You are here

മുക്കത്ത് വൻ കഞ്ചാവ് വേട്ട; യുവാവും സഹോദരിയും അറസ്​റ്റിൽ

07:17 AM
14/07/2020
kanchavau-case
ച​ന്ദ്ര​ശേ​ഖ​ര​ൻ, സൂ​ര്യ​പ്ര​ഭ

മു​ക്കം: മു​ക്ക​ത്ത് പ​ത്തു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വും സ​ഹോ​ദ​രി​യും അ​റ​സ്​​റ്റി​ൽ. പാ​ല​ക്കാ​ട് കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി​ക​ളാ​യ ച​ന്ദ്ര​ശേ​ഖ​ര​ൻ (31), സൂ​ര്യ​പ്ര​ഭ എ​ന്ന സൂ​ര്യ  (28) എ​ന്നി​വ​രാ​ണ് തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ചെ  പൂ​ള​പ്പൊ​യി​ലി​ൽ മു​ക്കം പൊ​ലീ​സി​​െൻറ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​​െൻറ പി​ടി​യി​ലാ​യ​ത്.

മു​ത്തേ​രി കാ​പ്പു​മ​ല വ​ള​വി​ൽ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ടെ ര​ഹ​സ്യ​വി​വ​ര​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. 

പൂ​ള​പ്പൊ​യി​ലി​ൽ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്​ ഇ​രു​വ​രും ക​ഞ്ചാ​വ്​ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​താ​യി പൊ​ലീ​സി​ന്​ ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഞാ​യ​റാ​ഴ്​​ച രാ​ത്രി പൊ​ലീ​സ്​ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഇ​വ​രെ കി​ട്ടി​യി​ല്ല.

പു​ല​ർ​​ച്ച​യോ​ടെ ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ്​ പി​ടി​യി​ലാ​യ​ത്. താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി ടി.​കെ. അ​ഷ്റ​ഫ്, മു​ക്കം ഇ​ൻ​സ്പെ​ക്ട​ർ ബി.​കെ. സി​ജു, എ​സ്.​ഐ. സാ​ജി​ദ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. 

Loading...
COMMENTS