You are here

പ്രണയം നടിച്ച് പണവും ആഭരണവും  തട്ടുന്ന ‘മണവാളൻ’ അറസ്​റ്റിൽ

23:26 PM
13/03/2018
praveen

നി​ല​മ്പൂ​ർ: പ്ര​ണ​യം ന​ടി​ച്ച് യു​വ​തി​ക​ളെ​യും കു​ടും​ബി​നി​ക​ളെ​യും മാ​ന​ഭം​ഗ​പ്പെ​ടു​ത്തി പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ത​ട്ടു​ന്ന യു​വാ​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്തു. എ​റ​ണാ​കു​ളം കു​മ്പ​ള​ങ്ങി സ്വ​ദേ​ശി കു​റു​പ്പ​ശ്ശേ​രി പ്ര​വീ​ൺ ജോ​ർ​ജ് എ​ന്ന മ​ണ​വാ​ള​ൻ പ്ര​വീ​ണി​നെ (36) നി​ല​മ്പൂ​ർ സി.​ഐ കെ.​എം. ബി​ജു​വും സം​ഘ​വും കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. വ​ണ്ടൂ​ർ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്.

മൊ​ബൈ​ൽ​ഫോ​ൺ വ​ഴി പ​രി​ച​യ​പ്പെ​ട്ട്​ വി​ശ്വ​സ്ത​നാ​യ ശേ​ഷ​മാ​ണ്​ പ​ണ​വും ആ​ഭ​ര​ണ​വും ത​ട്ടി​യെ​ടു​ക്കു​ന്ന​ത്. പ​രാ​തി​ക്കാ​രി​യെ വി​വാ​ഹ​ശേ​ഷം താ​മ​സി​ക്കാ​നു​ള്ള വീ​ട്​ നോ​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ്​ നി​ല​മ്പൂ​ർ ച​ന്ത​ക്കു​ന്നി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്സി​ൽ കൊ​ണ്ടു​വ​ന്ന​ത്. തു​ട​ർ​ന്ന്,​ കോ​ള​യി​ൽ മ​ദ്യം ചേ​ർ​ത്ത് കു​ടി​പ്പി​ച്ച ശേ​ഷം മാ​ന​ഭം​ഗ​പ്പെ​ടു​ത്തി യു​വ​തി അ​ണി​ഞ്ഞ 15 പ​വ​ൻ സ്വ​ർ​ണ​വു​മാ​യി മു​ങ്ങി​യെ​ന്നാ​ണ്​ കേ​സ്.

മി​സ്​​ഡ്​​കാ​ൾ വ​ഴി പ​രി​ച​യ​പ്പെ​ടു​ന്ന സ്ത്രീ​ക​ളു​ടെ പേ​രി​ൽ സിം ​കാ​ർ​ഡ്​ എ​ടു​പ്പി​ച്ച്​ അ​തി​ൽ​നി​ന്നാ​ണ്​ മ​റ്റ് സ്ത്രീ​ക​ളെ വി​ളി​ച്ചി​രു​ന്ന​ത്. ഒ​രു ന​മ്പ​റി​ൽ​നി​ന്ന്​ ര​ണ്ട്​ സ്ത്രീ​ക​ളെ മാ​ത്ര​മാ​ണ് വി​ളി​ച്ചി​രു​ന്ന​ത്. മ​റ്റു സ്ത്രീ​ക​ൾ വി​ളി​ക്കു​മ്പോ​ൾ ഫോ​ൺ ബി​സി​യാ​കാ​തി​രി​ക്കാ​നാ​ണി​ത്. മ​ല​പ്പു​റം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ദേ​ബേ​ഷ് കു​മാ​ർ ബെ​ഹ്റ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ.​എ​സ്.​പി പി. ​മോ​ഹ​ന​ച​ന്ദ്ര​​െൻറ നേ​തൃ​ത്വ​ത്തി​ൽ നി​ല​മ്പൂ​ർ സി.​ഐ കെ.​എം. ബി​ജു, എ​സ്.​ഐ സി. ​പ്ര​ദീ​പ് കു​മാ​ർ, റെ​ന്നി ഫി​ലി​പ്പ്, എം. ​മ​നോ​ജ്, പി.​സി. വി​നോ​ദ്, ടി.​ബി. നോ​ബ്, ജാ​ബി​ർ, ജ​യ​രാ​ജ്, റൈ​ഹാ​ന​ത്ത് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.

Loading...
COMMENTS