You are here

കോ​ട്ടേം​കു​ന്നി​ല്‍ കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യം; യു.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ ലീ​ഗും കോ​ൺ​ഗ്ര​സും

09:12 AM
07/07/2020
കോ​ട്ടേം​കു​ന്ന് മ​ല​യി​ൽ കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രെ മു​സ്​​ലിം ലീ​ഗ് ന​ട​ത്തി​യ ന​ഗ​ര​സ​ഭ ഓ​ഫി​സ് മാ​ർ​ച്ച്

കൊ​ണ്ടോ​ട്ടി: കോ​ട്ടേം​കു​ന്ന് മ​ല​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു.​ഡി.​എ​ഫ് ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ മു​സ്​​ലിം ലീ​ഗും കോ​ൺ​ഗ്ര​സും രം​ഗ​ത്ത്.

കോ​ട്ടേം​കു​ന്നി​നെ മാ​ലി​ന്യ​പ​റ​മ്പാ​ക്കു​ന്ന ന​ഗ​ര​സ​ഭ ന​ട​പ​ടി​ക്കെ​തി​രെ മേ​ലേ​പ​റ​മ്പ് ലീ​ഗ് യൂ​നി​റ്റ് ക​മ്മി​റ്റി ന​ഗ​ര​സ​ഭ ഓ​ഫി​സി​ലേ​ക്ക് ധ​ർ​ണ ന​ട​ത്തി. ലീ​ഗ് ധ​ർ​ണ അ​വ​സാ​നി​ച്ച ഉ​ട​ൻ മേ​ലേ​പ​റ​മ്പ് യൂ​നി​റ്റ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു. 

മാ​ലി​ന്യ പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ മു​സ്​​ലിം ലീ​ഗും കോ​ൺ​ഗ്ര​സും പ്ര​ത്യ​ക്ഷ​സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തു​വ​ന്ന​ത് രാ​ഷ്​​ട്രീ​യ വി​വാ​ദ​ത്തി​ന് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ്. 

300ഓ​ളം ലോ​ഡ് മാ​ലി​ന്യ​മാ​ണ് കോ​ട്ടേം​കു​ന്ന് മ​ല​യി​ലെ ന​ഗ​ര​സ​ഭ​യു​ടെ ത​ന്നെ അ​ധീ​ന​ത​യി​ലു​ള്ള ഭൂ​മി​യി​ല്‍ ത​ള്ളി​യി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന ജ​ല​സ്രോ​ത​സ്സ് കൂ​ടി​യാ​ണ് ഈ ​കു​ന്ന്. 

മാ​ലി​ന്യം ത​ള്ളി​യ​തോ​ടെ സ​മീ​പ​ത്തെ തോ​ടു​ക​ളി​ല്‍ മാ​ലി​ന്യം ക​ല​രു​ക​യാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. ഓ​രോ വാ​ര്‍ഡു​ക​ളി​ല്‍നി​ന്ന്​ ശേ​ഖ​രി​ച്ച ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ള്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ലാ​സ്​​റ്റി​ക മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ ത​ള്ളി​യി​ക്കു​ന്ന​ത്. 

കോ​ട്ടേം​കു​ന്നി​നെ ഡ​മ്പി​ങ് യാ​ഡാ​ക്കി മാ​റ്റാ​നു​ള്ള ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ​യാ​ണ് നാ​ട്ടു​കാ​ർ രാ​ഷ്​​ട്രീ​യം മ​റ​ന്ന് സം​ഘ​ടി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ഓ​ടെ മേ​ലേ​പ​റ​മ്പ് മു​സ്​​ലിം ലീ​ഗ് യൂ​നി​റ്റ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാ​ർ​ച്ച് അ​ഡ്വ. ഷാ​ഹു​ൽ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​എ. ഷാ​ജു, സ​ക്കീ​ർ മേ​ലേ​പ​റ​മ്പ്, പി.​ടി. ഷം​സു, കു​ഞ്ഞാ​ക്ക, കു​ഞ്ഞി​മൊ​യ്തീ​ൻ​കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. 11ഓ​ടെ കോ​ൺ​ഗ്ര​സ് മേ​ലേ​പ​റ​മ്പ് യൂ​നി​റ്റ് ക​മ്മി​റ്റി ന​ഗ​ര​സ​ഭ ക​വാ​ടം ഉ​പ​രോ​ധി​ച്ചു.

ഉ​പ​രോ​ധ സ​മ​രം മു​നി​സി​പ്പ​ൽ കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ബ്​​ദു​റ​ഹി​മാ​ൻ ചെ​റി​യാ​പ്പു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എം. സൈ​ത​ല​വി, വി.​ടി. നി​സാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് മു​സ്​​ലിം ലീ​ഗും കോ​ൺ​ഗ്ര​സും സം​യു​ക്ത​മാ​യി നി​വേ​ദ​ന​വും ന​ൽ​കി.

Loading...
COMMENTS