Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടിയേരിയെ തള്ളി...

കോടിയേരിയെ തള്ളി ​മേഴ്​സിക്കുട്ടിയമ്മ; കന്യാസ്​ത്രീകളുടെ സമരത്തിന്​ പിന്നിൽ വർഗീയ ശക്​തികളില്ല

text_fields
bookmark_border
കോടിയേരിയെ തള്ളി ​മേഴ്​സിക്കുട്ടിയമ്മ; കന്യാസ്​ത്രീകളുടെ സമരത്തിന്​ പിന്നിൽ വർഗീയ ശക്​തികളില്ല
cancel

കോട്ടയം: കന്യാസ്​ത്രീകളുടെ സമരത്തിന്​ പിന്നീൽ വർഗീയ ശക്​തികളാണെന്ന്​​ കരുതുന്നില്ലെന്ന്​ മന്ത്രി മേഴ്​സിക്കുട്ടിയമ്മ. കന്യാസ്​ത്രീകൾക്ക്​ സമരം ചെയ്യാൻ അവകാശമുണ്ട്​. സമരം അവരു​െട അസ്​ഥിത്വവുമായി ബന്ധപ്പെട്ടതാണ്​. സ്​​ത്രീകളെ കൈകാര്യം ചെയ്യുന്നതല്ല പൗരോഹിത്യം. ജനാധിപത്യ വ്യവസ്​ഥയിലുള്ള സമര​െത്ത ചോദ്യം ചെയ്യാനാകില്ലെന്നും മേഴ്​സിക്കുട്ടിയമ്മ പറഞ്ഞു.

ബിഷപ്പ്​ കേസും സ്​ത്രീ സുരക്ഷാനയവും എന്ന പേ രിൽ ദേശാഭിമാനിയിൽ കോടിയേരി ബാലകൃഷ്​ണൻ എഴുതിയ ലേഖനത്തിൽ കന്യാസ്​ത്രീകളുടെ സമരം ഹൈജാക്ക്​ ചെയ്യ​ാൻ സാധ്യതയുണ്ടെന്ന്​ കോടിയേരി ആരോപിച്ചിട്ടുണ്ട്​.

‘ബിഷപ്പി​​​​െൻറ അറസ്റ്റ് ആവശ്യപ്പെട്ട് നാല് കന്യാസ്ത്രീകൾ കൊച്ചിയിൽ സത്യഗ്രഹം നടത്തുകയാണ്. അതിനെ വ്യത്യസ്ത വിഭാഗത്തിൽപ്പെട്ടവർ പിന്തുണക്കുന്നുണ്ട്. ഈ സമരത്തെ ഒരു സർക്കാർ വിരുദ്ധ പ്രക്ഷോഭമാക്കിമാറ്റാൻ ചില ശക്തികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കന്യാസ്ത്രീസമരത്തി​​​​െൻറ മറവിൽ എൽ.ഡി.എഫ് സർക്കാരിനും സി.പി.എമ്മിനുമെതിരെ രാഷ്ട്രീയവിദ്വേഷം പരത്താനാണ് നോട്ടം. ഇത്തരം രാഷ്ട്രീയശക്തികൾ കന്യാസ്ത്രീസമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാനവ്യാപകമായി സമരപരമ്പര സൃഷ്ടിക്കാനും ഒളിഞ്ഞും തെളിഞ്ഞും പുറപ്പെട്ടിരിക്കുകയാണ്. ഇതി​​​​െൻറ അപകടം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികൾ തിരിച്ചറിയണം’-​ കോടിയേരി ​േലഖനത്തിൽ പറയുന്നു.

കൂടാതെ കഴിഞ്ഞ ദിവസം, ജലന്ധർ ബിഷപ്പിനെതിരായ നടപടി നീളു​െന്നന്ന്​ ആരോപിച്ച്​ സമര കോലാഹലം സൃഷ്​ടിക്കുന്നതിന്​ പിന്നിൽ ദുരുദ്ദേശമുണ്ടെന്നും​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ കുറ്റപ്പെടുത്തിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥർ തെളിവ്​ ശേഖരിക്കുന്നതിനെയാണ് സമരക്കാർ​ തടസ്സപ്പെടുത്തുന്നത്​. കോടതിയിൽ സമർപ്പിക്കാൻ​ തെളിവ്​ ശേഖരിക്കേണ്ടത്​ പ്രോസിക്യൂഷനാണ്​. അതിനുള്ള കാലതാമസം ഉപയോഗിച്ചാണ്​ സമര കോലാഹലമെന്നും കോടിയേരി പറഞ്ഞിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJalandhar BishopNun StrikeMerci KuttyammaKodiery Balakrishnan
News Summary - Merci Kuttiyamma against Kodiery - Kerala News
Next Story