You are here

വൈ​റ​ലാ​യ സു​ബൈ​ദ ഉ​മ്മ​ക്ക് ഇനി ടി.​വി​ ക​ണ്ട് പ​ഠി​ക്കാം

09:18 AM
07/07/2020
സു​ബൈ​ദ​ക്ക് കൊ​ണ്ടോ​ട്ടി ബി.​ആ​ർ.​സി​യി​ലെ സ്​​റ്റാ​ഫി​െൻറ നേ​തൃ​ത്വ​ത്തി​ൽ ടെ​ലി​വി​ഷ​ൻ ന​ൽ​കു​ന്നു

കൊ​ണ്ടോ​ട്ടി: ഓ​ൺ​ലൈ​ൻ ക്ലാ​സ് വീ​ക്ഷി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യ മൊ​റ​യൂ​ർ സ്വ​ദേ​ശി​നി 90കാ​രി സു​ബൈ​ദ ഉ​മ്മ​ക്ക് ഇ​നി വീ​ട്ടി​ലി​രു​ന്ന് ടെ​ലി​വി​ഷ​നി​ൽ ക്ലാ​സ് ക​ണ്ട് പ​ഠി​ക്കാം.

കൊ​ണ്ടോ​ട്ടി ബി.​ആ​ർ.​സി​യി​ലെ സ്​​റ്റാ​ഫി​െൻറ സം​ഭാ​വ​ന​യാ​യി സു​ബൈ​ദ ഉ​മ്മ​ക്കും പേ​ര​ക്കു​ട്ടി ര​ണ്ടാം ക്ലാ​സു​കാ​രി സു​ൽ​ത്താ​ന​ക്കും ടെ​ലി​വി​ഷ​ൻ കൈ​മാ​റി. ഒ​ഴു​കൂ​ർ ക്ര​സ​ൻ​റ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കേ​ബി​ൾ സൗ​ക​ര്യ​വും ന​ൽ​കി. 

ഒ​ന്നാം ക്ലാ​സി​ലെ ഗ​ണി​ത​ശാ​സ്ത്രം ഓ​ൺ​ലൈ​നാ​യി പേ​ര​ക്കു​ട്ടി​ക​ൾ മൊ​ബൈ​ലി​ൽ നോ​ക്കി പ​ഠി​ക്കു​മ്പോ​ൾ അ​വ​രോ​ടൊ​പ്പം ഇ​രു​ന്ന് പ​ഠി​ക്കു​ന്ന മൊ​റ​യൂ​ർ എ​ട​പ്പ​റ​മ്പ് കു​ടു​മ്പി​ക്ക​ൽ പു​ലി​യോ​ട​ത്ത് കൊ​ണ്ടോ​ട്ടി​പ്പ​റ​മ്പ​ൻ സു​ബൈ​ദ എ​ന്ന 90കാ​രി​യു​ടെ പേ​ര​ക്കു​ട്ടി​ക​ളോ​ടൊ​പ്പ​മു​ള്ള ഓ​ൺ​ലൈ​ൻ പ​ഠ​നം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

പേ​ര​ക്കു​ട്ടി​ക​ൾ ക്ലാ​സി​ന് ഇ​രി​ക്കി​ല്ലെ​ങ്കി​ലും സു​ബൈ​ദ കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ ഇ​രി​ക്കും. ഉ​മ്മ​യു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​നം വീ​ട്ടു​കാ​ർ മൊ​ബൈലി​ൽ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക​കം വി​ഡി​യോ വൈ​റ​ലാ​യി.

സ്കൂ​ളി‍​െൻറ പ​ടി​പോ​ലും ക​യ​റി​യി​ട്ടി​ല്ലാ​ത്ത സു​ബൈ​ദ സാ​ക്ഷ​ര​താ ക്ലാ​സി​ൽ പോ​യാ​ണ് പേ​രെ​ഴു​താ​ൻ ത​ന്നെ പ​ഠി​ച്ച​ത്. കൊ​ണ്ടോ​ട്ടി ബി.​ആ​ർ.​സി​യി​ലെ ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​സു​ധീ​ര​ൻ, മൊ​റ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സ​ലീം, ബി.​ആ​ർ.​സി സ്​​റ്റാ​ഫ് എ​ന്നി​വ​ർ വീ​ട്ടി​ലെ​ത്തി​യാ​ണ് സു​ബൈ​ദ​ക്ക് ടെ​ലി​വി​ഷ​ൻ ന​ൽ​കി​യ​ത്.

ച​ട​ങ്ങി​ൽ െട്ര​യി​ന​ർ​മാ​രാ​യ ദി​ലീ​പ് കു​മാ​ർ, അ​നി​ൽ​കു​മാ​ർ, ജൈ​സ​ല, റി​സോ​ഴ്സ് അ​ധ്യാ​പ​ക​രാ​യ വി​ശ്വ​നാ​ഥ​ൻ, ബീ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Loading...
COMMENTS