Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_right194 കോവിഡ്; 278...

194 കോവിഡ്; 278 രോഗമുക്തി

text_fields
bookmark_border
194 കോവിഡ്; 278 രോഗമുക്തിരോഗസ്ഥിരീകരണ നിരക്ക്​ 11.13കൽപറ്റ: ജില്ലയില്‍ വ്യാഴാഴ്​ച 194 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 278 പേര്‍ രോഗമുക്തി നേടി. രോഗസ്ഥിരീകരണ നിരക്ക്​ 11.13 ആണ്. 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല്​ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60431 ആയി. 56839 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3185 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1849 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.രോഗം സ്ഥിരീകരിച്ചവര്‍മേപ്പാടി 23, തവിഞ്ഞാല്‍ 15, പനമരം 14, എടവക 13, ബത്തേരി 12, നെന്‍മേനി, കല്‍പറ്റ 10 വീതം, മുള്ളന്‍കൊല്ലി, മൂപ്പൈനാട് എട്ടുവീതം, മാനന്തവാടി ഏഴ്​, നൂല്‍പുഴ, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി ആറുപേര്‍ വീതം, പടിഞ്ഞാറത്തറ, തിരുനെല്ലി അഞ്ച്​, കോട്ടത്തറ നാല്​, അമ്പലവയല്‍, മീനങ്ങാടി, പൊഴുതന മൂന്നുപേര്‍ വീതം, മുട്ടില്‍ രണ്ട്​, കണിയാമ്പറ്റ, പൂതാടി, പുല്‍പള്ളി, തൊണ്ടര്‍നാട് ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട് സ്വദേശികളായ 19 പേര്‍ക്കും കര്‍ണാടകത്തില്‍ നിന്നും വന്ന ഒരാള്‍ക്കും വിദേശത്തുനിന്നും എത്തിയ ഒരാള്‍ക്കുമാണ് ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും എത്തി രോഗം ബാധിച്ചത്.രോഗമുക്തി നേടിയവർതവിഞ്ഞാല്‍ 11, ബത്തേരി ഒൻപത്​, വൈത്തിരി ഏഴ്​, പടിഞ്ഞാറത്തറ, കണിയാമ്പറ്റ അഞ്ചുപേര്‍ വീതം, കല്‍പറ്റ മൂന്ന്​, തരിയോട് രണ്ട്​, അമ്പലവയല്‍, പൊഴുതന ഓരോരുത്തരും തമിഴ്‌നാട് സ്വദേശികളായ 10 പേരും വീടുകളില്‍ ചികിത്സയില്‍ ആയിരുന്ന 224 പേരുമാണ് രോഗമുക്തരായത്.വൈദ്യുതി മുടങ്ങുംപടിഞ്ഞാറത്തറ: ഇലക്​ട്രിക്കൽ സെക്ഷനിലെ കൂവളത്തോട്, ഡാംഗേറ്റ്, ഡാം ടോപ്, ചിറ്റാലക്കുന്ന്, കാപ്പുംകുന്ന്, പാണ്ടംകോഡ്, പുഞ്ചവയല്‍, കാപ്പുണ്ടിക്കല്‍, സ്വരാജ് ഹോസ്പിറ്റല്‍, മുസ്തഫമില്‍, പടയന്‍, പടിഞ്ഞാറത്തറ ടൗണ്‍, ബി.എസ്.എന്‍.എല്‍, വില്ലേജ് ഓഫിസ് ഭാഗങ്ങളില്‍ വെള്ളിയാഴ്​ച രാവിലെ ഒമ്പത്​ മുതല്‍ 5.30വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.മീനങ്ങാടി: ഇലക്ട്രിക്കല്‍ സെക്ഷനിലെ പറളിക്കുന്ന് കല്ലന്‍ചിറ, ചെണ്ടക്കനി ട്രാന്‍സ്ഫോര്‍ പരിധിയില്‍ വെള്ളിയാഴ്​ച രാവിലെ ഒമ്പത്​ മുതല്‍ വൈകീട്ട്​ ആറുവരെ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങും............................................................attn: കൃഷിയിടങ്ങളിൽ പഴവർഗങ്ങൾ നശിക്കുന്നു വാർത്തക്കൊപ്പം നൽകാൻസാബു മരോട്ടിമൂട്ടിൽ –കർഷകൻപഴവർഗ ഇനങ്ങൾ വീട്ടുവളപ്പിൽ നട്ടുപിടിപ്പിച്ചത് മികച്ച വരുമാനം പ്രതീക്ഷിച്ചാണ്. കഴിഞ്ഞ രണ്ടുവർഷമായി വിലത്തകർച്ചയാണ് എല്ലാ ഇനങ്ങൾക്കും. വിവിധ ഇനം മാങ്ങകളും പാഷൻ ഫ്രൂട്ടും വെണ്ണപ്പഴവുമെല്ലാം നട്ടുപിടിപ്പിച്ചത്​ കഴിഞ്ഞവർഷം മുതലാണ് വിളവെടുക്കാൻ തുടങ്ങിയത്. ലോക്ഡൗണിന് മുമ്പ് മികച്ച വില ഉണ്ടായിരുന്നെങ്കിലും പിന്നീടത് താഴ്ന്നു. ഇപ്പോൾ ആർക്കും പഴവർഗങ്ങൾ കയറ്റുമതി ചെയ്യാൻ താൽപര്യമില്ല. മറ്റു സംസ്​ഥാനങ്ങളിൽനിന്നും ജില്ലകളിൽനിന്നുമെല്ലാം പഴവർഗ ഇനങ്ങൾ തേടി ആളുകൾ എത്താറുണ്ട്. ഇപ്പോൾ ആരുമില്ല............................................................................................​െപട്രോൾ വിലവർധനവിൽ ​​പ്രതിഷേധംപുൽപള്ളി: യൂത്ത് കോൺഗ്രസ്​ മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ബാറ്റ് ഏന്തി മോദിക്കെതിരെ പെട്രോൾ പമ്പിൽ പ്രതിഷേധസമരം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി തോമസ്​ പാഴൂക്കാല ഉദ്ഘാടനം ചെയ്തു. ജോമറ്റ് വാദ്യത്ത്, നിതിൽ, പ്രിൻസ്​ തുടങ്ങിയവർ നേതൃത്വം നൽകി. മരംമുറി: കേന്ദ്ര ഏജൻസി അന്വേഷിക്കണംപുൽപള്ളി: പശ്ചിമഘട്ട മലനിരകളിലെ വനങ്ങളിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള മരം മുറിച്ചുകടത്തിയ സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ബി.ഡി.ജെ.എസ്​ സംസ്​ഥാന ജനറൽ സെക്രട്ടറി ഷാജി ബത്തേരി ആവശ്യപ്പെട്ടു. ആയിരംകോടി രൂപയുടെ വനംകൊള്ളയാണ് നടന്നിരിക്കുന്നത്. ഭരണപക്ഷത്തെയടക്കം രാഷ്​ട്രീയ പിന്തുണയോടെയാണ് ഇത്​ നടന്നതെന്നും വാർത്താകുറിപ്പിൽ ആരോപിച്ചു.
Show Full Article
TAGS:
Next Story