Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightജില്ലയിൽ 68,000 ഡോസ്...

ജില്ലയിൽ 68,000 ഡോസ് വാക്സിൻ വിതരണത്തിനെത്തി

text_fields
bookmark_border
ജില്ലയിൽ 68,000 ഡോസ് വാക്സിൻ വിതരണത്തിനെത്തികൽപറ്റ: ജില്ലയിൽ 68,000 ഡോസ് കോവിഡ് വാക്സിൻ വിതരണത്തിന് എത്തി. ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ച് നിശ്ചിത ഇടവേള പൂർത്തിയാക്കിയവർക്ക് രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാം. തിരക്ക് ഒഴിവാക്കി വാക്സിൻ കേന്ദ്രങ്ങളിൽനിന്ന് വാക്സിൻ സ്വീകരിക്കാവുന്നതാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.വ്യവസായമന്ത്രിയുടെ 'മീറ്റ് ദ മിനിസ്​റ്റർ' ജില്ലയിൽ കൽപറ്റ: വ്യവസായ മന്ത്രി പി. രാജീവ് വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെയും പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേള്‍ക്കുന്നതിന് 'മീറ്റ് ദ മിനിസ്​റ്റര്‍' പരിപാടി ജില്ലയില്‍ സംഘടിപ്പിക്കും. നിലവിലെ വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തടസ്സങ്ങളും സംരംഭകര്‍ക്ക് ശ്രദ്ധയില്‍പെടുത്താന്‍ അവസരമുണ്ടാകും. വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചവരെയോ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെയോ ആണ് നേരില്‍ കാണുക. പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളിലൂടെ പരിഹരിക്കും. പരാതികളോ പ്രശ്‌നങ്ങളോ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ജില്ല വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ, dicwyd@gmail.com എന്ന ഇ-മെയിലിലേക്കോ മുന്‍കൂട്ടി അയക്കണം. പരാതിയുടെ പകര്‍പ്പ് meettheminister@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും നല്‍കണം. അപേക്ഷയോടൊപ്പം പൂര്‍ണമായ മേല്‍വിലാസവും മൊബൈല്‍ നമ്പറും വ്യക്തമായി സൂചിപ്പിക്കണം. പരാതി സമര്‍പ്പിച്ചവര്‍ക്ക് പങ്കെടുക്കേണ്ട സമയം പരാതിക്കാരന് മുന്‍കൂട്ടി ജില്ല വ്യവസായ കേന്ദ്രത്തില്‍നിന്ന്​ അറിയിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. ഫോൺ: 04936 202485 കൗണ്‍സിലര്‍; അപേക്ഷ ക്ഷണിച്ചുകൽപറ്റ: സ്​റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ മാനന്തവാടിയിൽ പ്രവർത്തിക്കുന്ന ഐ.ആർ.സി.എസ് സുരക്ഷ എഫ്.എസ്.ഡബ്ല്യൂ പ്രോജക്ടിൽ കരാർ അടിസ്ഥാനത്തിൽ കൗൺസിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത എം.എസ്.ഡബ്ല്യൂ, എം.പി.എച്ച്, എം.എ സോഷ്യോളജി, സൈക്കോളജി മേഖലയിൽ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ircssuraksha@gmail.com എന്ന ഇ-മെയിലിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കണം. ജൂലൈ 24ന് അഞ്ചുവരെ അപേക്ഷകൾ സ്വീകരിക്കും. ഫോൺ: 9497308010, 04935 244540കമ്യൂണിറ്റി കൗൺസിലർ നിയമനംകൽപറ്റ: ജില്ലയിൽ കുടുംബശ്രീ മിഷനു കീഴിൽ പ്രവർത്തിക്കുന്ന ജൻഡർ റിസോഴ്സ് സൻെററിൽ കമ്യൂണിറ്റി കൗൺസിലർമാരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ അപേക്ഷിക്കാം. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ജൂലൈ 26നകം കുടുംബശ്രീ മിഷൻ ജില്ല ഓഫിസിൽ സമർപ്പിക്കണം. ഫോൺ: 9447546037, 04936 299370.സൂചന നിരാഹാര സമരം നാളെ മാനന്തവാടി: സർക്കാറി​ൻെറ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുവരെ കലക്ടറേറ്റിന് മുന്നിലും യൂനിറ്റ് കേന്ദ്രങ്ങളിലെ സർക്കാർ ഓഫിസുകൾക്ക് മുന്നിലും സൂചന നിരാഹാര സമരം നടത്തുമെന്ന് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്​ഷോപ്സ് കേരള മാനന്തവാടി യൂനിറ്റ് ഭാരവാഹികൾ അറിയിച്ചു. 2004ൽ മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ഉൾപ്പെടുത്തി കേരള വർക്​ഷോപ് വർക്കേഴ്സ് ക്ഷേമനിധി നിലവിൽവന്ന് നാളിതുവരെ അഞ്ചു കോടിയോളം രൂപ അംശാദായം അടച്ചെങ്കിലും കാര്യമായ ഒരാനുകൂല്യവും അംഗങ്ങൾക്ക് ലഭിച്ചിട്ടില്ല. ഇതര തൊഴിൽവിഭാഗങ്ങളെ പോലെ തങ്ങൾക്കും പെൻഷൻ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങൾ അനുവദിക്കണമെന്ന് സംഘടന വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രതിനിധി കെ.എൻ. പ്രശാന്തൻ, യൂനിറ്റ് പ്രസിഡൻറ്​ വി.പി. ബിജു, പി. ഹരിദാസൻ, കെ.എസ്. ലിനേഷ് എന്നിവർ പങ്കെടുത്തു. ഒളിമ്പിക് സൈക്ലിങ് റൈഡ്കൽപറ്റ: ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കേരളതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് ജില്ല ഒളിമ്പിക് അസോസിയേഷൻ, ജില്ല സ്പോർട്സ് കൗൺസിൽ, ജില്ല സൈക്ലിങ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ വയനാട് ടൂറിസം ഓർഗനൈസേഷൻ സഹകരണത്തോടെ വ്യാഴാഴ്ച ഒളിമ്പിക് സൈക്ലിങ് റൈഡ് നടത്തും. ലക്കിടിയിൽനിന്ന്​ ആരംഭിച്ച് കൊളഗപ്പാറ ഹിൽ ഡിസ്ട്രിക്ട് ക്ലബിൽ അവസാനിക്കും. ജില്ല കലക്ടർ ഡോ. അദീല അബ്​ദുല്ല ഫ്ലാഗ് ഓഫ് നിർവഹിക്കും. ചടങ്ങിൽ നടൻ അബു സലീം, വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് വിജേഷ്, എം. മധു, റഫീഖ്, ജോസ് കൈനടി, സി.പി. സൈലേഷ്, വാഞ്ചിശ്വരൻ, സത്താർ വിൽട്ടൺ, സലീം കടവൻ, എൻ.സി. സാജിദ് എന്നിവർ പങ്കെടുക്കും. ഫോൺ: 9446733143. പ്രതിഷേധിച്ചുകൽപറ്റ: പെഗസസ് സോഫ്റ്റ്​വെയർ ഉപയോഗിച്ച് നിയമവിരുദ്ധമായി ഫോൺ ചോർത്തിയ നടപടിയിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കൽപറ്റ ബി.എസ്.എൻ.എൽ ഓഫിസിന്​ മുന്നിൽ നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് കെ.എം. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രടറി സി. ഷംസുദ്ദീൻ, ബിനീഷ് മാധവ്, ബ്ലോക്ക് പ്രസിഡൻറ് അർജുൻ ഗോപാൽ എന്നിവർ സംസാരിച്ചു. TUEWDL9പെഗസസ് സോഫ്റ്റ്​വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയ നടപടിക്കെതിരെ കൽപറ്റ ബി.എസ്.എൻ.എൽ ഓഫിസിന്​ മുന്നിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധിക്കുന്നു
Show Full Article
TAGS:
Next Story