Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമധുരയിൽ വാഹനങ്ങൾ...

മധുരയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലപ്പുറം സ്വദേശികളടക്കം അഞ്ച് മരണം

text_fields
bookmark_border
madhua-accident
cancel

പഴനി: മധുരയിലെ വാടിപ്പട്ടിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് നാല് മലപ്പുറം സ്വദേശികളടക്കം അഞ്ച് പേർ മരിച്ചു. ഏഴു പേർക്ക് ഗുരുതര പരിക്ക്. കാറിലുണ്ടായിരുന്ന പേരശനൂർ വാളൂർ കളത്തിൽ മുഹമ്മദലിയുടെ ഭാര്യ റസീന (39), മകൻ ഫസൽ (21), മകൾ സ ഹന (ഏഴ്), കുറ്റിപ്പുറം മൂടാൽ സ്വദേശി ഹിളർ (47), ബൈക്ക് യാത്രക്കാരനായ തമിഴ്നാട് ദിണ്ടിക്കൽ സ്വദേശി പഴനിച്ചാമി (41) എന് നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ടോടെ വാടിപ്പട്ടിക്ക് സമീപം ദേശീയപാതയിലായിരുന്നു അപകടം. കാർ യാത്രക്കാരി സിസാനക്ക് (18) ഗുരുതര പരിക്കേറ്റു. ആന്ധ്രയിലേക്കുള്ള കാറിലുണ്ടായിരുന്ന സഞ്ജിത (22), പ്രവീൺ (14), കിരൺ (എട്ട്), ബൈക്ക് യാത്രക്കാരനായ പാണ്ടിദുരൈ (46) എന്നിവർക്കും പരിക്കുണ്ട്. ഇവരെ മധുര, ദിണ്ടിക്കൽ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മലപ്പുറം പേരശനൂരിൽ നിന്ന് മധുര വഴി ഏർവാടി പള്ളിയിൽ പോവുകയായിരുന്നു സംഘം. മധുരയിൽ നിന്ന് ആന്ധ്രയിലേക്ക് പോകുകയായിരുന്ന മറ്റൊരു കാർ ബൈക്കിൽ ഇടിച്ച ശേഷം വശത്തേക്ക് വെട്ടിച്ചപ്പോൾ മലപ്പുറത്ത് നിന്നുള്ള കാറിൽ ഇടിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalappuram nativemalayalam newsMadura road Accident
News Summary - Madura Accident: Malappuram Native and others dead -Kerala News
Next Story