You are here

നിർധന കുടുംബത്തിന് മൗണ്ട് സീനയുടെ കൈത്താങ്ങിൽ ഭവനം 

12:01 PM
29/07/2020
mount-seena
ചങ്ങാതിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി മങ്കരയിൽ നിർമിച്ച വീടി​െൻറ ഉദ്ഘാടനം മങ്കര പഞ്ചായത്ത് പ്രസിഡൻറ്​ എസ്. ജിൻസി നിർവഹിക്കുന്നു

മങ്കര: പ്രളയത്തിൽ കിടപ്പാടം​ നശിച്ചതോടെ പ്രതിസന്ധിയിലായ കുടുംബത്തിന് വീട് നിർമിച്ചു നൽകി മൗണ്ട് സീന സ്കൂൾ ഗ്രൂപ്​. മൗണ്ട് സീന സ്കൂളിലെ വിദ്യാർഥികളായ സഫ്​വാൻ, ഷാഹബാസ് എന്നിവർക്കാണ് മങ്കര ഹയർ സെക്കൻഡറി സ്കൂളിന് സമീപം കോട്ടക്കുന്നിൽ ആറു ലക്ഷം രൂപ ചെലവിൽ വീട് നിർമിച്ച്​ നൽകിയത്.

മങ്കര കോട്ടക്കുന്ന് സെയ്ത് മുഹമ്മദ്-സെലീന ദമ്പതികളുടെ വീടാണ് കഴിഞ്ഞ പ്രളയത്തിൽ തകർന്നത്. ഓട്ടോറിക്ഷ തൊഴിലാളിയായ നിർധന കുടുംബത്തി​​െൻറ ദയനീയസ്ഥിതി മനസ്സിലാക്കിയതോടെയാണ് മൗണ്ട് സീന ഗ്രൂപ്​ ഇടപെട്ടത്. തുടർന്ന് ചങ്ങാതിക്കൊരു വീട് പദ്ധതിയിലുൾപ്പെടുത്തിയാണ് ഭവനം പൂർത്തീകരിച്ച്​ കൈമാറിയത്. മൗണ്ട് സീന ഗ്രൂപ്പി​​െൻറ ചങ്ങാതിക്കൊരു വീട് പദ്ധതിയിലെ രണ്ടാമത്തെ ഭവനം കൂടിയാണിത്. 

മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. ജിൻസി വീടി​​െൻറ ഉദ്ഘാടനം നിർവഹിച്ചു. മൗണ്ട് സീന സെക്രട്ടറി കെ.പി. അബ്​ദുൽറഹ്​മാൻ അധ്യക്ഷത വഹിച്ചു. മൗണ്ട് സീന സി.ഇ.ഒ അബ്​ദുൽ അസീസ് കാളിയാത്ത് താക്കോൽ ദാനം നിർവഹിച്ചു. മൗണ്ട് സീന ട്രസ്​റ്റ്​ പി.ആർ.ഒ എൻ.പി. മുഹമ്മദ് റാഫി, ഇംഗ്ലീഷ് സ്​കൂൾ പ്രിൻസിപ്പൽ കെ. നന്ദിനി എന്നിവർ സംസാരിച്ചു.

സ്കൂൾ മാനേജർ അബ്​ദുൽ സലാം, ഷംസുദ്ദീൻ പത്തിരിപ്പാല, ഗഫൂർ പത്തിരിപ്പാല, ഷംസുദ്ദീൻ മാങ്കുറിശ്ശി, എൻജിനീയർമാരായ റഷീദ് എടത്തറ, ഷാക്കീർ മമ്പാട് എന്നിവർ പങ്കെടുത്തു. മൗണ്ട് സീന പബ്ലിക്​ സ്കൂൾ പ്രിൻസിപ്പൽ കെ. അനീസുദ്ദീൻ സ്വാഗതവും അൻവർ ഷിഹാബുദ്ദീൻ നന്ദിയും പറഞ്ഞു. 

Loading...
COMMENTS