Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്റസ അധ്യാപനരംഗത്ത്...

മദ്റസ അധ്യാപനരംഗത്ത് 50​െൻറ നിറവിൽ നൂർ മുഹമ്മദ് മുസ്​ലിയാർ

text_fields
bookmark_border
madrasa-teacher
cancel

അമ്പലപ്പുഴ: മാവുങ്കൽ നൂർ മുഹമ്മദ് മുസ്​ലിയാർ കുരുന്നുകളുടെ നാവിൻതുമ്പിൽ ആത്മീയതയുടെ അറിവ് പകർന്നുകൊടുക്കാൻ തുടങ്ങിയിട്ട് 50 വർഷം പിന്നിടുന്നു. അമ്പലപ്പുഴ റേഞ്ച് പരിധിയിലെ നീർക്കുന്നം മസ്ജിദുൽ ഇജാബ മഹല്ല്​ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന മദ്റസയിലാണ് ഇക്കാലമത്രയും സേവനമനുഷ്ഠിച്ചതെന്ന പ്രത്യേകത കൂടി മുസ്​ലിയാർക്കുണ്ട്​.

1965കളിൽ നീർക്കുന്നം മദ്റസയിൽ സേവനം ചെയ്തിരുന്ന പിതാവ്​ മാവുങ്കൽ മുഹമ്മദ് കുഞ്ഞ് മുസ്​ലിയാരുടെയും ഇ.കെ. ഹസൻ മുസ്​ലിയാരുടെയും വാണിയമ്പലം അബ്​ദുൽ റഹുമാൻ മുസ്​ലിയാരുടെയും നിർദേശത്താലാണ് മദ്റസയിൽനിന്ന്​ അഞ്ചാംതരം പാസായിനിന്ന നൂർ മുസ്​ലിയാർ ഒന്നാം ക്ലാസിൽ താൽക്കാലികമായി അധ്യാപന രംഗത്ത് പ്രവേശിക്കുന്നത്.

1969ൽ മദ്റസയിൽനിന്ന്​ മാറിനിന്നു. 1972ൽ അന്നത്തെ മഹല്ല്​ സെക്രട്ടറി ആയിരുന്ന മൂത്തേടം സെയ്തുമുഹമ്മദി​​െൻറ നിർദേശത്താൽ പ്രതിമാസം 30 രൂപ ശമ്പളത്തിൽ വീണ്ടും മദ്റസ അധ്യാപകനായി.1976ൽ പിതാവി​​െൻറ മരണശേഷം മദ്റസയിൽ സജീവമായി. ഇജാബ പള്ളിയിൽ പിതാവ് നേതൃത്വം കൊടുത്തിരുന്ന ശാദുലി ഹൽഖയുടെയും ചുമതല ഏറ്റെടുത്തു. കുറഞ്ഞ ശമ്പളത്തിൽ മദ്റസ രംഗത്ത് പ്രവർത്തിച്ചപ്പോഴും വലിയ പ്രയാസങ്ങളില്ലാ​തെ ആറ് മക്കൾ അടങ്ങുന്ന കുടുംബജീവിതം നല്ല രീതിയിൽ നയിക്കാനായത് മതരംഗത്ത് പ്രവർത്തിച്ചതി​​െൻറ പുണ്യമായാണ് നൂർമുഹമ്മദ് മുസ്​ലിയാർ കാണുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmadrasa teacher50 Year teaching
News Summary - Madrasa teacher 50 year-Kerala news
Next Story