You are here

കണ്ണൂർ, കരുണ മെഡി. കോളജുകളിലെ ചട്ടവിരുദ്ധ പ്രവേശനം അംഗീകരിക്കാനുള്ള ബിൽ സഭയിൽ

  • ബിൽ സബ്​ജക്ട്​ കമ്മിറ്റിയുടെ പരിഗണനക്ക്​ വിട്ടു 

23:19 PM
13/03/2018
assemply

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച​ര​ക്ക​ണ്ടി ക​ണ്ണൂ​ര്‍, പാ​ല​ക്കാ​ട്​ ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ 2016-17 വ​ര്‍ഷം മെ​റി​റ്റ്​ അ​ട്ടി​മ​റി​ച്ചും പ്ര​വേ​ശ​ന മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ നി​ർ​ദേ​ശം ലം​ഘി​ച്ചും ന​ട​ത്തി​യ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം ക്ര​മ​വ​ത്​​ക​രി​ക്കാ​നു​ള്ള ബി​ല്‍ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. പ്ര​തി​പ​ക്ഷം കൂ​ടി പി​ന്തു​ണ​ച്ച ബി​ൽ സ​ഭ സ​ബ്​​ജ​ക്​​ട്​ ക​മ്മി​റ്റി​ക്ക്​ വി​ട്ടു. മെ​റി​റ്റ്​ അ​ട്ടി​മ​റി​ച്ച്​ ച​ട്ട​വി​രു​ദ്ധ​മാ​യി മാ​നേ​ജു​മ​െൻറു​ക​ള്‍ ന​ട​ത്തി​യ പ്ര​വേ​ശ​ന​മാ​ണ് സ​മ്മ​ര്‍ദ​ത്തെ തു​ട​ർ​ന്ന്​ നി​യ​മ​നി​ര്‍മാ​ണ​ത്തി​ലൂ​ടെ ക്ര​മ​പ്പെ​ടു​ത്തു​ന്ന​ത്. 

വി​ദ്യാ​ര്‍ഥി​ക​ള്‍ ര​ണ്ടു​വ​ര്‍ഷം പ​ഠ​ിച്ചാല്‍ മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ നേ​ര​ത്തേ സ​ർ​ക്കാ​ർ ഒാ​ർ​ഡി​ന​ൻ​സ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​താ​ണ്​ ബി​ല്ലാ​യി  അ​വ​ത​രി​പ്പി​ച്ച​ത്. ഒാ​ർ​ഡി​ന​ൻ​സി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ നീ​റ്റ് പ​രീ​ക്ഷ​യി​ലെ യോ​ഗ്യ​ത നോ​ക്കാ​തെ​ത​ന്നെ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ 118ഉം ​ക​രു​ണ​യി​ലെ 31ഉം ​വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ്ര​വേ​ശ​നം ക്ര​മ​പ്പെ​ടു​ത്താ​മെ​ന്നാ​ണ് പ്ര​വേ​ശ​ന മേ​ല്‍നോ​ട്ട​സ​മി​തി അം​ഗം കൂ​ടി​യാ​യ ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 

2016 -17 വ​ര്‍ഷം  കോ​ള​ജു​ക​ള്‍ നേ​രി​ട്ടു​ന​ട​ത്തി​യ പ്ര​വേ​ശ​നം ച​ട്ട​വി​രു​ദ്ധ​മെ​ന്നു​ക​ണ്ട് മേ​ല്‍നോ​ട്ട​സ​മി​തി​യാ​യ ജ​സ്​​റ്റി​സ്​ ജ​യിം​സ് ക​മ്മി​റ്റി റ​ദ്ദാ​ക്കി​യി​രു​ന്നു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​ലും റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ലും ക്ര​മ​ക്കേ​ട്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു നടപടി. ഇ​തം​ഗീ​ക​രി​ക്കാ​തി​രു​ന്ന കോ​ള​ജു​ക​ള്‍ പ്ര​വേ​ശി​പ്പി​ച്ച വി​ദ്യാ​ര്‍ഥി​ക​ളു​മാ​യി പ​ഠ​നം തു​ട​ര്‍ന്നു. കോ​ള​ജു​ക​ൾ ഹൈ​കോ​ട​തി​യെ​യും സു​പ്രീം​കോ​ട​തി​യെ​യും സ​മീ​പി​ച്ചെ​ങ്കി​ലും പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ ന​ട​പ​ടി ശ​രി​വെ​ക്കു​ക​യാ​യി​രു​ന്നു.  ഒ​രു​വ​ര്‍ഷം പ​ഠ​നം തു​ട​ര്‍ന്നെ​ങ്കി​ലും പ്ര​വേ​ശ​ന​ത്തി​ന് അം​ഗീ​കാ​ര​മി​ല്ലാ​ത്ത​തി​നാ​ല്‍ ആ​രോ​ഗ്യ സ​ര്‍വ​ക​ലാ​ശാ​ല ഈ ​വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​നു​വ​ദി​ച്ചി​ല്ല. സു​പ്രീം​കോ​ട​തി വി​ധി എ​തി​രാ​യ​തോ​ടെ​യാ​ണ്​ പ്ര​വേ​ശ​നം ക്ര​മ​പ്പെ​ടു​ത്താ​ന്‍ മാ​നേ​ജ്‌​മ​െൻറു​ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും സ​ര്‍ക്കാ​റി​നെ സ​മീ​പി​ച്ച​ത്. പ്ര​തി​പ​ക്ഷ​ത്തെ കൂ​ടി കൈ​യി​ലെ​ടു​ത്ത്​ ന​ട​ത്തി​യ രാ​ഷ്​​ട്രീ​യ സ​മ്മ​ര്‍ദ​ത്തി​ല്‍ അ​യ​ഞ്ഞ സ​ര്‍ക്കാ​ര്‍ ഇ​തി​നാ​യി ഓ​ര്‍ഡി​ന​ന്‍സ് ഇ​റ​ക്കു​ക​യാ​യി​രു​ന്നു. 

അ​ഞ്ച​ര​ക്ക​ണ്ടി ക​ണ്ണൂ​ര്‍  മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ 137 വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും പാ​ല​ക്കാ​ട് ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ 31 വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും തി​രു​വ​ന​ന്ത​പു​രം എ​സ്.​യു.​ടി​യി​ലെ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ​യും പ്ര​വേ​ശ​ന​മാ​ണ് മേ​ല്‍നോ​ട്ട​സ​മി​തി റ​ദ്ദാ​ക്കി​യി​രു​ന്ന​ത്. മെ​റി​റ്റ് പ​രി​ശോ​ധി​ച്ച്  പ്ര​വേ​ശ​നം ക്ര​മ​പ്പെ​ടു​ത്താ​നും ​െറ​ഗു​ല​റൈ​സേ​ഷ​ന്‍ ഫീ​സാ​യി ഒ​രു​വി​ദ്യാ​ര്‍ഥി​ക്ക് മൂ​ന്നു​ല​ക്ഷം വീ​തം മാ​നേ​ജ്‌​മ​െൻറി​ല്‍നി​ന്നും ഈ​ടാ​ക്കാ​നും ഓ​ര്‍ഡി​ന​ന്‍സി​ല്‍ നി​ര്‍ദേ​ശി​ച്ചി​രു​ന്നു. 

ആ​യു​ഷ് വി​ഭാ​ഗം പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ബി. ​ശ്രീ​നി​വാ​സി​നെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ മെ​റി​റ്റ്  പ​രി​ശോ​ധ​ന​ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്നു. ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ 44 ഉം ​ക​രു​ണ​യി​ലെ 25 ഉം ​വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് മാ​ത്ര​മേ മെ​റി​റ്റ്​ പ്ര​കാ​രം പ്ര​വേ​ശ​നം ക്ര​മ​പ്പെ​ടു​ത്തി ന​ൽ​കാ​നാ​വൂ​വെ​ന്ന് അ​ദ്ദേ​ഹം റി​പ്പോ​ര്‍ട്ട് ന​ൽ​കി​. അ​വ​ശേ​ഷി​ച്ച വി​ദ്യാ​ര്‍ഥി​ക​ള്‍ രം​ഗ​ത്തു​വ​ന്ന​തോ​ടെ പ​ട്ടി​ക വി​പു​ല​പ്പെ​ടു​ത്താ​ന്‍ സ​ർ​ക്കാ​ര്‍ നി​ര്‍ബ​ന്ധി​ത​മാ​യി. മ​റ്റ് ഇ​ള​വു​ക​ള്‍ക്കൊ​പ്പം കോ​ഴി​ക്കോ​ട് കെ.​എം.​സി.​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പ്ര​വേ​ശ​ന​പ്പ​ട്ടി​ക​യി​ലെ അ​വ​സാ​ന റാ​ങ്കു​മാ​യി താ​ര​ത​മ്യം ചെ​യ്താ​ണ് ര​ണ്ടു​കോ​ള​ജി​ലു​മാ​യി 149 പേ​രു​ടെ പ്ര​വേ​ശ​നം ക്ര​മ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. 

ഇൗ ​കോ​ള​ജു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച രീ​തി പ​രി​ഗ​ണി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ജ​സ്​​റ്റി​സ്​ ജ​യിം​സ്​ ക​മ്മി​റ്റി മു​മ്പാ​കെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​തി​രു​ന്ന​ത്​ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നും ബി​ല്ലി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ ക​രു​തി​യാ​ണ്​ ബി​ൽ കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും ഇ​ത്​ കീ​ഴ്​​വ​ഴ​ക്ക​മാ​കി​ല്ലെ​ന്നും ച​ർ​ച്ച​യിൽ മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.  

Loading...
COMMENTS