Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകൂടിയും കുറഞ്ഞും...

കൂടിയും കുറഞ്ഞും ടി.പി.ആർ ^12.04

text_fields
bookmark_border
കൂടിയും കുറഞ്ഞും ടി.പി.ആർ -12.04450 പേര്‍ക്ക് കോവിഡ്കൽപറ്റ: ജില്ലയില്‍ ചൊവ്വാഴ്ച 450 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 299 പേര്‍ രോഗമുക്തി നേടി. രോഗസ്ഥിരീകരണ നിരക്ക് 12.04 ആണ്. 443 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച്​ ആരോഗ്യപ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 71,938 ആയി. 67,028 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4166 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3013 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍അമ്പലവയൽ 50, മേപ്പാടി 39, കണിയാമ്പറ്റ, പൂതാടി 28 വീതം, നൂൽപുഴ 23, സുൽത്താൻ ബത്തേരി 22, മീനങ്ങാടി 21, ഇടവക, മുട്ടിൽ, പടിഞ്ഞാറത്തറ 20 വീതം, മാനന്തവാടി 19, വെള്ളമുണ്ട 17, നെന്മേനി, തവിഞ്ഞാൽ 15 വീതം, കൽപറ്റ 14, തരിയോട് 13, പുൽപള്ളി 12, പൊഴുതന, വെങ്ങപ്പള്ളി 11 വീതം, മുള്ളൻകൊല്ലി, മൂപ്പൈനാട് ഒമ്പതു വീതം, തിരുനെല്ലി, തൊണ്ടർനാട് എട്ടു വീതം, പനമരം അഞ്ച്, കോട്ടത്തറ, വൈത്തിരി മൂന്ന് വീതം പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌. ഇതരസംസ്‌ഥാനത്തുനിന്ന്​ വന്ന അഞ്ച് തമിഴ്നാട് സ്വദേശികൾക്കും മധ്യപ്രദേശ്‌, ബംഗാൾ എന്നിവിടങ്ങളിൽനിന്നുമെത്തിയ ഓരോരുത്തരും രോഗബാധിതരായി.പ്രതിരോധമരുന്ന് വിതരണം കൽപറ്റ: ജില്ല ആയുർവേദ ആശുപത്രിയിലെ കോവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി സിദ്ധരക്ഷാ ക്ലിനിക്കിൽ തിങ്കൾ, ശനി ദിവസങ്ങളൊഴികെ പ്രതിരോധ ഔഷധങ്ങൾ ലഭ്യമാണെന്ന് ചീഫ് മെഡിക്കൽ ഓഫിസർ അറിയിച്ചു.ജനിതക ബാങ്ക് പദ്ധതി: നെൽവിത്ത് വിതരണംകൽപറ്റ: കേന്ദ്ര ജൈവ സാങ്കേതിക വകുപ്പിനുകീഴില്‍ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി ജൈവ സാങ്കേതിക ഗവേഷണ കേന്ദ്രം (ആർ.ജി.സി.ബി), കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പി​ൻെറ ധനസഹായത്തോടെ ജില്ലയിൽ നടപ്പാക്കുന്ന ജനിതക ബാങ്ക് പദ്ധതിയുടെ ഭാഗമായുള്ള നെൽവിത്തുകളുടെ വിതരണോദ്ഘാടനം ടി. സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു. തനതു നെല്ലിനങ്ങൾ കർഷകരുടെ സഹായത്തോടെ അവരുടെ കൃഷിയിടങ്ങളിൽ സംരക്ഷിക്കുന്നതിനാണ് ജില്ലയിൽനിന്ന് കണ്ടെത്തിയ വിവിധയിനം തദ്ദേശീയ നെൽവിത്തുകൾ കർഷകർക്ക് വിതരണം ചെയ്യുന്നത്. ഇവ ഗുണമേന്മ നഷടപ്പെടാതെ സംസ്കരിച്ച് മാർക്കറ്റുകളിൽ എത്തിക്കാൻ പദ്ധതിയിലൂടെ സാധിക്കും. ആർ.ജി.സി.ബി ഡയറക്ടർ പ്രഫ. ചന്ദ്രഭാസ് നാരായണയുടെ നേതൃത്വത്തിലുള്ള ഗവേഷണസംഘം നടത്തിയ പ്രാഥമിക പഠനത്തിൽ 35 ഇനം നെല്‍വിത്തുകളാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്നായി കണ്ടെത്തിയത്. ജില്ലയിൽ തനതു നെല്ലിനങ്ങൾ കൃഷിചെയ്യുന്ന കർഷകരെ കണ്ടെത്തി അവ ശേഖരിച്ചാണ് വിശദമായ ശാസ്ത്രീയപഠനം നടത്തുന്നത്. ഈ ഇനങ്ങളുടെ ജനിതകഘടനയിലുള്ള പ്രത്യേകതയും പോഷകഘടനാപരമായ സവിശേഷതകളുടേയും പഠനം പുരോഗമിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തേയും കീടരോഗബാധകളേയും ചെറുത്തുനിൽക്കാൻ പരമ്പരാഗത നെല്ലിനങ്ങൾക്ക് സാധിക്കും. എന്നാൽ, ഉൽപാദനത്തിലുള്ള കുറവും പരമ്പരാഗത ഇനങ്ങൾക്ക് യോജിച്ച യന്ത്രവത്കരണത്തിൻെറ അപാകതയും കുറഞ്ഞവരുമാനവും നെൽവിത്തുകളുടെ ഉപയോഗം കുറയുന്നതിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമാക്കി ജില്ലയിലെ പാടങ്ങളിൽ നാടൻ നെല്ലിനങ്ങളുടെ ജനിതക ബാങ്കിന് ആർ.ജി.സി.ബി തുക്കമിട്ടത്. കൽപറ്റ റീജനൽ ക്യാമ്പ് ഓഫിസിൽ നടന്ന ചടങ്ങിൽ കർഷകരായ ചെറുവയൽ രാമൻ, പി.സി. ബാലൻ, പ്രോജക്ട് അസോസിയേറ്റ് എസ്. റോഷ്നി, ഫീൽഡ് വർക്കർമാരായ ശ്യാം ശങ്കരൻ, അരുൺ രാജഗോപാൽ, എബിൻ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.TUEWDL10ജനിതക ബാങ്ക് പദ്ധതിയുടെ ഭാഗമായുള്ള നെൽവിത്തുകളുടെ വിതരണോദ്ഘാടനം ടി. സിദ്ദീഖ് എം.എൽ.എ നിർവഹിക്കുന്നുമരംകൊള്ള: പ്രതികളെ പിടികൂടണം -യൂത്ത് ലീഗ്കൽപറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യൂഭൂമിയിലെ മരംകൊള്ളയുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന് യൂത്ത് ലീഗ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതികളുടെ അറസ്​റ്റ് വൈകിപ്പിച്ചാൽ യൂത്ത് ലീഗ് പ്രത്യക്ഷസമരത്തിന് നേതൃത്വം നൽകും. ജില്ല പ്രസിഡൻറ് എം.പി. നവാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. ഹാരിഫ്, ട്രഷറർ ഉവൈസ് എടവട്ടൻ, സീനിയർ വൈസ് പ്രസിഡൻറ് അഡ്വ. എ.പി. മുസ്ത്വഫ, ജില്ല ഭാരവാഹികളായ ജാസർ പാലക്കൽ, ജാഫർ മാഷ്, ഷമീം പാറക്കണ്ടി, സി.എച്ച്. ഫസൽ എന്നിവർ സംസാരിച്ചു.തുക കൈമാറിമാനന്തവാടി: സ്​റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച ഒരുലക്ഷം രൂപ ഒ.ആർ. കേളു എം.എൽ.എ ഏറ്റുവാങ്ങി. യൂനിയൻ ജില്ല പ്രസിഡൻറ് പി. രാജൻ, മുനിസിപ്പൽ പ്രസിഡൻറ് എം. ജമാലുദ്ദീൻകുട്ടി, സെക്രട്ടറി കെ.സി. നാരായണൻ, ട്രഷറർ പി. പ്രഭാകരൻ, വനിത കൺവീനർ സൈനബ എന്നിവർ പങ്കെടുത്തു.ജില്ല സ്പോർട്സ് അക്കാദമിക്ക് ബസ് കൈമാറി കൽപറ്റ: മുൻ എം.എൽ.എയുടെ 2020-21 വർഷത്തെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി ജില്ല സ്പോർട്സ് അക്കാദമിയിലെ കായികതാരങ്ങൾക്ക് അനുവദിച്ച ബസ് കൈമാറി. സി.കെ. ശശീന്ദ്രൻ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധുവിന് താക്കോൽ കൈമാറി. ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്ഥിരംസമിതി അംഗം കെ. റഫീഖ്, ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് സലീം കടവൻ, ഭരണസമിതി അംഗങ്ങളായ എ.ഡി. ജോൺ, എൻ.സി. സാജിദ്, കെ.പി. വിജയ്, പി.കെ. അയ്യൂബ്, പി.ടി. ചാക്കോ, സെക്രട്ടറി എ.ടി. ഷൺമുഖൻ തുടങ്ങിയവർ പങ്കെടുത്തു.TUEWDL8ജില്ല സ്പോർട്സ് അക്കാദമിയിലെ കായികതാരങ്ങൾക്ക് അനുവദിച്ച ബസി​ൻെറ താക്കോൽ സി.കെ. ശശീന്ദ്രൻ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധുവിന് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story