HOME KERALA

ഉദ്യോഗസ്ഥലോബി കണ്ണടച്ചു;  മരടിൽ നടന്നത്​ ഗുരുതര നിയമലംഘനം
01, OCT 2019 - 08:28 AM

ഫ്ലാറ്റ്​ ഉടമകളിൽ ചിലർക്കെങ്കിലും നിയമലംഘനം അറിയാമായിരുന്നു  
•ചട്ടങ്ങൾ ലംഘിച്ച്​ അനുമതി നൽകിയ നഗരസഭ ഉദ്യോഗസ്ഥർ കാണാമറയത്ത്​

കൊ​ച്ചി: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യ മ​ര​ടി​ൽ ഫ്ലാ​റ്റ്​ സ​മു​ച്ച​യ​ങ്ങ​ൾ കെ​ട്ടി​പ്പൊ​ക്കി​യ​ത്​ ഉ​ദ്യോ​ഗ​സ്ഥ ലോ​ബി​യു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ. നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന​റി​ഞ്ഞി​ട്ടും ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച​വ​ർ ഇ​തി​​​െൻറ മ​റ​വി​ൽ കോ​ടി​ക​ൾ സ​മ്പാ​ദി​ച്ചു. പൊ​ളി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച പ​ല ഫ്ലാ​റ്റു​ക​ളും ശ​രാ​ശ​രി ഒ​ന്ന​ര​മു​ത​ൽ മൂ​ന്നു​കോ​ടി രൂ​പ വ​രെ വി​ല​ക്കാ​ണ്​ വി​റ്റ​ത്. പ​രി​സ്​​ഥി​തി നി​യ​മ​ങ്ങ​ൾ ന​ഗ്​​ന​മാ​യി ലം​ഘി​ച്ച വ​ൻ​കി​ട നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രെ ഇ​പ്പോ​ൾ സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ലി​നു​ശേ​ഷം മാ​ത്ര​മാ​ണ് അ​ന്വേ​ഷ​ണം പോ​ലും. 

ഫ്ലാ​റ്റ്​ ഉ​ട​മ​ക​ളി​ൽ ചി​ല​ർ​ക്കെ​ങ്കി​ലും നി​യ​മ​ലം​ഘ​ന​ത്തെ​ക്കു​റി​ച്ച്​ സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ്​ അ​റി​വ്. ഭാ​വി​യി​ൽ നി​യ​മ​സാ​ധു​ത ല​ഭി​ക്കു​മെ​ന്ന നി​ർ​മാ​താ​ക്ക​ളു​ടെ ഉ​റ​പ്പി​ലാ​ണ്​ ഇ​വ​ർ കോ​ടി​ക​ൾ മു​ട​ക്കി ഫ്ലാ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രെ ഉ​ട​മ​ക​ൾ നി​യ​മ​ന​ട​പ​ടി​യി​ലേ​ക്ക്​ നീ​ങ്ങാ​ത്ത​തി​ന്​ കാ​ര​ണ​മി​താ​ണെ​ന്നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കാ​യ​ലോ​ര​ത്തു​നി​ന്ന്​ 300 മീ. ​അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന തീ​ര നി​യ​ന്ത്ര​ണ മേ​ഖ​ല (സി.​ആ​ർ.​ഇ​സ​ഡ്) നി​യ​മം നി​ല​നി​ൽ​ക്കെ​യാ​ണ്​ വെ​റും 20 മീ​റ്റ​റി​നു​ള്ളി​ൽ 18 നി​ല​ക​ൾ വ​രെ​യു​ള്ള ഫ്ലാ​റ്റ്​ സ​മു​ച്ച​യ​ങ്ങ​ൾ നി​ർ​മി​ച്ച​ത്. ആ​ൽ​ഫ ​വെ​ഞ്ചേ​ഴ്​​സ്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ ഇ​ര​ട്ട ട​വ​റു​ക​ളു​ള്ള ഫ്ലാ​റ്റ്​ സ​മു​ച്ച​യ​മാ​ണ്​ നി​ർ​മി​ച്ച​ത്.  കു​ണ്ട​ന്നൂ​ർ കാ​യ​ലി​ൽ​നി​ന്ന്​ ഒ​രു  ട​വ​ർ 11.50 മീ​റ്റ​ർ മാ​ത്ര​വും മ​റ്റൊ​ന്ന്​ 14.70 മീ​റ്റ​ർ മാ​ത്ര​വും അ​ക​ലെ. ര​ണ്ട്​ ട​വ​റു​ക​ളി​ലെ 82 ഫ്ലാ​റ്റു​ക​ളി​ലാ​യി 53 സ്​​ഥി​ര​താ​മ​സ​ക്കാ​ർ. 

ഹോ​ളി​ഫെ​യ്​​ത്ത്​ ​എ​ച്ച്​ ടു ​ഒ ഫ്ലാ​റ്റ്​ കാ​യ​ലി​ൽ​നി​ന്ന്​ 9.60 മീ. ​മാ​ത്രം അ​ക​ലെ​യാ​ണ്. 18 നി​ല​ക​ളി​ലാ​യി  98 ഫ്ലാ​റ്റു​ക​ൾ. ജെ​യി​ൻ ഹൗ​സി​ങ്​ ആ​ൻ​ഡ്​​ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ​സ്​ നി​ർ​മി​ച്ച ജെ​യി​ൻ കോ​റ​ൽ കോ​വ് 12 മീ. ​അ​ക​ല​മേ പാ​ലി​ച്ചി​ട്ടു​ള്ളൂ. 18 നി​ല​ക​ളി​ലെ 122 ഫ്ലാ​റ്റു​ക​ളി​ലാ​യി 45 കു​ടും​ബ​ങ്ങ​ൾ സ്​​ഥി​ര​താ​മ​സ​മു​ണ്ട്. കാ​യ​ലി​ൽ​നി​ന്ന്​ 10.05 മീ. ​മാ​ത്രം മാ​റി നി​ർ​മി​ച്ച ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം സ​മു​ച്ച​യ​ത്തി​ൽ 16 നി​ല​ക​ളി​ലെ 41 ഫ്ലാ​റ്റു​ക​ളി​ലാ​യി സ്ഥി​ര​താ​മ​സ​മു​ള്ള​ത്​ 26 കു​ടും​ബ​ങ്ങ​ൾ.

നി​ർ​മാ​ണ​ഘ​ട്ട​ത്തി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച്​ അ​നു​മ​തി ന​ൽ​കി​യ മ​ര​ട്​ ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്​​ഥ​ർ ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്താ​ണ്. നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത്​ ​ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം ഉ​ണ്ടെ​ങ്കി​ലും കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​പ്പോ​ഴും സു​ര​ക്ഷി​ത​ർ. ഇ​വ​രു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്. മ​ര​ടി​ലെ ഫ്ലാ​റ്റ്​ സ​മു​ച്ച​യ​ങ്ങ​ൾ​ക്ക്​ പു​റ​മെ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 24 കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ തീ​ര​ദേ​ശ പ​രി​പാ​ല​ന അ​തോ​റി​റ്റി നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. വ​ൻ​കി​ട ഫ്ലാ​റ്റ്​ സ​മു​ച്ച​യ​ങ്ങ​ൾ, വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ൾ, റി​സോ​ർ​ട്ടു​ക​ൾ, ആ​ഡം​ബ​ര അ​പ്പാ​ർ​ട്​​​മ​​െൻറു​ക​ൾ, പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​ക്കെ​തി​രെ​യും ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട്​ കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ മ​ര​ടി​ലെ ഫ്ലാ​റ്റ്​ ഉ​ട​മ​ക​ൾ.

മറ്റ്​ ഒഴിപ്പിക്കലുമായി താരതമ്യം ചെയ്യാനാകില്ലെന്ന്​ മുഖ്യമന്ത്രിയുടെ ഒാഫിസ്

തി​രു​വ​ന​ന്ത​പു​രം: മ​ര​ട്​ മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​െ​ല ഒ​ഴി​പ്പി​ക്ക​ലു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​വു​ന്ന വി​ഷ​യ​മ​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്. കോ​ട​തി വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യി പ​രി​ശോ​ധി​ച്ച് അ​ന്തി​മ​മാ​യി ക​ല്‍പി​ച്ച തീ​ര്‍പ്പ് ന​ട​പ്പാ​ക്കു​ക​യ​ല്ലാ​തെ സ​ര്‍ക്കാ​റി​ന് മാ​ര്‍ഗ​ങ്ങ​ളി​ല്ല. പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ വി​ധി ന​ട​പ്പാ​ക്കു​ക സം​സ്ഥാ​ന​ത്തി‍​െൻറ ഭ​ര​ണ​ഘ​ട​ന ചു​മ​ത​ല​യാ​ണെ​ന്നും ഒാ​ഫി​സ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

തീ​ര​ദേ​ശ നി​യ​മം ലം​ഘി​ച്ച് നി​ര്‍മി​ച്ച ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി​വി​ധി ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​ര്‍ക്ക് പു​ന​ര​ധി​വാ​സം ഒ​രു​ക്കാ​നും ന​ഷ്​​ട പ​രി​ഹാ​രം ന​ല്‍കാ​നും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ഒ​ഴി​യു​ന്ന​വ​ര്‍ക്ക് പു​ന​ര​ധി​വാ​സം ന​ല്‍കു​ക സു​പ്രീം​കോ​ട​തി വി​ധി മാ​ത്ര​മ​ല്ല, മാ​നു​ഷി​ക​മാ​യ പ്ര​ശ്നം കൂ​ടി​യാ​ണ്. 25 ല​ക്ഷം രൂ​പ ഇ​ട​ക്കാ​ല ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍ക​ണ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. തു​ട​ര്‍ന​ട​പ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കാ​ന്‍ സു​പ്രീം​കോ​ട​തി ത​ന്നെ റി​ട്ട. ഹൈ​കോ​ട​തി ജ​ഡ്ജി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചും നീ​തി​നി​ഷ്ഠ​മാ​യും മാ​ത്ര​മാ​ണ് സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​െ​ത​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​ അ​റി​യി​ച്ചു.