You are here

പ്രതിപക്ഷ അധ്യാപക സംഘടന നേതാക്കൾക്ക് വിദൂര സ്ഥലങ്ങളിലേക്ക് മാറ്റം 

  • രാ​ഷ്​​ട്രീ​യ ഇ​ട​പെ​ട​ൽ ന​ട​ന്ന​താ​യി എ​ച്ച്.​എ​സ്.​എ​സ്.​ടി.​എ

08:00 AM
21/06/2020

പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​തി​പ​ക്ഷ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ ര​ണ്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് ലോ​ക്​​ഡൗ​ണി​നി​ട​യി​ലും വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം.

ചേ​ളാ​രി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി. ​വി​ജ​യ​നെ കാ​സ​ർ​കോ​ട്​ രാ​വ​ണേ​ശ്വ​ര​ത്തേ​ക്കും കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി മോ​ഡ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റോ​യി​ച്ച​ൻ ഡൊ​മി​നി​ക്കി​നെ കാ​സ​ർ​കോ​ട്​ പ​ട​ന്ന​യി​ലേ​ക്കു​മാ​ണ് മാ​റ്റി​യ​ത്. 

വി​ര​മി​ക്കാ​ൻ ഒ​രു വ​ർ​ഷം ബാ​ക്കി​യു​ള്ള ജീ​വ​ന​ക്കാ​രെ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് നി​യ​മി​ക്ക​ണ​മെ​ന്ന നി​യ​മ​മു​ണ്ടെ​ങ്കി​ലും ഇ​വ പാ​ലി​ച്ചി​ല്ലെ​ന്ന്​ എ​ച്ച്.​എ​സ്.​എ​സ്.​ടി.​എ കു​റ്റ​പ്പെ​ടു​ത്തി.

അ​ടു​ത്ത​വ​ർ​ഷം വി​ര​മി​ക്കു​ന്ന ടി. ​വി​ജ​യ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റും റോ​യി​ച്ച​ൻ ഡൊ​മി​നി​ക്ക് പ്ര​തി​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​വു​മാ​ണ്. 

ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി കെ​ട്ടി​ടം പൊ​ളി​ക്കേ​ണ്ടി​വ​രു​മ്പോ​ൾ പു​തി​യ കെ​ട്ടി​ട​ത്തി​​െൻറ നി​ർ​മാ​ണം ത​ട​സ്സ​പ്പെ​ടു​ത്ത​രു​തെ​ന്ന ആ​വ​ശ്യ​ത്തി​നെ​തി​രെ ഭ​ര​ണ​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​​െൻറ ഭാ​ഗ​മാ​യാ​ണ് ടി. ​വി​ജ​യ​​െൻറ സ്ഥ​ലം​മാ​റ്റ​മെ​ന്നാ​ണ് ആ​ക്ഷേ​പം. 

കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​സ് സ്കൂ​ളി​ൽ പി.​ടി.​എ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് പ്രി​ൻ​സി​പ്പ​ലാ​യ റോ​യി​ച്ച​ൻ ഡൊ​മി​നി​ക്കി​​െൻറ സ്ഥ​ലം മാ​റ്റ​മെ​ന്നാ​ണ്​ പ​രാ​തി. 

രാ​ഷ്​​ട്രീ​യ ഇ​ട​പെ​ട​ൽ ന​ട​ന്ന​താ​യും റ​ദ്ദാ​ക്ക​ണ​മെ​ന്നും എ​ച്ച്.​എ​സ്.​എ​സ്.​ടി.​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ എം. ​ജോ​ർ​ജ്​ ആ​വ​ശ്യ​പ്പെ​ട്ടു. 
ആ​ർ. രാ​ജീ​വ​ൻ, എം. ​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Loading...
COMMENTS