, ജ​യി​ൻ ഹൗ​സി​ങ്, കു​ണ്ട​ന്നൂ​രി​ലെ ഹോ​ളി ഫെ​യ്ത്ത്, ക​ണ്ണാ​ടി​ക്കാ​ട് ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം ഫ്ലാ​റ്റു​ക​ളി​ൽ കു​റേ ദി​വ​സ​മാ​യി ഉ​യ​രു​ന്ന​ത് പ്ര​തിേ​ഷ​ധ​ത്തി​​െൻറ ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്​​ദ​ങ്ങ​ളും അ​ട​ക്കി​പ്പി​ടി​ച്ച തേ​ങ്ങ​ലു​ക​ളും അ​തി​നൊ​പ്പം നെ​ടു​വീ​ർ​പ്പു​ക​ളു​ടെ നോ​വും സ്വ​ര​ങ്ങ​ളു​മാ​ണ്. 
ന​മ്മു​ടെ ഫ്ലാ​റ്റ് പൊ​ളി​ക്കു​മോ, ഇ​വി​ടെ നി​ന്നി​റ​ങ്ങേ​ണ്ടി വ​രു​മോ, സ​ർ​ക്കാ​ർ ന​മു​ക്ക് വീ​ടു ത​രു​മോ എ​ന്നു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് ഫ്ലാ​റ്റി​​െൻറ പ​രി​സ​ര​ങ്ങ​ളി​ൽ അ​ല​യ​ടി​ക്കു​ന്ന​തെ​ല്ലാം. പൊ​ളി​ക്കി​ല്ലാ​യി​രി​ക്കും, എ​ന്തേ​ലും വ​ഴി തെ​ളി​യു​മെ​ന്നൊ​ക്കെ അ​വ​ർ പ​ര​സ്പ​രം ആ​ശ്വ​സി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്.

ത​ങ്ങ​ളു​ടെ ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​യി​ൽ ഈ ​ഫ്ലാ​റ്റു​ക​ളി​ൽ ക​ഴി​യു​ന്ന​ത് ആ​യി​ര​ത്തി​ല​ധി​ക​മാ​ളു​ക​ളാ​ണ്. ഇ​വ​രെ​ല്ലാം ഒ​രു​വി​ധ​ത്തി​ല​ല്ലെ​ങ്കി​ൽ മ​റ്റൊ​രു വി​ധ​ത്തി​ൽ ആ​ശ​ങ്ക​യും ആ​വ​ലാ​തി​ക​ളും പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി​യു​മാ​യി ഇ​തി​ന​കം പ​ല​രും രം​ഗ​ത്തു​വ​ന്നു​ക​ഴി​ഞ്ഞു. മ​ണ്ണെ​ണ്ണ​യും പെ​ട്രോ​ളു​മൊ​ക്കെ വാ​ങ്ങി കാ​ത്തി​രി​ക്കു​ന്ന​വ​ർ പോ​ലും കൂ​ട്ട​ത്തി​ലു​ണ്ടെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ പ​റ​യു​ന്നു. ചി​ല​ർ ക​ടു​ത്ത വി​ഷാ​ദ​ത്തി​​െൻറ പി​ടി​യി​ല​മ​ർ​ന്നി​ട്ടു​ണ്ട്. എ​ല്ലാ​വ​ർ​ക്കും മാ​ന​സി​ക സാ​ന്ത്വ​നം ന​ൽ​കു​ന്ന​തി​നാ​യി കൗ​ൺ​സ​ലി​ങു​ൾ​െ​പ്പ​ടെ ന​ട​ത്തു​ന്നു​ണ്ട് ബ​ന്ധ​പ്പെ​ട്ട​വ​ർ. 
ചെ​റി​യ കു​ട്ടി​ക​ൾ​ക്ക് പ്ര​ശ്ന​ത്തി​​െൻറ ഗൗ​ര​വം അ​ത്ര​ത്തോ​ളം മ​ന​സ്സി​ലാ​യി​ട്ടി​ല്ലെ​ങ്കി​ലും എ​ന്തൊ​ക്കെ​യോ വ​ലു​ത് സം​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന ഭീ​തി അ​വ​രെ​യും കീ​ഴ​ട​ക്കി​യി​ട്ടു​ണ്ട്. ‘ഇ​വി​ട​ന്ന് ഇ​റ​ക്കി​യാ​ൽ ന​മ്മ​ൾ എ​ങ്ങോ​ട്ടു​പോ​വും അ​മ്മേ’ എ​ന്ന ചി​ല കു​രു​ന്നു​ക​ളു​ടെ ചോ​ദ്യ​ങ്ങ​ളാ​ണ് മാ​താ​പി​താ​ക്ക​ളു​ടെ നെ​ഞ്ചി​ൽ തീ ​കോ​രി​യി​ടു​ന്ന​ത്.

 

Loading...
COMMENTS