You are here

മാനസികാരോഗ്യ കേന്ദ്രത്തിൽ കൂട്ടിരിപ്പുകാരൻ മരിച്ച നിലയിൽ

  • രോഗി കസ്​റ്റഡിയിൽ

13:26 PM
13/02/2020

പെരിന്തൽമണ്ണ: മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയുെട കൂട്ടിരിപ്പുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കാളികാവ് വെള്ളയൂരിലെ കാവുങ്ങൽ ഇട്ടേപ്പാടൻ മോയിനാണ്​ (60) മരിച്ചത്. ഇദ്ദേഹത്തി‍​​െൻറ ബന്ധുവിനെ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി കസ്​റ്റഡിയിലെടുത്തു.

ബന്ധുവി​നെ ചികിത്സക്കായി ബുധനാഴ്ചയാണ് പെരിന്തൽമണ്ണയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ മോയിൻ കൊണ്ടുവന്നത്. വ്യാഴാഴ്​ച രാവിലെ നഴ്സെത്തിയപ്പോഴാണ്​ ഇയാൾ മരിച്ചുകിടക്കുന്നത്​ കണ്ടത്​. മുറിയിൽ ബലപ്രയോഗത്തെത്തുടർന്ന്​ കസേര പൊട്ടിയതായും മോയി​​െൻറ മുഖത്ത് രക്തം കട്ടപിടിച്ചതായും കണ്ടെത്തി. 

മലപ്പുറം ഫോറൻസ് അസിസ്​റ്റൻറ് ത്വയ്യിബയും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോയി​​​െൻറ മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് പോസ്​റ്റ്​മോർട്ടത്തിന്​ കൊണ്ടുപോയി.

വീടിന്​ സമീപം കോഴിഫാം നടത്തിവരികയായിരുന്നു ഇദ്ദേഹം. ഭാര്യ: മൈമൂന. മക്കൾ: സുഹ്റാബി, മുഹമ്മദ് ഫവാസ്, നസീബ, മുഹമ്മദ് ഫാസിത്, ഫർസീന. മരുമക്കൾ: സയ്യിദ് കോയ, മുഹമ്മദ് ഷരീഫ്, സഹ്​ല.     

 

Loading...
COMMENTS