Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഹയര്‍സെക്കൻഡറി തുല്യത...

ഹയര്‍സെക്കൻഡറി തുല്യത പരീക്ഷ: ജില്ലയില്‍ 601 പേര്‍ പരീക്ഷയെഴുതും

text_fields
bookmark_border
ഹയര്‍സെക്കൻഡറി തുല്യത പരീക്ഷ: ജില്ലയില്‍ 601 പേര്‍ പരീക്ഷയെഴുതുംകൽപറ്റ: ഈ മാസം 26ന് നടക്കുന്ന ഹയര്‍ സെക്കൻഡറി തുല്യത പരീക്ഷ ജില്ലയില്‍നിന്ന്​ 601 പേര്‍ എഴുതും. ഇതില്‍ പ്ലസ് വണ്‍, പ്ലസ് ടുതലത്തില്‍ ഫൈനല്‍ പരീക്ഷയും നടക്കും. പ്ലസ് ടുവിന് 290 പേരും പ്ലസ് വണിന്​ 311 പേരുമാണ് പരീക്ഷക്ക് ഇരിക്കുന്നത്. 157 പുരുഷന്മാരും 444 സ്ത്രീകളുമാണ് പരീക്ഷയെഴുതുന്നത്. 147 എസ്.ടി, 28 എസ്.സി, രണ്ട്​ ട്രാന്‍സ്‌ജെൻഡർ, ഏഴ്​ ഭിന്നശേഷി പഠിതാക്കളും പരീക്ഷ എഴുതുന്നുണ്ട്. ജില്ലയില്‍ മാനന്തവാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ബത്തേരി സര്‍വജന വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, കല്‍പറ്റ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. ആശാവര്‍ക്കര്‍മാര്‍, പ്രീ പ്രൈമറി ടീച്ചര്‍മാര്‍, അംഗൻവാടി ഹെല്‍പര്‍മാര്‍, വര്‍ക്കര്‍മാര്‍, ദമ്പതികള്‍, പൊലീസ്, എസ്.ടി പ്രമോട്ടര്‍മാര്‍, ദിവസവേതന തൊഴിലാളികള്‍, കച്ചവടക്കാര്‍ തുടങ്ങിയവരാണ് പരീക്ഷാര്‍ഥികള്‍. രാവിലെ 10 മുതല്‍ 12.45വരെയാണ് പരീക്ഷാ സമയം. 26ന് ആരംഭിക്കുന്ന പ്ലസ് വണ്‍ പരീക്ഷയില്‍ ആദ്യദിനം ഇംഗ്ലീഷാണ്. 27ന് ഹിന്ദി, മലയാളം, കന്നട, 28ന് ചരിത്രം, അക്കൗണ്ടന്‍സി 29ന് ബിസിനസ് സ്​റ്റഡീസ്, സോഷ്യോളജി, 30ന്​ പൊളിറ്റിക്കല്‍ സയന്‍സ്, 31ന് ഇക്കണോമിക്‌സ്. ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷയും 26നാണ് ആരംഭിക്കുക. 10 മുതല്‍ 12 വരെയാണ് പരീക്ഷാസമയം. 26ന് മലയാളം ഹിന്ദി കന്നട ഭാഷാപരീക്ഷ, 27ന് ഇംഗ്ലീഷ്, 28ന് ബിസിനസ്​ സ്​റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്​റ്റഡീസ്, 29ന് ചരി​ത്രം, അക്കൗണ്ടന്‍സി. 30ന് ഇക്കണോമിക്‌സ്, 31ന് പൊളിറ്റിക്കല്‍ സയന്‍സ് എന്നിങ്ങനെയാണ് പരീക്ഷ. ഹയര്‍ സെക്കൻഡറിയില്‍ നിലവിലുള്ള ഗ്രേഡിങ്​ സമ്പ്രദായം തന്നെയാണ് തുല്യതാപരീക്ഷക്കും ബാധകമായിട്ടുള്ളത്. നിരന്തര മൂല്യനിര്‍ണയം, പ്രായോഗിക മൂല്യനിര്‍ണയം, ആത്യന്തിക മൂല്യനിര്‍ണയം എന്നിവ ഉള്‍പ്പെട്ടിട്ടുള്ളതാണ് ഗ്രേഡിങ്​ സമ്പ്രദായം. കോവിഡ് മാനദണ്ഡങള്‍ പാലിച്ചാണ് പരീക്ഷ നടക്കുകയെന്ന്​ അധികൃതർ അറിയിച്ചു.ട്രഞ്ചുകൾ നശിക്കുന്നു; വന്യജീവികൾ ജനവാസകേന്ദ്രങ്ങളിൽ വിഹരിക്കുന്നുപുൽപള്ളി: വനാതിർത്തിയിൽ സ്​ഥാപിച്ച ട്രഞ്ചുകളുടെ സംരക്ഷണത്തിന് പദ്ധതികൾ ഇല്ലാത്തതിനാൽ വന്യജീവിശല്യം വർധിക്കുന്നു. വർഷകാലം തുടങ്ങിയതോടെ വനത്തോട് ചേർന്ന പ്രദേശങ്ങലിലെല്ലാം കാട്ടുമൃഗമിറങ്ങി വൻ കൃഷിനാശമാണ് ഉണ്ടാക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ആനപ്രതിരോധ കിടങ്ങുകൾ പലയിടത്തും തകർന്നു. പിന്നീട് അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ഇവ തകരാൻ കാരണം. ട്രഞ്ചുകൾ ഇടിഞ്ഞ ഭാഗങ്ങൾ തുറസ്സായ നിലയിലാണ് പലയിടത്തും. ട്രഞ്ചിന് പുറമെ ഫെൻസിങ്ങും ചിലയിടങ്ങളിൽ സ്​ഥാപിച്ചിട്ടുണ്ട്. ഇതും ആനകൾ ഇറങ്ങി നശിപ്പിക്കുകയാണ്. ഇക്കാരണത്താൽ അതിർത്തിഗ്രാമങ്ങളിൽ വന്യജീവിശല്യം പരിഹരിക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ് വനപാലകർ. boxപാളക്കൊല്ലിയിൽ പതിവായി കാട്ടാനയാക്രമണംപുൽപള്ളി: പാളക്കൊല്ലിയിൽ കാട്ടാനകൾ കൃഷിയിടങ്ങളിലിറങ്ങി കൃഷിനാശമുണ്ടാക്കുന്നത്​ പതിവാകുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനകൾ നിരവധി കർഷകരുടെ കൃഷി നിശിപ്പിച്ചു. ഉദയക്കരയിൽ വനാതിർത്തി കഴിഞ്ഞുള്ള കൃഷിയിടങ്ങളിലേക്ക് കാട്ടാനകൾ ഇറങ്ങാതിരിക്കാൻ വനംവകുപ്പ് ഗേറ്റ് സ്​ഥാപിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ഗേറ്റ് വാഹനമിടിച്ച് തകർന്നു. ഇതോടെ വനത്തിൽനിന്ന് നേരിട്ട് കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ്. കഴിഞ്ഞ ദിവസം മുൻ ഗ്രാമപഞ്ചായത്ത് അംഗം ഷെൽജ​ൻെറ ഇഞ്ചി തോട്ടത്തിൽ ഇറങ്ങിയ കാട്ടാന വൻ നാശമാണ് ഉണ്ടാക്കിയത്. പ്രദേശത്ത് വന്യജീവിശല്യം അനുദിനം രൂക്ഷമാവുകയാണ്. ട്രഞ്ചുകളും ഇവിടെ ഇടിഞ്ഞു. ഈ ഭാഗത്തുകൂടി ആനകൾ കൃഷിയിടങ്ങളിലെത്തുന്നുണ്ട്. വന്യജീവിശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന പ്രദേശവാസികളുടെ ആവശ്യം അധികൃതർ പരിഗണിക്കുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നു. വിദ്യാർഥികള്‍ക്കായി ഒളിമ്പിക്സ് പ്രശ്നോത്തരികൽപറ്റ: ടോക്യോ ഒളിമ്പിക്​സിനോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാർഥികള്‍ക്കായി ഓണ്‍ലൈന്‍ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ജില്ല ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോയും എന്‍.സി.സി 5കെ ബറ്റാലിയനും സംയുക്തമായി നടത്തുന്ന മത്സരത്തി​ൻെറ ആദ്യഘട്ടം ജൂലൈ 24ന് ആരംഭിക്കും. 25ന് രണ്ടാം റൗണ്ട്​ മത്സരവും 27ന് ഫൈനലും നടക്കും. ഫോൺ: 7593023595, 9496923064.ഡി.വൈ.എഫ്​.ഐ സ്​ത്രീധനവിരുദ്ധ കാമ്പയിൻകൽപറ്റ: 'സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്​.ഐ സംഘടിപ്പിക്കുന്ന സ്ത്രീധന വിരുദ്ധ കാമ്പയിനി​ൻെറ ഭാഗമായി യൂനിറ്റ് കേന്ദ്രങ്ങളിൽ സ്ത്രീധനവിരുദ്ധ പ്രതിജ്ഞയെടുത്തു. ജില്ലയിലെ വിവിധ യൂനിറ്റുകളിൽ നടന്ന പരിപാടികളിലായി നൂറുകണക്കിന് യുവജനങ്ങൾ പങ്കാളിയായി. കൽപറ്റ ടൗണിൽ നടന്ന സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ഡി.വൈ.എഫ്​.ഐ ജില്ല സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബിനീഷ് മാധവ്, സഹിഷ്ണ, പ്രഭാത്, പി.സി. നിധിൻ, അരവിന്ദ് എന്നിവർ സംസാരിച്ചു. TUEWDL5ഡി.വൈ.എഫ്​.ഐ സ്​ത്രീധനവിരുദ്ധ കാമ്പയിൻ ജില്ല സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്യന്നു പുത്തുമല പുനരധിവാസം: അവലോകന യോഗംമേപ്പാടി: പുത്തുമല ദുരന്തബാധിതർക്കുള്ള ഭവനങ്ങളുടെ നിർമാണപുരോഗതി വിലയിരുത്തുന്നതിന്​ അഡ്വ. ടി. സിദ്ദീഖ്​ എം.എൽ.എയുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് കോൺഫറൻസ്​ ഹാളിൽ യോഗം ചേർന്നു. വീടുകളുടെ സ്പോൺസർമാർ, കരാറുകാർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്​ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. നിർമാണം പൂർത്തിയായ വീടുകളുടെ താക്കോൽദാനം ഉടൻ നടത്താൻ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ ഓമന രമേശ് അധ്യക്ഷത വഹിച്ചു. എ. രാംകുമാർ, ടി. ഹംസ, സ്പോൺസർമാരുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story