Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മാ​​വേ​​ലി​​ക്ക​​ര​​യി​​ൽ 90കാ​​രി​​ക്ക് പീഡനം: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
മാ​​വേ​​ലി​​ക്ക​​ര​​യി​​ൽ 90കാ​​രി​​ക്ക് പീഡനം: യുവാവ് അറസ്റ്റിൽ
cancel

മാവേലിക്കര: 90കാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുരുവിക്കാട് ബിന്ദു ഭവനിൽ ഗിരീഷ് (23) ആണ് പ്രതി. ഇയാളെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡയിലെത്തിയിരുന്നു. വീട്ടിൽ നിന്നും കണ്ടെടുത്ത മൊബൈൽ ഫോൺ ആണ് പ്രതിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. മൊബൈൽ ഫോൺ ഉടമയായ ഗിരീഷിനെ ചോദ്യം ചെയ്തപ്പോൾ താൻ ചാർജ് ചെയ്യുന്നതിനായി ഫോൺ സുഹൃത്തിനെ ഏൽപിച്ചെന്നായിരുന്നു മറുപടി. തുടർന്ന് പൊലീസ് കുരുവിക്കാട് സ്വദേശിയായ മറ്റൊരു യുവാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ സുഹൃത്തിന് സംഭവവുമായി ബന്ധമില്ലെന്ന് തെളിഞ്ഞു.

ബുധനാഴ്ച രാത്രിയാണ് കണ്ടിയൂരിൽ വീട്ടിൽ ഒറ്റക്കായിരുന്ന 90കാരിയെ ഒാടിളക്കി അകത്തുകടന്ന് ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തിനിരയായ വയോധികയും മകളും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവം കാണാൻ മകൾ പോയതിനാൽ വയോധിക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ 6.30 ഓടെ മകൾ വീട്ടിലെത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. മാവേലിക്കര ജില്ല ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ക്രൂര ലൈംഗികപീഡനത്തിന് ഇരയായതായി തെളിഞ്ഞു. ശരീരത്തി​െൻറ വിവിധ ഭാഗങ്ങളിൽ മുറിവുകളുണ്ട്.

Show Full Article
TAGS:mavelikkara rape 
Next Story