Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊള്ളപ്പലിശ:...

കൊള്ളപ്പലിശ: മഹാരാജക്ക്​ ജാമ്യം

text_fields
bookmark_border
കൊള്ളപ്പലിശ: മഹാരാജക്ക്​ ജാമ്യം
cancel

കൊ​ച്ചി: കൊ​ള്ള​പ്പ​ലി​ശ​ക്കാ​ര​ൻ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​ഹാ​രാ​ജ പി.​മ​ഹാ​ദേ​വ​ന്​ ജാ​മ്യം. എ​ൻ​ഫോ​ഴ്​​സ്​​​മ​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റും എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സും ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ര​ണ്ട്​ കേ​സു​ക​ളി​ലാ​ണ്​ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​യെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ഇ​തി​ന​കം ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്​​തി​ട്ടു​ണ്ട്. കേ​സ്​ ഡ​യ​റി പ​രി​ശോ​ധി​ച്ച കോ​ട​തി ഇ​നി​യും ക​സ്​​റ്റ​ഡി​യി​ൽ സൂ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ നി​രീ​ക്ഷി​ച്ചാ​ണ്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഒ​രു ല​ക്ഷം രൂ​പ​ക്കും തു​ല്യ തു​ക​ക്കു​ള്ള ര​ണ്ടാ​ൾ ഉ​റ​പ്പി​ന്മേ​ലു​മാ​ണ്​ ജാ​മ്യം.

കോ​ട​തി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ എ​റ​ണാ​കു​ളം ജി​ല്ല വി​ട്ടു​പോ​ക​രു​ത്, ജാ​മ്യ കാ​ല​യ​ള​വി​ൽ സ​മാ​ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​രു​ത്, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നോ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നോ ശ്ര​മി​ക്ക​രു​ത്, എ​ല്ലാ വെ​ള്ളി​യാ​ഴ്​​ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ആ​വ​ശ്യ​പ്പെ​ടു​േ​മ്പാ​ഴും ഹാ​ജ​രാ​വ​ണം തു​ട​ങ്ങി​യ വ്യ​വ​സ്​​ഥ​ക​ളും നി​ഷ്​​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. ഇൗ ​ര​ണ്ട്​ കേ​സു​ക​ളി​ൽ ജാ​മ്യം ല​ഭി​ച്ച​തോ​ടെ പ്ര​തി​ക്ക്​ ജ​യി​ൽ മോ​ചി​ത​നാ​കാ​ൻ ക​ഴി​യും.

നേ​ര​ത്തേ തോ​പ്പും​പ​ടി കോ​ട​തി​യി​ൽ​നി​ന്ന്​ ജാ​മ്യം ല​ഭി​ച്ച്​ പു​റ​ത്തേ​ക്കി​റ​ങ്ങ​വെ​യാ​ണ്​ പ്ര​തി​യെ സെ​ൻ​ട്ര​ൽ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പ്ര​തി കേ​ര​ള​ത്തി​ൽ മാ​ത്രം 500 കോ​ടി രൂ​പ​യി​ൽ അ​ധി​കം വ​രു​ന്ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​താ​യാ​ണ്​ ആ​രോ​പ​ണം. പ​ണ​ത്തി​​​െൻറ നി​ക്ഷേ​പം, സ്രോ​ത​സ്സ്​​ എ​ന്നി​വ​യാ​ണ്​ എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmaharajamalayalam news
News Summary - maharaja- bail- kerala news
Next Story