You are here

സഭ ഭൂമിയിടപാട്​: നിയമോപദേശം തേടിയതെന്തിന്​ –ഹൈകോടതി 

11:44 AM
14/03/2018
alenchery-bishap

കൊ​ച്ചി: സീ​റോ മ​ല​ബാ​ർ​സ​ഭ ഭൂ​മി​യി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ ക​ർ​ദി​നാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടും നി​യ​മോ​പ​ദേ​ശം തേ​ടു​ക​യും കേ​സെ​ടു​ക്കാ​ൻ ​ൈവ​കു​ക​യും ചെ​യ്​​ത​തി​​െൻറ സാ​ഹ​ച​ര്യ​മെ​ന്തെ​ന്ന്​ സ​ർ​ക്കാ​റി​നോ​ട്​ ഹൈ​കോ​ട​തി. മേ​ജ​ര്‍ ആ​ര്‍ച് ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി, ഫാ. ​ജോ​ഷി പു​തു​വ, ഫാ. ​സെ​ബാ​സ്​​റ്റ്യ​ന്‍ വ​ട​ക്കും​പാ​ട​ന്‍, സാ​ജു വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ക്കെ​തി​രെ കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ൻ മാ​ര്‍ച്ച് ആ​റി​ന് വി​ധി​യു​ണ്ടാ​യി​ട്ടും പൊ​ലീ​സ് ന​ട​പ​ടി വൈ​കി​യ​തി​​െൻറ കാ​ര​ണം പ്രോ​സി​ക്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി​ നി​ർ​ദേ​ശി​ച്ചു. 

കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടും പൊ​ലീ​സ്​ കേ​സെ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഹ​ര​ജി​ക്കാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്ന മാ​ര്‍ട്ടി​ന്‍ പ​യ്യ​പ്പ​ള്ളി സ​മ​ര്‍പ്പി​ച്ച കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യി​ലാ​ണ്​ കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ഭൂ​മി​യി​ട​പാ​ടി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നും പ​രാ​തി ന​ൽ​കി​യി​ട്ട് പൊ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ചേ​ർ​ത്ത​ല സ്വ​ദേ​ശി ഷൈ​ൻ വ​ർ​ഗീ​സ് ന​ൽ​കി​യ ഹ​ര​ജി​യി​ലാ​യി​രു​ന്നു കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ സിം​ഗി​ൾ​ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്. ഇ​തു പാ​ലി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് എ​റ​ണാ​കു​ളം റേ​ഞ്ച് ഐ.​ജി വി​ജ​യ് സാ​ക്ക​റേ, അ​സി. ക​മീ​ഷ​ണ​ർ കെ. ​ലാ​ൽ​ജി എ​ന്നി​വ​ർ​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ മാ​ർ​ട്ടി​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

കോ​ട​തി ഉ​ത്ത​ര​വി​​െൻറ പ​ക​ർ​പ്പ്​ മൂ​ന്നാം ദി​വ​സം ല​ഭി​ച്ചി​ട്ടും കോ​ട​തി​യു​ടെ ഭാ​ഷ മ​ന​സ്സി​ലാ​കാ​ഞ്ഞി​ട്ട​ാ​ണോ നി​യ​മോ​പ​ദേ​ശം തേ​ടി​യ​തെ​ന്ന്​​ കോ​ട​തി വാ​ക്കാ​ൽ ആ​രാ​ഞ്ഞു. ആ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ കേ​സെ​ടു​ക്ക​ൽ വൈ​കി​ച്ച​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. തു​ട​ർ​ന്നാ​ണ്​ സാ​ഹ​ച​ര്യ​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച കോ​ട​തി കേ​സ്​ വ്യാ​ഴാ​ഴ്​​ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി​യ​ത്​. അ​തേ​സ​മ​യം, സിം​ഗി​ള്‍ബെ​ഞ്ച് വി​ധി​ക്കെ​തി​രെ സ​മ​ര്‍പ്പി​ച്ച അ​പ്പീ​ലു​ക​ളി​ല്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ച് വെ​ള്ളി​യാ​ഴ്​​ച വാ​ദം കേ​ൾ​ക്കും.

COMMENTS