You are here

മന്ത്രിയുടെ പി.എയുടെ സമ്പർക്കത്തിലൂടെ ​മൂന്നുപേർക്ക്​ രോഗബാധ

10:49 AM
26/07/2020
covid-test

പെരിയ: മന്ത്രിയുടെ പി.എയുടെ സമ്പർക്കത്തിൽ മൂന്നുപേർക്ക്​ കോവിഡ്​. പി.എ രാവണേശ്വരം സ്വദേശിയുടെ മാതാവ് (75)​, 75, 54 വയസ്സുള്ള പുരുഷന്മാർ എന്നിവർക്കാണ്​ സമ്പർക്കം വഴി കോവിഡ്​ പോസിറ്റിവായത്​. ചികിത്സയിലിരിക്കെ കോവിഡ്​ ബാധിച്ച്​​ മരിച്ച രാവണേശ്വരം തണ്ണോട്ട്​ സ്വദേശിയുടെ കുടുംബത്തിൽ ഭാര്യയും മക്കളും ഉൾ​െപ്പടെ എല്ലാവരും പരിശോധനയിൽ നെഗറ്റിവായിരുന്നു.  

മന്ത്രിയുടെ പി.എയുമായി സമ്പർക്കത്തിലായിരുന്നവരെ സംബന്ധിച്ച്​ അജാനൂർ ഹെൽത്ത്​ ഇൻസ്​പെക്​ടർ തയാറാക്കിയ പ്രാഥമിക സമ്പർക്കത്തിൽ 28 പേരുടെ പട്ടികയാണുണ്ടായിരുന്നത്​. ഇതിൽ 27പേരുടെ ഫലം റാപിഡ്​ ആൻറിജൻ ടെസ്​റ്റ്​, പി.സി.ആർ എന്നിവയുൾ​െപ്പടെ നടത്തിയ ശേഷം നെഗറ്റിവാണെന്ന്​ കണ്ടെത്തിയിട്ടുണ്ട്​.

ഇവരും പി.എയുമായി സമ്പർക്കം പുലർത്തിയ മറ്റ്​ ഏതാനും പേരും നിരീക്ഷണത്തിൽ തുടരുന്നുണ്ട്​. ഏതാണ്ട്​ 200ഒാളം പേർ പ്രാഥമിക സമ്പർക്കം പുലർത്തിയിട്ടുണ്ടാകുമെന്നാണ്​ ആരോഗ്യ വകുപ്പി​​െൻറ കണക്ക്​. ഇവരുടെ കൃത്യമായ കണക്ക്​ ലഭിക്കാത്തതിനാൽ സമ്പർക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന്​ അറിയിപ്പ്​ നൽകിയിട്ടുണ്ട്​.

പി.എയുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന്​ കോവിഡ്​ സ്​ഥിരീകരിച്ച മൂന്നുപേരിൽ രണ്ടുപേരുടെ സമ്പർക്കപട്ടികയും തയാറായിട്ടുണ്ട്​. ഇതിൽ​ 37 പേരാണുള്ളത്​.  മന്ത്രിയുടെ പി.എ ത​​െൻറ കുടുംബവുമായുള്ള സമ്പർക്കത്തി​​െൻറ പട്ടിക മാത്രമാണ്​ ആരോഗ്യ വകുപ്പിന്​ നൽകിയത്​. പി.എയുടെ സമ്പർക്കത്തിൽ കോവിഡ്​ സ്​ഥിരീകരിച്ച 75കാരൻ 12പേരുമായി സമ്പർക്കത്തിൽപെട്ടിട്ടുണ്ട്​. ഇവരോട്​ നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. മറ്റൊരാൾക്ക്​  25 പേരുമായാണ്​ സമ്പർക്കം. റേഷൻ കടയിലെ സ്​ത്രീ സമ്പർക്കത്തിൽ പോയിട്ടുണ്ട്​. ബാങ്ക്​ ജീവനക്കാരിൽ രണ്ടുപേരും നിരീക്ഷണത്തിലാണ്​. 

തണ്ണോട്ട്​ ഇപ്പോൾ കോവിഡ്​ബാധിച്ചയാളുമായി സമ്പർക്കത്തിൽപെട്ട യുവതിയുടെ കുഞ്ഞിന്​ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്​. പരിശോധനക്ക്​ പോകാൻ വാഹനം കിട്ടാത്ത സ്​ഥിതിയാണ്​.  മഡിയനിലും സ്​ഥിതി രൂക്ഷമാണ്. കോഴിക്കോട്ട്​​ വണ്ടിക്കച്ചവടവുമായി പോയ യുവാവിനാണ്​ ഇന്നലെ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇയാളുടെ വീട്ടിൽ എല്ലാവർക്കും​ കോവിഡ്​ ലക്ഷണങ്ങൾ വന്നിട്ടുണ്ട്​. ഇയാൾക്ക്​ അടുത്ത സുഹൃത്തുക്കളിൽ 30പേരുമായി സമ്പർക്കമുണ്ടായിരുന്നതായി പട്ടിക തയാറായിട്ടുണ്ട്​. 

Loading...
COMMENTS