ആ യാത്ര സഫലമാവട്ടെ; ഹജ്ജിന് മാറ്റിവെച്ച പണം നിർധന പ്രവാസികൾക്ക്
text_fieldsതലക്കടത്തൂര്‍: ഇത്തവണ ഹജ്ജ് യാത്ര തടസ്സപ്പെട്ടതിനാൽ ആ പണം കൊണ്ട് പ്രവാസികൾക്ക് നാടണയാൻ സൗകര്യമൊരുക്കി സാന്ത്വനമേകാൻ തയാറായിരിക്കുകയാണ് വൈലത്തൂർ കാവപ്പുരയിലെ കുടുംബം.
അൽഐൻ കെ.എം.സി.സി പ്രവർത്തകനായ പത്തായപ്പുര അബ്ദുമോനും സഹോദരങ്ങളുമാണ് മനുഷ്യ സ്നേഹത്തിെൻറ മഹാ മാതൃക കാണിക്കാൻ തയാറായത്.
കെ.എം.സി.സി താനൂർ മണ്ഡലം നേതാക്കളെയാണ് കുടുംബം തങ്ങളുടെ സന്നദ്ധത അറിയിച്ചത്. തീർത്തും അർഹരായവരെ കണ്ടെത്താൻ വേണ്ടിയാണ് ഇക്കാര്യം പരസ്യപ്പെടുത്തുന്നതെന്നും കുടുംബം അറിയിച്ചു.
മുസ്ലിംലീഗ് താനൂർ മണ്ഡലം പ്രസിഡൻറ് കെ.എൻ. മുത്തുകോയ തങ്ങളും അൽഐൻ കെ.എം.സി.സി സീനിയർ നേതാവ് ഹുസൈൻ കരിങ്കപ്പാറയും ചേർന്ന് സാമ്പത്തിക സഹായം ഏറ്റുവാങ്ങി.
വാർഡ് അംഗം അഷ്റഫ് അലി, യൂനസ്, ലത്തീഫ് കരീം, അബ്ദുമോൻ, ഫൈസൽ, ശിഹാബ് പത്തായപ്പുര തുടങ്ങിയർ സംബന്ധിച്ചു.