Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക കേരളസഭ:...

ലോക കേരളസഭ: രാഹുലി​െൻറ കത്ത്​ ഉപയോഗിച്ചത്​ ദൗർഭാഗ്യകരം -കെ.സി വേണുഗോപാൽ

text_fields
bookmark_border
venugopalkc
cancel

തൃശൂർ: യു.ഡി.എഫ്​ ബഹിഷ്​കരിച്ച ലോക കേരളസഭ​യെ അഭിനന്ദിച്ചുകൊണ്ടുള്ള ​കോൺഗ്രസ്​ എം.പി രാഹുൽ ഗാന്ധിയുടെ കത്ത ്​ മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരായി ഉപയോഗിച്ചത്​ ദൗർഭാഗ്യകരമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗ ോപാൽ. ​സംസ്ഥാന ഘടകത്തി​​​​െൻറ നിലപാടിനൊപ്പമാണ്​​ ദേശീയ നേതൃത്വം നിൽക്കുന്നത്​. വിഷയത്തിൽ കോൺഗ്രസിന്​ രണ് ട്​ നിലപാടില്ലെന്നും കെ.സി വേണുഗോപാൽ തൃശൂരിൽ പറഞ്ഞ​ു.

രണ്ടാമത്​ ലോക കേരളസഭ നടത്തുന്നത്​ സംബന്ധിച്ച്​ മ ുഖ്യമന്ത്രി കേരളത്തിലെ എല്ലാ എം.പി മാർക്കും കത്തയച്ചിരുന്നു. വയനാട്​ എം.പിയായ രാഹുൽ ഗാന്ധിക്കും കത്ത്​ ലഭിച്ചിട്ടുണ്ട്​. അതിന്​ മറുപടിയായി രാഹുൽ അയച്ച കത്ത്​ മുഖ്യമന്ത്രിയുടെ ഓഫീസിന്​ പ്രസിദ്ധപ്പെടുത്തേണ്ട കാര്യമില്ല. ജനപ്രതിനിധി കാണിക്കേണ്ട മര്യാദ മാത്രമാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആ മര്യാദയെ വളച്ചൊടിച്ചത്​ ശരിയായില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

പ്രതിപക്ഷം ബഹിഷ്​കരിച്ച രണ്ടാമത്​ ലോക കേരളസഭക്ക്​ ആശംസകളറിയിച്ച്​ കോൺഗ്രസ്​ എം.പി രാഹുൽ ഗാന്ധി അയച്ച കത്ത്​ മുഖ്യമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ്​ ലോക കേരളസഭയെന്ന്​ രാഹുൽ കത്തിൽ കുറിച്ചിരുന്നു.

ഇന്ത്യയടക്കം 47 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ലോക കേരള സഭ പരാജയമാണെന്നും ധൂർത്താണെന്നും ആരോപിച്ചാണ് യു.ഡി.എഫ് പരിപാടി ബഹിഷ്കരിച്ചിരിക്കുന്നത്​.

രാഹുലി​​െൻറ മാന്യത മുഖ്യമന്ത്രി ചൂഷണംചെയ്​തു –ചെന്നിത്തല
തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി പ്ര​ശം​സി​ച്ച​ത് ലോ​ക കേ​ര​ള സ​ഭ​യെ അ​ല്ല പ്ര​വാ​സി​ക​ളെ​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ് ചെ​ന്നി​ത്ത​ല. രാ​ഹു​ലി​​െൻറ മാ​ന്യ​ത​യെ മു​ഖ്യ​മ​ന്ത്രി ചൂ​ഷ​ണം​ചെ​യ്​​ത​ത് ശ​രി​യാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക കേ​ര​ള സ​ഭ ബ​ഹി​ഷ്ക​രി​ച്ച പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ രാ​ഹു​ലി​​െൻറ സ​ന്ദേ​ശം ആ​യു​ധ​മാ​ക്കി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്തി​ന്​ മാ​ന്യ​മാ​യി മ​റു​പ​ടി ന​ൽ​കി​യ​ത്​ രാ​ഹു​ലി​​െൻറ ഒൗ​ന്ന​ത്യ​മാ​ണ്. അ​ത്​ പ​രി​ഗ​ണി​ക്കാ​തെ അ​ദ്ദേ​ഹ​ത്തി​​െൻറ പേ​ര്​ വി​വാ​ദ​ത്തി​ലേ​ക്ക്​ വ​ലി​ച്ചി​ഴ​ച്ച​ത്​ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി പ​ദ​വി​ക്ക്​ ചേ​ർ​ന്ന​ത​ല്ല. രാ​ഹു​ൽ ക​ത്ത്​ അ​യ​ച്ച​ശേ​ഷ​മാ​ണ്​ ബ​ഹി​ഷ്​​ക​ര​ണ​ത്തി​ന്​ യു.​ഡി.​എ​ഫ്​ തീ​രു​മാ​നി​ച്ച​ത്. ലോ​ക കേ​ര​ള​സ​ഭ ധൂ​ർ​ത്തി​​െൻറ പ​ര്യാ​യ​മാ​ണ്. ആ​ദ്യ കേ​ര​ള​സ​ഭ​യി​ൽ ത​ങ്ങ​ൾ പ​െ​ങ്ക​ടു​ത്ത​ത്​ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​ന്ന​ത്തെ തീ​രു​മാ​ന​ങ്ങ​ളൊ​ന്നും ന​ട​പ്പാ​യി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല ബി​സി​ന​സ്​ തു​ട​ങ്ങാ​ൻ ശ്ര​മി​ച്ച ര​ണ്ട് പ്ര​വാ​സി​ക​ൾ​ക്ക്​ ആ​ത്​​മ​ഹ​ത്യ ചെ​യ്യേ​ണ്ടി​യും​വ​ന്നു. കു​ട്ടി​ക​ള്‍ മ​ണ്ണു​തി​ന്ന് വി​ശ​പ്പ​ട​ക്കു​ന്ന നാ​ട്ടി​ലാ​ണ് കോ​ടി​ക​ളു​ടെ മാ​മാ​ങ്കം ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkerala newskc venugopalLok Kerala SabhaPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanRahul Gandhi
News Summary - Lok Kerala Sabha - Pinarayi Used Rahul Gandhi's letter against UDF - KC Venugopal - Kerala news
Next Story