You are here

മണർകാട്ടെ ശീട്ടുകളി: എസ്.എച്ച്.ഒക്കെതിരായ എസ്​.പിയുടെ റിപ്പോർട്ട് ഐ.ജിക്ക്​ കൈമാറി

08:34 AM
26/07/2020
police

കോട്ടയം: മണർകാട്ടെ ശീട്ടുകളി റെയ്​ഡുമായി ബന്ധ​െപ്പട്ട വിവാദ ഫോൺവിളിയിൽ എസ്.എച്ച്.ഒക്കെതിരെ ജില്ല പൊലീസ്​ മേധാവിയുടെ റിപ്പോർട്ട്​. മണർകാട്​ പൊലീസ്​ സ്​റ്റേഷൻ ഹൗസ്​ ഓഫിസർ ആർ. രതീഷ്​കുമാറിന്​ വീഴ്​ചയുണ്ടായതായി വ്യക്തമാക്കുന്ന റിപ്പോർട്ട്​, ജില്ല പൊലീസ്​ മേധാവി ജി. ജയദേവ്​ ശനിയാഴ്​ച കൊച്ചി റേഞ്ച് ഐ.ജിക്ക്​ കൈമാറി.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ. സന്തോഷ്‌കുമാറും സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി അനീഷ് വി. കോരയും നടത്തിയ അന്വേഷണവിവരങ്ങൾ ഉൾ​െപ്പടുത്തിയുള്ള റിപ്പോർട്ടിൽ ജില്ല പൊലീസ്​ മേധാവിയും നടപടി വേണമെന്ന്​ ശിപാർശ ചെയ്​തിട്ടുണ്ടെന്നാണ്​ വിവരം. റിപ്പോർട്ടി​​െൻറ അടിസ്ഥാനത്തിൽ  രതീഷ്‌കുമാറിനെതിരെ നടപടിയുണ്ടാകും. നിലവിൽ ഇദ്ദേഹം അവധിയിലാണ്​. കഴിഞ്ഞ 11നാണ് മണർകാട് ടൗണിലെ ക്രൗൺ ക്ലബിൽ ശീട്ടുകളിക്കിടെ പൊലീസ്​ റെയ്​ഡ് നടത്തി 18 ലക്ഷം രൂപ പിടിച്ചെടുത്തത്. 

ഇതിനുപിന്നാലെ ക്രൗൺ ക്ലബ് സെക്രട്ടറിയും കേസിലെ പ്രതിയുമായ മണർകാട് മാലം വാവത്തിൽ കെ.വി. സുരേഷുമായി (മാലം സുരേഷ്) മണർകാട് സ്​റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന ആർ. രതീഷ്‌കുമാർ നടത്തിയ ഓഡിയോ സംഭാഷണം പുറത്തുവരുകയായിരുന്നു.  ഇതിൽ പൊലീസിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ നടത്തിയ രതീഷ്‌കുമാറി​​െൻറ സംഭാഷണം വിവാദമായിരുന്നു. തുടർന്ന്​​ ജില്ല പൊലീസ്​ മേധാവി ജി. ജയദേവ്​ സംഭവത്തെക്കുറിച്ച്​ അന്വേഷിക്കാൻ സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി അനീഷ് വി. കോരയെ ചുമതലപ്പെടുത്തുകയായിരുന്നു. സി.ഐക്ക്​ കുറ്റക്കാരനാണെന്നായിരുന്നു റിപ്പോർട്ട്​. 

ഇതി​െൻ അടിസ്ഥാനത്തിലാണ്​ അച്ചടക്ക നടപടിക്ക്​ റിപ്പോർട്ട്​ ഐ.ജിക്ക്​ കൈമാറിയിരിക്കുന്നത്​. അതിനിടെ, കേസ്​ വിവരങ്ങൾ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റിന്​ കൈമാറാനും അന്വേഷണസംഘം തീരുമാനിച്ചു. ശീട്ടുകളിക്കാനെത്തിയ 43 പേരടക്കം 45 പേർക്കെതിരെയാണ്​ കേസ്​. ക്ലബി​​െൻറ മറ്റ്​ ഭാരവാഹികൾക്കെതിരെയും കേസെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്​.

Loading...
COMMENTS