Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_right15 കു​ടും​ബ​ങ്ങ​ൾ​ക്ക്...

15 കു​ടും​ബ​ങ്ങ​ൾ​ക്ക് മ​നം​നി​റ​ഞ്ഞ പാ​ലു​കാ​ച്ച​ൽ; സ്വ​പ്ന ഭ​വ​ന​ങ്ങ​ൾ​ക്ക് ഇ​നി നാ​ടി​െൻറ സ്നേ​ഹ​ത്ത​ണ​ൽ

text_fields
bookmark_border
15 കു​ടും​ബ​ങ്ങ​ൾ​ക്ക് മ​നം​നി​റ​ഞ്ഞ പാ​ലു​കാ​ച്ച​ൽ; സ്വ​പ്ന ഭ​വ​ന​ങ്ങ​ൾ​ക്ക് ഇ​നി നാ​ടി​െൻറ സ്നേ​ഹ​ത്ത​ണ​ൽ
cancel
camera_altകഴിഞ്ഞവർഷത്തെ ​പ്രളയദുരന്തത്തിൽ ​ഭവനം​ നഷ്​ടപ്പെട്ടവർക്ക്​ ‘സ്നേ​ഹ​ഗ്രാ​മം’ പ​ദ്ധ​തി​യി​ൽ ഒ​രു​ക്കി​യ വീ​ടു​ക​ൾ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ തു​റ​ന്നു​കൊ​ടു​ക്കു​ന്നു

വ​ണ്ടൂ​ർ: ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ല​ട​ക്ക​മു​ള്ള ഭ​വ​ന​ര​ഹി​ത​ർ​ക്ക് മ​നം​നി​റ​ഞ്ഞ പാ​ലു​കാ​ച്ച​ൽ ഒ​രു​ക്കി സ്നേ​ഹ​ഗ്രാ​മം പ​ദ്ധ​തി. മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ടി​​െൻറ സാ​ന്നി​ധ്യ​ത്തി​ൽ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ മ​ഹാ​പ്ര​ള​യ​ത്തി​ൽ ക​വ​ള​പ്പാ​റ​യി​ൽ വീ​ട് ന​ഷ്​​ട​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി​യാ​ണ് സ്നേ​ഹ​ഗ്രാ​മം പ​ദ്ധ​തി​യി​ലൂ​ടെ പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ്ര​ള​യ ദു​ര​ന്ത​ത്തി​​െൻറ നേ​ർ ചി​ത്ര​ങ്ങ​ളാ​യ ഈ ​ക​ടും​ബ​ങ്ങ​ൾ നാ​ടി​​െൻറ സ്നേ​ഹ​ത്ത​ണ​ലി​ൽ ഒ​രു​മി​ച്ച് ക​ഴി​യും.

നെ​ക്സ​സ് ഖത്തർ ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് ഇ​ക്ബാ​ൽ കു​നി​യി​ൽ കാ​രാ​ട് പ്ര​ദേ​ശ​ത്ത് ന​ൽ​കി​യ ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് ജ്യോ​തി ലാ​ബ്സ് ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ എം.​പി. രാ​മ​ച​ന്ദ്ര​നാ​ണ് 15 വീ​ടു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കി​യ​ത്.

വൈ​ദ്യു​തി​യും വെ​ള്ള​വും സു​ല​ഭ​മാ​യി കി​ട്ടു​ന്ന രീ​തി​യി​ൽ വാ​സ​യോ​ഗ്യ​മാ​യ ത​ര​ത്തി​ലാ​ണ് ഓ​രോ വീ​ടു​ക​ളും ഒ​രു​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ഹാ​പ്ര​ള​യ​ത്തി​ൽ ക​വ​ള​പ്പാ​റ​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ നി​ര​വ​ധി പേ​ർ​ക്ക് ജീ​വ​നും സ്വ​ത്തും ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു.

പ്ര​ള​യ​ത്തി​ൽ എ​ല്ലാം ത​ക​ർ​ന്ന് മ​ര​വി​ച്ച മ​ന​സ്സു​മാ​യി നി​ന്ന നാ​ട്ടു​കാ​ർ​ക്ക് മാ​ന​സി​കാ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ടി​​െൻറ നേ​തൃ​ത്വ​ത്തി​ൽ മോ​ട്ടി​വേ​ഷ​ൻ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

പ​രി​പാ​ടി​ക്കി​ടെ ന​ട​ത്തി​യ അ​ഭ്യ​ർ​ഥ​ന​യി​ലാ​ണ് അ​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ കു​നി​യി​ൽ ത​​െൻറ ഒ​ന്ന​ര​യേ​ക്ക​ർ സ്ഥ​ലം ഭ​വ​ന​ര​ഹി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ വി​ട്ടു​കൊ​ടു​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്ന​ത്.

തു​ട​ർ​ന്ന് എം.​പി. രാ​മ​ച​ന്ദ്ര​ൻ വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത മ​ഴ​ക്കാ​ല​ത്തി​നു​മു​മ്പ് ത​ന്നെ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി താ​ക്കോ​ൽ കൈ​മാ​റു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണ് ഞാ​യ​റാ​ഴ്ച പൂ​വ​ണി​ഞ്ഞ​ത്.

ച​ട​ങ്ങി​ൽ ജ്യോ​തി ലാ​ബ്സ് എ​സ്.​എ​സ്.​എം സെ​യി​ൽ​സ്​ സ്​​റ്റേ​റ്റ് മാ​നേ​ജ​ർ കെ. ​കൃ​ഷ്ണ​കു​മാ​ർ, പ​ള്ളി​ക്ക​ൽ മു​ജീ​ബ് റ​ഹ്മാ​ൻ, രാ​ജേ​ന്ദ്ര​ൻ ക​ള​രി​ക്ക​ൽ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി​യാ​ളു​ക​ൾ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala flood reliefkavalapparajyothi labssneha gramam project15 news homeskerla floodnexus qatarMalappuram News
Next Story