Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമെറിൻ ജോയിക്ക്...

മെറിൻ ജോയിക്ക് ടാമ്പയിലെ മണ്ണിൽ അന്ത്യവിശ്രമം

text_fields
bookmark_border
മെറിൻ ജോയിക്ക് ടാമ്പയിലെ മണ്ണിൽ അന്ത്യവിശ്രമം
cancel

കോ​ട്ട​യം: യു.​എ​സി​ൽ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സ് മെ​റി​ൻ ജോ​യി​യു​ടെ (27) സം​സ്കാ​രം ബു​ധ​നാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി പ​േ​ത്താ​ടെ യു.​എ​സി​ലെ ടാ​മ്പ​യി​ൽ ന​ട​ന്നു. ഹി​ല്‍സ്‌​ബൊ​റൊ മെ​മോ​റി​യ​ല്‍ സെ​മി​ത്തേ​രി​യി​ലാ​ണ് അ​ട​ക്കം​ചെ​യ്ത​ത്. അ​വ​സാ​ന​മാ​യി യാ​ത്ര​മൊ​ഴി ന​ൽ​കാ​നെ​ത്തി​യ അ​മേ​രി​ക്ക​യി​ലു​ള്ള ബ​ന്ധു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും പ​ര​സ്പ​രം ആ​ശ്വ​സി​പ്പി​ക്കാ​നാ​വാ​തെ തേ​ങ്ങി.

അ​മേ​രി​ക്ക​ന്‍ സ​മ​യം രാ​വി​ലെ പ​ത്തു​മു​ത​ല്‍ 11 വ​രെ പൊ​തു​ദ​ര്‍ശ​ന​ത്തി​ന് വെ​ച്ചു. തു​ട​ർ​ന്നാ​ണ് കു​ർ​ബാ​ന​യും സം​സ്‌​കാ​ര ശു​ശ്രൂ​ഷ​യും തു​ട​ങ്ങി​യ​ത്. ടാ​മ്പ​യി​ലെ സേ​ക്ര​ഡ്ഹാ​ര്‍ട്ട് ക്‌​നാ​നാ​യ കാ​ത്ത​ലി​ക് പ​ള്ളി​യി​ല്‍ സം​സ്‌​കാ​ര​ശു​ശ്രൂ​ഷ​ക​ള്‍ക്ക് ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ അ​ട​ക്കം ആ​റ് വൈ​ദി​ക​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വൈ​കീ​ട്ട്​ അ​ഞ്ചി​ന് മെ​റി​െൻറ സ്വ​ദേ​ശ​മാ​യ കോ​ട്ട​യം മോ​നി​പ്പ​ള്ളി തി​രു​ഹൃ​ദ​യ പ​ള്ളി​യി​ല്‍ പ്ര​ത്യേ​ക കു​ര്‍ബാ​ന​യും പ്ര​ര്‍ഥ​ന​യും ന​ട​ന്നു.

യു.​എ​സി​ലെ സം​സ്കാ​ര​ശു​ശ്രൂ​ഷ ച​ട​ങ്ങു​ക​ളി​ൽ മെ​റി​െൻറ മാ​താ​പി​താ​ക്ക​ളാ​യ ജോ​യി​യും മേ​ഴ്‌​സി​യും മ​ക​ള്‍ ര​ണ്ടു​വ​യ​സ്സു​കാ​രി നോ​റ​യും സ​ഹോ​ദ​രി മീ​ര​യും ഓ​ണ്‍ലൈ​നി​ലൂ​ടെ മോ​നി​പ്പ​ള്ളി​യി​ലെ വ​സ​തി​യി​ലി​രു​ന്ന് പ​ങ്കാ​ളി​ക​ളാ​യി. ജൂ​ലൈ 28നാ​യി​രു​ന്നു മെ​റി​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഫി​ലി​പ് മാ​ത്യു (നെ​വി​ൻ) അ​റ​സ്​​റ്റി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Merin Joy Funeral in US -Kerala News
Next Story