You are here

ശിഹാബി​െൻറ തിരോധാനത്തിന് 17 വർഷം

08:11 AM
21/06/2020
ശി​ഹാ​ബ്​

കീ​ഴു​പ​റ​മ്പ്: കു​നി​യി​ൽ കാ​ര​ങ്ങാ​ട​ൻ ശി​ഹാ​ബി​നെ കാ​ണാ​താ​യി​ട്ട് 17 വ​ർ​ഷം പി​ന്നി​ട്ടു. 2003 ജൂ​ൺ 15ന് ​ബ​ന്ധു​വി​നോ​ടൊ​പ്പം കോ​ഴി​ക്കോ​ട് പോ​യ ശി​ഹാ​ബി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

17 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചു​വ​രാ​ത്ത ശി​ഹാ​ബി​നെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് വൃ​ദ്ധ​യാ​യ മാ​താ​വ് മ​റി​യു​മ്മ​യും ഭാ​ര്യ സ​ലീ​ന​യും ര​ണ്ട് പെ​ൺ​മ​ക്ക​ളും. കാ​ണാ​താ​വു​മ്പോ​ൾ ശി​ഹാ​ബി​ന് 29 വ​യ​സ്സാ​യി​രു​ന്നു.

കു​നി​യി​ൽ സെ​ൻ​ട്ര​ൽ ബ​സാ​റി​ൽ ക​ട​ന​ട​ത്തി​പ്പു​കാ​ര​നാ​യി​രു​ന്ന ശി​ഹാ​ബ് ഗ​ൾ​ഫ് ജീ​വി​തം സ്വ​പ്നം​ക​ണ്ട് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​യാ​ണ് ബ​ന്ധു​വി​നൊ​പ്പം കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ത്.

വൈ​ദ്യ​പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​യാ​ളോ​ട് ഉ​ട​നെ വ​രാം എ​ന്ന് പ​റ​ഞ്ഞ് പോ​യ​ശേ​ഷം പി​ന്നെ ശി​ഹാ​ബി​നെ ക​ണ്ടി​ട്ടി​ല്ല. അ​ന്ന് രാ​ത്രി വീ​ട്ടി​ലേ​ക്ക് ഫോ​ൺ ചെ​യ്ത് ഭാ​ര്യ​യോ​ടും മാ​താ​വി​നോ​ടും പി​റ്റേ​ന്നു​ത​ന്നെ വ​രും എ​ന്നു​പ​റ​ഞ്ഞ് ശി​ഹാ​ബ് ഫോ​ൺ ചെ​യ്തി​രു​ന്ന​ത്രെ. 

പി​ന്നെ ഒ​രു വി​വ​ര​വു​മി​ല്ല. നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും അ​ന്വേ​ഷ​ണം തു​ട​ർ​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.  മ​ക്ക​ളാ​യ ബാ​ദു​ഷ ന​ർ​ഗീ​സി​ന് 19ഉം ​ബ​ദ ജ​ബി​ന് 17ഉം ​വ​യ​സ്സാ​യി. മൂ​ത്ത​കു​ട്ടി  ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കോ​ഴ്സി​ന് പ​ഠി​ക്കു​ന്നു. 

എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 9496365114, 9846365114 എ​ന്നീ ന​മ്പ​റു​ക​ളി​ലോ അ​ടു​ത്ത പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Loading...
COMMENTS