Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightLEADകൽപറ്റ നഗരസഭ:...

LEADകൽപറ്റ നഗരസഭ: തുർക്കി ഡിവിഷനിൽ ഇരട്ടവോട്ട്​; തെരഞ്ഞെടുപ്പ്​ ഹരജിയിൽ നോട്ടീസ്​

text_fields
bookmark_border
സ്വന്തം ലേഖകൻ ------------- കൽപറ്റ: നഗരസഭയിലെ 25ാം ഡിവിഷനായ തുർക്കിയിൽ നാലുപേർ രേഖപ്പെടുത്തിയ വോട്ട്​ നിയമവിരുദ്ധമാണെന്ന്​ ചൂണ്ടിക്കാണിച്ചും തെരഞ്ഞെടുപ്പും ഇരട്ട വോട്ടും ദുർബലപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ടും നൽകിയ തെരഞ്ഞെടുപ്പ്​ ഹരജി കൽപറ്റ മുൻസിഫ്​ കോടതി ഫയലിൽ സ്വീകരിച്ച്​ നോട്ടീസയക്കാൻ ഉത്തരവായി. വിജയിച്ച സ്​ഥാനാർഥിക്കും മത്സരരംഗത്തുണ്ടായിരുന്ന മറ്റു മൂന്നു സ്​ഥാനാർഥികൾക്കുമാണ്​ കോടതി നോട്ടീസ്​ അയച്ചത്​. എൽ.ഡി.എഫ്​ സ്​ഥാനാർഥി സി.പി.ഐയുടെ ഹംസ ഈ ഡിവിഷനിൽനിന്ന്​ മൂന്നു വോട്ടി​ൻെറ ഭൂരിപക്ഷത്തിനാണ്​ വിജയിച്ചത്​. ഹംസക്ക്​ 402 വോട്ടും കോൺഗ്രസ്​ നേതാവും മുൻ നഗരസഭ ചെയർമാനുമായ പി.പി. ആലിക്ക്​ 399 വോട്ടും ലഭിച്ചു. ബി.ജെ.പിയുടെ ശ്യാം ബാബു 13 വോട്ടും സ്വതന്ത്രൻ ടി.ജെ. സക്കറിയാസ്​ 44 വോട്ടുമാണ്​ നേടിയത്​. ഹംസ, പി.പി. ആലി, ശ്യാം ബാബു, സക്കറിയാസ്​ എന്നിവരെ എതിർകക്ഷികളാക്കി തുർക്കി ഡിവിഷനിലെ വോട്ടറും യു.ഡി.എഫ്​ ഇലക്​ഷൻ കമ്മിറ്റി കൺവീനറുമായ അബ്​ദുൽ ഹാരിസ്​ ആണ്​ കോടതിയെ സമീപിച്ചത്​. ഹംസയുടെ വിജയം ദുർബല​പ്പെടുത്തി തൊട്ടടുത്ത സ്​ഥാനക്കാരനായ പി.പി. ആലിയെ വിജയിയായി പ്രഖ്യാപിക്കണമെന്ന്​ ഹരജിയിൽ ആവശ്യ​െപ്പട്ടു. 23ാം ഡിവിഷനായ അഡ്​ലൈഡിൽ 553ാം നമ്പർ വോട്ടറായ സജി ഇഖ്​ബാൽ തുർക്കിയിൽ 470ാം നമ്പർ വോട്ടറാണ്​. രണ്ടിടത്തും വോട്ട്​ ചെയ്​തിട്ടുണ്ട്​. ​ ഖമറുന്നീസ എന്ന വോട്ടറും ഇതു പോലെ ഇരട്ടവോട്ട്​ ചെയ്​തുവെന്നാണ്​ ഹരജിയിലെ വാദം. മുനിസിപ്പിൽ ഡിവിഷനായ 10​ലെ വോട്ടർ ഷാജിർ കരിയാടൻ അവിടെയും തുർക്കി ഡിവിഷനിലും വോട്ട്​ രേഖപ്പെടുത്തി. അസ്​മ എന്ന സ്​ത്രീയും ഇതുപോലെ ഇരട്ടവോട്ട്​ രേഖപ്പെടുത്തിയതായി ഹരജിയിൽ പറയുന്നു. നാലു വോട്ടുകളും നിയമവിരുദ്ധമാണെന്നാണ്​ അഡ്വ. ബിജോയ്​ മുഖേന നൽകിയ ഹരജിയിലെ പ്രധാനവാദം. പി.പി. ആലിയും ഇരട്ടവോട്ട്​ ചൂണ്ടിക്കാണിച്ച്​ അഡ്വ. ടി.ജെ. സുന്ദർ റാം മുഖേന കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്​. വോട്ട്​ യന്ത്രത്തിൽ വിദഗ്​ധ പരിശോധനയിൽ ഇരട്ടവോട്ട്​ ആർക്ക്​ ലഭിച്ചുവെന്ന്​ കണ്ടെത്താനാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story