Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകുടുംബശ്രീ

കുടുംബശ്രീ യാത്രയയപ്പ്

text_fields
bookmark_border
കൽപറ്റ: കുടുംബശ്രീ 2018-21 വർഷത്തെ സി.ഡി.എസ്​ ചെയർപേഴ്സൻമാർക്ക് ജില്ല മിഷന്‍റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. 2018-19 പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും തുടർന്നുവന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മാതൃകപരമായ പ്രകടനം കാഴ്ച​െവച്ചാണ് സി.ഡി.എസ്​ ചെയർപേഴ്സൻമാർ കാലാവധി പൂർത്തീകരിക്കുന്നത്. പ്രളയത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 43 ലക്ഷം രൂപയുടെ ധനസഹായം സി.ഡി.എസുകൾ മുഖേന നൽകി. വിവിധ പഞ്ചായത്തുകളിലായി എട്ട്​ നിർധന കുടുംബങ്ങൾക്ക് സ്​നേഹവീട് നിർമിച്ചു നൽകുന്നതിലും സി.ഡി.എസ്​ ചെയർപേഴ്സൻമാർ മുഖ്യപങ്കുവഹിച്ചിരുന്നു. കോവിഡ് മഹാമാരി നേരിടുന്നതിലും രോഗികളെ ക്വാറന്‍റീൻ ചെയ്യുന്നതിമുമായി സർക്കാർ ഏർപ്പെടുത്തിയ കോവിഡ് ഡ്രൈവിന്‍റെ മുഖ്യചുമതല സി.ഡി.എസ്​ ചെയർപേഴ്സൻമാർക്കായിരുന്നു. ഈ കാലയളവിലെ മികച്ച പ്രവർത്തനങ്ങൾക്ക് നന്ദി അർപ്പിച്ച്​ ഉപഹാരവും പ്രശംസപത്രവും കലക്ടർ എ. ഗീത വിതരണം ചെയ്തു. എ.ഡി.എം ഷാജു, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ പി. സാജിദ, അസി. മിഷൻ കോഓഡിനേറ്റർ വാസുപ്രദീപ്, ജില്ല മിഷൻ ടീം അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. THUWDL6 കുടുംബശ്രീ സി.ഡി.എസ്​ ചെയർപേഴ്സൻമാർക്ക് പ്രശംസപത്രം കലക്ടർ എ. ഗീത വിതരണം ചെയ്യുന്നു 'തേന്‍മിഠായി' പ്രകാശനം നീര്‍വാരം: പ്രൈമറി വിഭാഗം വിദ്യാർഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി നീര്‍വാരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എല്‍.പി വിഭാഗം അധ്യാപകര്‍ ഒരുക്കിയ 'തേന്‍മിഠായി' പഠനമൊഡ്യൂള്‍ ഡയറ്റ് സീനിയര്‍ ​െലക്ചറര്‍ ടി.ആർ. ഷീജ പ്രകാശനം ചെയ്തു. മാനന്തവാടി ബി.ആർ.സി കോഓഡിനേറ്റര്‍ നീതു റാം ആദ്യപ്രതി ഏറ്റുവാങ്ങി. പി.ടി.എ പ്രസി‍ന്‍റ്​ വാസു അമ്മാനി അധ്യക്ഷതവഹിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായ ഹെലന്‍ ജോർജ്​, ആദി പത്മനാഭന്‍, നചികേത് എസ്. ഗോപാല്‍ എന്നീ വിദ്യാർഥികള്‍ക്ക്​ സമ്മാനം വിതരണം ചെയ്തു. പ്രഥമാധ്യാപിക കെ.എ. ഫിലോമിന, സെമന്ത ജെ. ഫിലോമിന്‍, പി. വിജിത, ഒ.സി. സബിത, മാര്‍ട്ടിന്‍ കെ. ഡൊമിനിക് എന്നിവര്‍ സംസാരിച്ചു. ഡി.സി.സി റിപ്പബ്ലിക്​ ദിനാഘോഷം കൽപറ്റ: വയനാട് ഡി.സി.സി നേതൃത്വത്തില്‍ സംഘടിപ്പിച്ച റിപ്പബ്ലിക്​ ദിനാഘോഷപരിപാടികള്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ്​ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. കെ.വി. പോക്കര്‍ ഹാജി, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, പി.പി. ആലി, പി. ശോഭനകുമാരി, സി. ജയപ്രസാദ്, അനില്‍ എസ്. നായര്‍, രതീഷ്‌കുമാര്‍, അഗസ്റ്റിന്‍, വി. നൗഷാദ് എന്നിവര്‍ പങ്കെടുത്തു. THUWDL8 ഡി.സി.സി നേതൃത്വത്തില്‍ സംഘടിപ്പിച്ച റിപ്പബ്ലിക്​ ദിനാഘോഷത്തിന്‍റെ ഭാഗമായി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ്​ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ ദേശീയപതാക ഉയര്‍ത്തുന്നു റിപ്പബ്ലിക് ദിനാഘോഷം മുട്ടിൽ: കുട്ടമംഗലം ഗ്രാമിക വായനശാല റിപ്പബ്ലിക് ദിനാഘോഷത്തിൽ ഗ്രാമിക കുട്ടമംഗലം പ്രസിഡൻറ് എൻ. അബ്ദുൽ ഗഫൂർ ദേശീയപതാക ഉയർത്തി. കെ. നിസാർ അധ്യക്ഷതവഹിച്ചു. ഷാനവാസ് ഓണാട്ട് റിപ്പബ്ലിക് ദിന സന്ദേശം നൽകി. എൻ.സി. സാജിദ്, കെ.കെ. സലീം, പി.കെ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. കണിയാമ്പറ്റ: ഗവ. യു.പി സ്കൂൾ കണിയാമ്പറ്റയിൽ പ്രഥമാധ്യാപകൻ ജോസ് കെ. സേവ്യർ ദേശീയ പതാക ഉയർത്തി. വാർഡ്​ അംഗം അബ്ദുല്ലത്തീഫ് മേമാടൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. എം.വി. സുരേഷ്​കുമാർ, ജെ.എസ്. ശ്രീജിത്ത്, കെ.എ. റഹിയാനത്ത് എന്നിവർ സംസാരിച്ചു. ഓൺലൈനിൽ വിദ്യാർഥികൾക്ക് വിവിധ കലാമത്സരങ്ങളും നടത്തി. വെള്ളമുണ്ട: വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ജില്ല പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ദേശീയപതാക ഉയർത്തി. എ. ജനാർദനൻ അധ്യക്ഷതവഹിച്ചു. പി.ടി. സുഭാഷ്, എം. സുധാകരൻ, എം. നാരായണൻ, വി.കെ. ശ്രീധരൻ, ടി.എം. കമർ ലൈല, എ. റാഷിദ്, എം. മോഹനകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മീനങ്ങാടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ മീനങ്ങാടിയിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ പതാക ഉയർത്തി. സലിൻ പാല, ഡോ. ബാവ കെ. പാലുകുന്ന്, പി.ടി. ജോസ്, എൻ.ജി. ജിഷ, പി. സിന്ധു എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്കായി വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു. THUWDL9 കുട്ടമംഗലം ഗ്രാമിക വായനശായിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി ദേശീയപതാക ഉയർത്തുന്നു THUWDL10 കണിയാമ്പറ്റ: ഗവ. യു.പി സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ നിന്ന്​ THUWDL11 വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ജില്ല പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ദേശീയപതാക ഉയർത്തുന്നു THUWDL12 മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ദേശീയപതാക ഉയർത്തുന്നു ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്ലോട്ട് കൽപറ്റ: റിപ്പബ്ലിക് ദിന പരേഡിൽനിന്നും കേരളത്തിന്‍റെ പ്ലോട്ട് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ കൽപറ്റയിൽ പ്രതിഷേധ പ്ലോട്ട് സംഘടിപ്പിച്ചു. 'ശ്രീനാരായണ ഗുരുവിനെ വിലക്കുന്ന റിപ്പബ്ലിക്കോ?' എന്ന മുദ്രാവാക്യമുയർത്തിയാണ് കാമ്പയിൻ സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.എം. ഫ്രാൻസിസ്, സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു, എസ്.എഫ്.ഐ ജില്ല സെക്രട്ടറി ജോബിസൺ ജയിംസ്, എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ്​ അജനാസ് അഹമ്മദ് എന്നിവർ സംസാരിച്ചു. ഷെജിൻ ജോസ് അധ്യക്ഷതവഹിച്ചു. അർജുൻ ഗോപാൽ സ്വാഗതവും ബിനീഷ് മാധവ് നന്ദിയും പറഞ്ഞു. THUWDL7 റിപ്പബ്ലിക് ദിന പരേഡിൽനിന്ന്​ കേരളത്തിന്‍റെ പ്ലോട്ട് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കൽപറ്റയിൽ ഒരുക്കിയ ശ്രീനാരായണ ഗുരുവിന്‍റെ പ്ലോട്ട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story