You are here

മഹേശ​െൻറ മരണം: വെള്ളാപ്പള്ളിയെ ഇന്ന് ചോദ്യംചെയ്യും 

07:20 AM
03/07/2020
Vellappally-Natesan

ചേ​ർ​ത്ത​ല: ക​ണി​ച്ചു​കു​ള​ങ്ങ​ര എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​ൻ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​​​െൻറ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​​​െൻറ സ​ഹാ​യി കെ.​എ​ൽ. അ​ശോ​ക​​​െൻറ മൊ​ഴി​യെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​യി.

ബു​ധ​നാ​ഴ്ച തു​ട​ങ്ങി​യ മൊ​ഴി​യെ​ടു​ക്ക​ൽ വ്യാ​ഴാ​ഴ്ച​യോ​ടെ​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്. വെ​ള്ളി​യാ​ഴ്​​ച വെ​ള്ളാ​പ്പ​ള്ളി​യെ മാ​രാ​രി​ക്കു​ളം സി.​ഐ എ​സ്. രാ​ജേ​ഷി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം​ചെ​യ്യും. ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ലു​ള്ള മ​ഹേ​ശ​​​െൻറ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ വ്യാ​ഴാ​ഴ്ച ദേ​ശീ​യ​പാ​ത ക​ണി​ച്ചു​കു​ള​ങ്ങ​ര ക​വ​ല മു​ത​ൽ പൊ​ക്ലാ​ശേ​രി​യി​ലെ മ​ഹേ​ശ​​​െൻറ വീ​ടു​വ​രെ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ട്ടോ​യും നി​ല​വി​ള​ക്കും​െ​വ​ച്ച് പ്രാ​ർ​ഥ​ന ന​ട​ത്തി. 

മ​ഹേ​ശ​ൻ 15 കോ​ടി ക്ര​മ​ക്കേ​ട് ന​ട​ത്തി​യാ​ൽ ആ ​പ​ണം എ​വി​ടെ, അ​ക്കൗ​ണ്ടി​ലോ വീ​ട്ടി​ലോ പൈ​സ ഉ​ണ്ടാ​വേ​ണ്ടേ, തു​ഷാ​ർ പ​റ​യു​ന്ന 15 കോ​ടി എ​വി​ടെ​നി​ന്ന് വ​ന്നു, അ​ടു​ത്തി​ടെ കോ​ള​ജു​ക​ളി​ലും സ്കൂ​ളു​ക​ളി​ലു​മാ​യി 50 നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ലു​ള്ള കോ​ഴ​പ്പ​ണം എ​വി​ടെ​യാ​ണു​ള്ള​തെ​ന്ന​ത​ട​ക്കം പൊ​ലീ​സ് ക​ണ്ടു​പി​ടി​ക്ക​ട്ടെ​യെ​ന്ന് മ​ഹേ​ശ​​​െൻറ അ​ന​ന്ത​ര​വ​ൻ എം.​എ​സ്. അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.  

ക​ണി​ച്ചു​കു​ള​ങ്ങ​ര-​ചേ​ർ​ത്ത​ല യൂ​നി​യ​നു​ക​ളി​ൽ​നി​ന്നാ​യി ഒ​രു കോ​ടി മൂ​ന്ന​ര ല​ക്ഷം രൂ​പ 23 വ്യാ​ജ ഗ്രൂ​പ്പു​ക​ളു​ണ്ടാ​ക്കി ത​ട്ടാ​ൻ മ​ഹേ​ശ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടി​ൽ നി​ന്നൊ​ഴി​യാ​നാ​ണ് മ​ഹേ​ശ​ൻ ശ്ര​മി​ച്ചെ​തെ​ന്നും അ​ത് ന​ട​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നു​മാ​ണ്​ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. 

എ​ന്നാ​ൽ, മ​ഹേ​ശ​ൻ ഒ​രു​രൂ​പ​യു​ടെ പോ​ലും ക്ര​മ​ക്കേ​ട് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞ​ത്. ജൂ​ൺ 24നാ​ണ് മ​ഹേ​ശ​നെ യൂ​നി​യ​ൻ ഓ​ഫി​സി​ൽ സെ​ക്ര​ട്ട​റി​യു​ടെ കാ​ബി​നി​ലു​ള്ളി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Loading...
COMMENTS