Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightLEAD ഇതുവരെ കോവിഡ്​...

LEAD ഇതുവരെ കോവിഡ്​ ബാധിച്ചത്​ 10895 പേർക്ക്​---------------------------

text_fields
bookmark_border
150 പേര്‍ക്ക് കോവിഡ് 148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ കൽപറ്റ: ജില്ലയില്‍ ചൊവ്വാഴ്​ച 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസർ ഡോ. ആര്‍. രേണുക അറിയിച്ചു. 138 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടുപേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. എട്ടുപേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10,895 ആയി. 9,135 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 70 മരണം. നിലവില്‍ 1,330 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 7,28 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ ബത്തേരി സ്വദേശികളായ 22 പേർ, മുട്ടിൽ 21 പേർ, വൈത്തിരി 12, കൽപറ്റ, പൂതാടി, തവിഞ്ഞാൽ സ്വദേശികൾ 11 പേർ വീതം, മേപ്പാടി ഒമ്പത്​, മാനന്തവാടി ഏട്ടുപേർ, പനമരം എ, മീനങ്ങാടി, തരിയോട്, തിരുനെല്ലി, വെള്ളമുണ്ട നാലുപേർ വീതം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, പൊഴുതന മൂന്നുപേർ വീതം, മൂപ്പൈനാട്, നെന്മേനി, പുൽപള്ളി, വെങ്ങപ്പള്ളി, എടവക രണ്ടുപേർ വീതം, തൊണ്ടർനാട് സ്വദേശിയായ ഒരാൾ എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. നവംബർ 22ന് ഡൽഹിയിൽ നിന്ന് എത്തിയ ബത്തേരി സ്വദേശി, നവംബർ 30ന് ബംഗളൂരുവിൽ നിന്ന് വന്ന പനമരം സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗബാധിതരായവർ. രോഗമുക്തി നേടിയവർ കൽപ്പറ്റ 15 പേർ, മേപ്പാടി എട്ട്​, തരിയോട് അഞ്ച്​, മാനന്തവാടി, ബത്തേരി, അമ്പലവയൽ, എടവക, തിരുനെല്ലി, തവിഞ്ഞാൽ, പൊഴുതന നാലുപേർ വീതം, വെള്ളമുണ്ട, മുട്ടിൽ മൂന്നു പേർ വീതം, കണിയാമ്പറ്റ, കോട്ടത്തറ, പടിഞ്ഞാറത്തറ, മൂപ്പൈനാട് രണ്ടുപേർ വീതം, മീനങ്ങാടി, നൂൽപ്പുഴ, മുള്ളൻകൊല്ലി, നെന്മേനി, പനമരം എന്നിവിടങ്ങളിൽ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലുള്ള 63 പേരുമാണ് രോഗമുക്തരായത്. 1,240 പേര്‍ പുതുതായി നിരീക്ഷണത്തില്‍ കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 1,240 പേരാണ്. 7,41 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8,743 പേര്‍. ഇന്നലെ വന്ന 116 പേര്‍ ഉള്‍പ്പെടെ 7,41 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്നലെ 1,363 പേരുടെ സാമ്പിളുകളാണ് പരിശോധനക്ക്​ അയച്ചത്. ഇതുവരെ പരിശോധനക്ക്​ അയച്ച 1,68,475 സാമ്പിളുകളില്‍ 1,68,245 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 1,57,350 നെഗറ്റിവും 10,895 പോസിറ്റിവുമാണ്. ```````````````````````````````````````````````````````````````````````````````````````````````` കർഷക മിത്ര കൊയ്​ത്തുത്സവം മീനങ്ങാടി: കാർഷിക പുരോഗമന സമിതി കർഷക മിത്രയുടെ വിവിധ തരം നെല്ലുകളുടെ കൊയ്ത്തിന് പന്നിമുണ്ടയിൽ തുടക്കം കുറിച്ചു. കൊയ്ത്തുത്സവം ശാന്തിഗിരി ആശ്രമം സ്വാമി ചന്ദ്രദീപ്തൻ ജ്ഞാന തപസ്വി ഉദ്​ഘാടനം ചെയ്തു. ജനുവരിയിൽ കർഷക മിത്രയുടെ അരി വിപണിയിൽ ഇറക്കുമെന്ന് കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി.എം. ജോയ് പറഞ്ഞു. ഔഷധ നെല്ലിനങ്ങളായ കൃഷ്ണമോദ്, രാംലി ഇനങ്ങളാണ് കൊയ്​തത്​. കർഷക മിത്ര ഇവിടെ 22 ഏക്കറിലാണ് നെൽകൃഷി ചെയ്​തത്. രണ്ടേക്കറിൽ പാഷൻ ഫ്രൂട്ടും പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്​. കൊളഗപ്പാറയിൽ വിപണന കേന്ദ്രം ആരംഭിക്കും. ഡോ. പി. ലക്ഷ്മണൻ, കെ.പി. യൂസഫ് ഹാജി, ടി.പി. ശശി, വത്സ ചാക്കോ, ജോജോ വൈത്തിരി, ഒ.സി. ഷിബു, ഉനൈസ് കല്ലൂർ, സുരേന്ദ്രൻ മണിച്ചിറ, ഇ. സി. പുഷ്പവല്ലി, എ.വി. പൈലി, സുന്ദർരാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫോട്ടോ അടിക്കുറിപ്പ് TUEWDL 4 കർഷക മിത്രയുടെ മീനങ്ങാടി പന്നിമുണ്ടയിലെ കൃഷിയിടത്തിൽ കൊയ്ത്തുത്സവം ശാന്തി ഗിരി ആശ്രമം സ്വാമി ചന്ദ്ര ദീപ്തൻ ജ്ഞാന തപസ്വി ഉദ്​ഘാടനം ചെയ്യുന്നു --- കർഷക ദ്രോഹ നടപടികൾക്ക് തെരഞ്ഞെടുപ്പിൽ മറുപടി നൽകണം - സ്വതന്ത്ര കർഷക സംഘം സുൽത്താൻബത്തേരി: സർക്കാറി​ൻെറ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ വോട്ടിലുടെ മറുപടി നൽകണമെന്ന്​ സ്വതന്ത്ര കർഷക സംഘം ജില്ല പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറി​ൻെറ കാർഷിക നിയമത്തിന് ബദലായി കർഷകർക്ക് സഹായകമായ നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തയാറാവണം. കേന്ദ്രവും കേരളവും കർഷക വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന്​ യോഗം ആരോപിച്ചു. പിണറായി സർക്കാറിനോടുള്ള പ്രതിഷേധം കർഷകർ പ്രകടിപ്പിക്കണം. ഇതിനായി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കർഷക അവകാശ സംരക്ഷണത്തിന്​ കർഷകരുടെ ഡൽഹി മാർച്ചിന് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രസിഡൻറ്​ വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഖാലിദ് രാജ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.കെ.അബ്​ദുൽ അസീസ് സ്വാഗതം പറഞ്ഞു. ബാവ ഹാജി ചീരാൽ, ഉമ്മർ ഹാജി ചുള്ളിയോട്, എം. അന്ത്രു ഹാജി, കെ.ഹംസ ഹാജി എന്നിവർ സംസാരിച്ചു. -------- തെരഞ്ഞെടുപ്പ്: എസ്. എഫ്. ഐ പ്രവർത്തകർ പ്രചാരണം തുടങ്ങി കൽപറ്റ: തദ്ദേശ സ്വയംഭരണ ​െതരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നാവശ്യവുമായി വിവിധ വാർഡുകളിൽ എസ്. എഫ്. ഐ നേതൃത്വത്തിൽ വിദ്യാർഥി സ്ക്വാഡ് പ്രവർത്തനം തുടങ്ങി. സർക്കാറി​ൻെറ വികസന നേട്ടങ്ങൾ പറഞ്ഞാണ് എസ്​. എഫ്​.ഐ വോട്ട്​ അഭ്യർഥന. വെങ്ങപ്പള്ളി, മേപ്പാടി , പൂതാടി, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്​ വാർഡുകളിൽ സ്ക്വാഡ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മറ്റു പഞ്ചായത്തുകളിലും നഗരസഭകളിലും ഇടതുസ്​ഥാനാർഥികൾക്കായി വോട്ടഭ്യർഥിച്ച് വീടുകളിലെത്തുമെന്ന് എസ്. എഫ്. ഐ ജില്ല കമ്മിറ്റി അറിയിച്ചു. ​TUEWDL 6 െതരഞ്ഞെടുപ്പിൽ ഇടതു സ്​ഥാനാർഥികൾക്കായി എസ്. എഫ്. ഐ നടത്തിയ പ്രചാരണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story