Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്​നങ്ങൾ വളര​െട്ട,...

സ്വപ്​നങ്ങൾ വളര​െട്ട, നമുക്കൊപ്പം നിൽക്കാം

text_fields
bookmark_border
m care
cancel
camera_alt

മാധ്യമം എം കെയേഴ്​സ് പദ്ധതി പ്രഖ്യാപനവും ലോഗോ പ്രകാശനവും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുന്നു. മാധ്യമം എഡിറ്റോറിയൽ റിലേഷൻസ് ഡയറക്​ടർ വയലാർ ഗോപകുമാർ, ‘സ്​​റ്റെം ജീ​നി​യ​സ് എക്​സ് ആൻഡ്​ വൈ ലേണിങ്’ സി.ഇ.ഒ മുഹമ്മദ് അജ്​മൽ, ഗ്ലോബൽ ട്രെയിനർ ഉമ്മർ ഷിഹാബ്, മാധ്യമം റീജനൽ മാനേജർ ബി. ജയപ്രകാശ്, പൊതുവിദ്യാഭ്യാസ ഡയറക്​ടർ ജീവൻബാബു, മാധ്യമം ജോയൻറ് എഡിറ്റർ പി.ഐ. നൗഷാദ്, ജ്യോതിസ്സ്​ ഗ്രൂപ് ഒാഫ്

സ്​കൂൾസ് ചെയർമാൻ ജ്യോതിസ്സ്​ ചന്ദ്രൻ, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്​ടർ സലിൻ മാങ്കുഴി, സഫയർ എൻട്രൻസ്

കോച്ചിങ് സെൻറർ എം.ഡി ഡോ. വി. സുനിൽകുമാർ എന്നിവർ സമീപം

തി​രു​വ​ന​ന്ത​പു​രം: ​ േകാ​വി​ഡ് പ്ര​ഹ​ര​ത്തി​ൽ വേ​ര​റ്റു നി​രാ​ലം​ബ​രും നി​സ്സ​ഹാ​യ​രു​മാ​യ കു​ട്ടി​ക​ൾ​ക്ക് ക​രു​ത​ലും ത​ണ​ലും ആ​ത്മ​ധൈ​ര്യ​വു​മേ​കി കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ 'മാ​ധ്യ​മം' ന​ട​പ്പാ​ക്കു​ന്ന 'എം ​കെ​യേ​ഴ്​​സ്' പ​ദ്ധ​തി​ക്ക് സ്നേ​ഹ​ത്തു​ട​ക്കം. തി​രു​വ​ന​ന്ത​പു​രം മാ​സ്​​ക​റ്റ്​ ഹോ​ട്ട​ലി​െ​ല പ്രൗ​ഢ​സ​ദ​സ്സി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു. 'സ്വ​പ്​​ന​ങ്ങ​ൾ വ​ള​ര​െ​ട്ട, ന​മു​ക്കൊ​പ്പം നി​ൽ​ക്കാം' എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യാ​ണ്​ പ​ദ്ധ​തി.

മാ​താ​പി​താ​ക്ക​ൾ ന​ഷ്​​ട​പ്പെ​ടു​മ്പോ​ഴും കു​ടും​ബം സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം പോ​കു​മ്പോ​ഴും കു​ട്ടി​ക​ളെ കൂ​ടെ നി​ർ​ത്തേ​ണ്ട​ത്​ ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ആ ​ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്​ 'മാ​ധ്യ​മം' ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്നും​ മ​ന്ത്രി പ​റ​ഞ്ഞു.

മ​ഹാ​മാ​രി​യി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം പോ​വു​ക​യും ര​ക്ഷി​താ​ക്ക​ളെ ന​ഷ്​​ട​പ്പെ​ടു​ക​യും ചെ​യ്​​ത കു​ട്ടി​ക​ൾ​ക്കു മാ​ന​സി​ക ധൈ​ര്യ​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കി വ്യ​ക്തി​പ​ര​വും തൊ​ഴി​ൽ​പ​ര​വു​മാ​യ ക​ഴി​വു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തി എ​ടു​ക്കാ​നാ​ണ്​ 'എം ​കെ​യ​ർ' പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ധ്യ​മം ജോ​യ​ൻ​റ്​ എ​ഡി​റ്റ​ർ പി.​ഐ. നൗ​ഷാ​ദ്​ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ ജീ​വ​ൻ​ബാ​ബു, പി.​ആ​ർ.​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ സ​ലി​ൻ മാ​ങ്കു​ഴി, ഗ്ലോ​ബ​ൽ ട്രെ​യി​ന​ർ ഉ​മ്മ​ർ ഷി​ഹാ​ബ്, 'സ്​​റ്റെം ജീ​നി​യ​സ്​ എ​ക്​​സ്​ ആ​ൻ​ഡ്​ വൈ ​ലേ​ണി​ങ്' സി.​ഇ.​ഒ മു​ഹ​മ്മ​ദ് അ​ജ്​​മ​ൽ, ജ്യോ​തി​സ്സ്​ ഗ്രൂ​പ് ഒാ​ഫ് സ്​​കൂ​ൾ​സ് ചെ​യ​ർ​മാ​ൻ ജ്യോ​തി​സ്സ്​ ച​ന്ദ്ര​ൻ, സ​ഫ​യ​ർ എ​ൻ​ട്ര​ൻ​സ് കോ​ച്ചി​ങ് സെൻറ​ർ എം.​ഡി ഡോ.​വി. സു​നി​ൽ​കു​മാ​ർ, നിം​സ്​ മെ​ഡി​സി​റ്റി എം.​ഡി എം. ​ഫൈ​സ​ൽ​ഖാ​ൻ, മാ​ധ്യ​മം എ​ഡി​റ്റോ​റി​യ​ൽ റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്​​ട​ർ വ​യ​ലാ​ർ ഗോ​പ​കു​മാ​ർ, തി​രു​വ​ന​ന്ത​പു​രം റീ​ജ​ന​ൽ മാ​നേ​ജ​ർ ബി. ​ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.

സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത്​ മാ​ധ്യ​മം ന​ട​പ്പാ​ക്കി വ​രു​ന്ന 'ഹെ​ൽ​ത്ത് കെ​യ​ർ', 'അ​ക്ഷ​​ര​വീ​ട്​' പ​ദ്ധ​തി​ക​ൾ​ക്ക്​ പു​റ​മെ​യാ​ണ്​ 'എം ​കെ​യേ​ഴ്​​സ്​' പ​ദ്ധ​തി. കു​ട്ടി​ക​ൾ​ക്ക്​ മാ​ന​സി​കാ​രോ​ഗ്യ​വും പ്ര​ചോ​ദ​ന​വും ന​ൽ​കു​ന്ന മോ​ട്ടി​വേ​ഷ​ൻ ടോ​ക്, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, പ്ര​തി​സ​ന്ധി​ക​ളെ ക്രി​യാ​ത്മ​ക​മാ​യി നേ​രി​ടാ​ൻ കൗ​ൺ​സ​ലി​ങ്, വൈ​ജ്ഞാ​നി​ക പ​ട​വു​ക​ൾ ക​യ​റാ​ൻ മാ​ധ്യ​മം പ​ത്ര​വും പ്ര​സി​ദ്ധീ​ക​ര​ണ​വും, വി​ജ​യം ഉ​റ​പ്പി​ക്കാ​നു​ള്ള സ്​​കി​ൽ ട്രെ​യി​നി​ങ്, സ്​​കോ​ള​ർ​ഷി​പ്​ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​വും സ​ഹാ​യ​വും, ഭാ​ഷ​പ​രി​ശീ​ല​നം, എ​ൻ​​ട്ര​ൻ​സ്​ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്നു.

വ്യ​ക്ത​മാ​യ ല​ക്ഷ്യ​ബോ​ധം വ​ള​ർ​ത്താ​ൻ ക​രി​യ​ർ ഗൈ​ഡ​ൻ​സ്​ ന​ൽ​കു​ന്ന സി​ജി, ഇം​ഗ്ലീ​ഷ് ഭാ​ഷ​പ​രി​ശീ​ല​നം ന​ൽ​കു​ന്ന ഇം​ഗ്ലീ​ഷ് ഹൗ​സ്, ഐ.​ഐ.​എം, ഐ.​ഐ.​ടി പോ​ലു​ള്ള ഉ​ന്ന​ത സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ​പ​രി​ശീ​ല​നം ന​ൽ​കു​ന്ന സ്​​റ്റെം ജീ​നി​യ​സ്, മെ​ഡി​ക്ക​ൽ-​എ​ൻ​ജി​നീ​യ​റി​ങ് എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​ന സ്ഥാ​പ​നം സ​ഫ​യ​ർ തു​ട​ങ്ങി​യ​വ​ർ 'എം ​െ​ക​യ​റി​ലെ' കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ക്ലാ​സ്​ ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M CareMadhyamam Care
News Summary - Madhyamam launches 'M Cares' project
Next Story