You are here

മീഡിയവൺ ‘സ്​നേഹസ്​പർശ’ത്തിലൂടെ ​േലാകമറിഞ്ഞ ഹന ഷെറിന്​ വീടൊരുങ്ങുന്നു

22:51 PM
10/07/2018
പു​ൽ​പ​ള്ളി: പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പൊ​രു​തി പ​ത്താം ക്ലാ​സി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്​ നേ​ടി​യ ഹ​ന ഷെ​റി​ന്​ അ​ട​ച്ചു​റ​പ്പു​ള്ള വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. മീ​ഡി​യ​വ​ൺ ടി.​വി​യി​ലെ ‘സ്​​നേ​ഹ​സ്​​പ​ർ​ശം’ പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് ചോ​ർ​ന്നൊ​ലി​ക്കു​ന്ന, ഇ​രു​മ്പ് ഷീ​റ്റ്​ പാ​കി​യ കൂ​ര​യി​ൽ ക​ഴി​ഞ്ഞ ഇൗ ​മി​ടു​ക്കി​യു​ടെ ദു​ര​വ​സ്​​ഥ പു​റം​ലോ​കം അ​റി​ഞ്ഞ​ത്. പി​ന്നാ​ലെ കാ​രു​ണ്യ​മ​ന​സ്​​ക​ർ സ​ഹാ​യ​ഹ​സ്ത​വു​മാ​യി രം​ഗ​ത്തെ​ത്തി.

പു​ൽ​പ​ള്ളി ചു​ണ്ട​ക്കൊ​ല്ലി​യി​ലാ​ണ് ഹ​ന​യു​ടെ വീ​ട്. മാ​താ​പി​താ​ക്ക​ളു​ടെ തു​ച്ഛ വ​രു​മാ​നം​കൊ​ണ്ടാ​ണ് കു​ടും​ബം ക​ഴി​ഞ്ഞി​രു​ന്ന​ത്. പു​ൽ​പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​വ​ർ​ക്ക് വീ​ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പീ​പ്പ്ൾ ഫൗ​ണ്ടേ​ഷ​നും സ​ഹാ​യ​ഹ​സ്ത​വു​മാ​യെ​ത്തി. ഇ​തി​നൊ​പ്പം ഉ​ദാ​ര​മ​ന​സ്​​ക​ർ കൈ​മാ​റി​യ തു​ക​യും വീ​ടി​നാ​യി ചെ​ല​വ​ഴി​ക്കും. പ​ഠ​ന​സ​ഹാ​യം ഒ​രു​ക്കു​ന്ന​തി​നും തു​ക വി​നി​യോ​ഗി​ക്കും. ആ​റു​വ​ർ​ഷ​മാ​യി സ്വ​ന്ത​മാ​യൊ​രു വീ​ടെ​ന്ന സ്വ​പ്ന​വു​മാ​യി ക​ഴി​യു​ക​യാ​ണ് കു​ടും​ബം. 

മീ​ഡി​യ​വ​ൺ സി.​ഇ.​ഒ എം. ​അ​ബ്​​ദു​ൽ മ​ജീ​ദ്, എ​ക്സി​ക്യൂ​ട്ടി​വ് െപ്രാ​ഡ്യൂ​സ​ർ ജ്യോ​തി വെ​ള്ള​ല്ലൂ​ർ, സീ​നി​യ​ർ െപ്രാ​ഡ​ക്​​ഷ​ൻ മാ​നേ​ജ​ർ ഷ​ക്കീ​ർ ജ​മീ​ൽ, ‘സ്​​നേ​ഹ​സ്​​പ​ർ​ശം’ കോ ​ഓ​ഡി​നേ​റ്റ​ർ അ​നീ​സ്, പീ​പ്പ്ൾ​സ്​ ഫൗ​ണ്ടേ​ഷ​ൻ അ​ഡ്മി​നി​സ്​േ​ട്ര​റ്റ​ർ ഹ​മീ​ദ് സാ​ലിം, പ്രാ​ദേ​ശി​ക ക​മ്മി​റ്റി അം​ഗം മു​ഹ​മ്മ​ദ് നാ​യ്ക്ക​ട്ടി എ​ന്നി​വ​ർ വീ​ട്ടി​ലെ​ത്തി കു​ടും​ബ​ത്തി​ന് സ​ഹാ​യം ന​ൽ​കി.
Loading...
COMMENTS