You are here

മണ്ണിടിഞ്ഞു: മൂന്നാറിൽ​ സഞ്ചാരികൾ റിസോട്ടിൽ കുടുങ്ങിക്കിടക്കുന്നു

10:13 AM
10/08/2018
ഫയൽ ഫോട്ടോ

മൂന്നാർ: പ്ലം ജൂഡി റിസോട്ടിനു സമീപം മണ്ണിടിഞ്ഞ്​ സഞ്ചാരികൾ കെട്ടിടത്തിന് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നു. റിസോർട്ടിലെ 21 മുറിയിലെ താമസക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. 

കഴിഞ്ഞദിവസം ഏഴോടെയാണ്​ മണ്ണിടിച്ചിലുണ്ടായത്. കനത്തമഴയിൽ റിസോർട്ടിനു സമീപത്തെ മലയിടിയുകയായിരുന്നു. റിസോർട്ടിലേക്കുള്ള പാതയിൽ മണ്ണ് പതിച്ചതോടെ വാഹനങ്ങൾ കടന്നുപോകാൻ കഴിയാതെയായി. 
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടതിനാൽ രക്ഷാപ്രവർത്തകർക്ക് അവിടെ എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയാണ്.

കഴിഞ്ഞ കാലവർഷത്തിൽ രണ്ടുതവണ റിസോർട്ടിനു സമീപത്ത് പാറ അടർന്നുവീണിരുന്നു. സംഭവത്തെ തുടർന്ന് ജില്ല ഭരണകൂടത്തി​​െൻറ നിർദേശപ്രകാരം ദേവികുളം സബ് കലക്ടർ കെട്ടിടം അടച്ചുപൂട്ടി. എന്നാൽ, കോടതി നിർദേശപ്രകാരം തുറക്കുകയായിരുന്നു. 

Loading...
COMMENTS