Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകോവിഡ് രൂക്ഷം;...

കോവിഡ് രൂക്ഷം; സഞ്ചാരികൾക്ക്​ നിയന്ത്രണം

text_fields
bookmark_border
*ജനുവരി 26 മുതല്‍ ഓരോ ടൂറിസം കേന്ദ്രത്തിലും എത്തുന്ന സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തി P3 Lead കൽപറ്റ: വയനാട് ജില്ലയില്‍ കോവിഡ്–19 കേസുകളും ഒമിക്രോണ്‍ വകഭേദവും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ജില്ല കലക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ജനുവരി 26 മുതല്‍ ഓരോ ടൂറിസം കേന്ദ്രത്തിലും എത്തുന്ന സഞ്ചാരികളുടെ എണ്ണം പ്രതിദിനം താഴെപറയും പ്രകാരം പരിമിതപ്പെടുത്തി ജില്ല കലക്ടര്‍ ഉത്തരവായി. ടൂറിസം കേന്ദ്രത്തിന്റെ പേര് (ബ്രാക്കറ്റില്‍ പ്രതിദിനം അനുവദിക്കുന്ന സന്ദര്‍ശകരുടെ എണ്ണം) മുത്തങ്ങ വന്യജീവി സങ്കേതം (150) ചെമ്പ്ര പീക്ക് (200) സൂചിപ്പാറ (500) തോല്‍പ്പെട്ടി വന്യജീവി സങ്കേതം (150) മീന്‍മുട്ടി വെള്ളച്ചാട്ടം (300) കുറുവ ദ്വീപ്-ഫോറസ്റ്റ് (400) കുറുവ-ഡി.ടി.പി.സി (400) കര്‍ളാട് തടാകം (500) പൂക്കോട് (3500) ബാണാസുര ഡാം (3500) കാരാപ്പുഴ ഡാം (3500) അമ്പലവയല്‍ മ്യൂസിയം (100) ചീങ്ങേരി മല (100) എടയ്ക്കല്‍ ഗുഹ (1000), പഴശ്ശി പാര്‍ക്ക് മാനന്തവാടി (200) പഴശ്ശി സ്മാരകം പുൽപള്ളി (200) കാന്തന്‍പാറ (200) ടൗണ്‍ സ്‌ക്വയര്‍ (400) പ്രിയദര്‍ശിനി (100). ഉത്തരവിന് ജനുവരി 26 മുതല്‍ ഫെബ്രുവരി 14 വരെയാണ് പ്രാബല്യം. ടൂറിസം കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തും. ടൂറിസം സെന്ററുകളില്‍ ആവശ്യാനുസരണം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരും ഫീല്‍ഡ് പരിശോധനയില്‍ ഇക്കാര്യം ഉറപ്പ് വരുത്തും. MONWDL7 പൂക്കോട് തടാകം ............... മിഥുമോൾക്ക് അഭിനന്ദനം അറിയിച്ച് രാഹുൽ ഗാന്ധി കൽപറ്റ: വയനാട് ചെതലയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ഐ.ടി.എസ്.ആർ) അധ്യാപികയായി നിയമിതയായ മിഥുമോൾക്ക് അഭിനന്ദനം അറിയിച്ച് രാഹുൽ ഗാന്ധി എം.പി. സാഹചര്യങ്ങൾ മിക്കതും എതിരാവുമ്പോൾ വെല്ലുവിളി നിറഞ്ഞ പാത വെട്ടിത്തെളിക്കുന്നതിന്‌ അത്യധികം അർപ്പണബോധം ആവശ്യമാണെന്നും മിഥുവി‍ൻെറ പതറാത്ത നിശ്ചയദാർഢ്യത്തെക്കുറിച്ച്​ അറിയുന്നത് ഹൃദ്യമായിരുന്നുവെന്നും രാഹുൽ ത‍‍ൻെറ സന്ദേശത്തിൽ സൂചിപ്പിച്ചു. 'ഐ.ടി.എസ്.ആറിൽ ഗോത്ര വിഭാഗത്തിൽനിന്നുള്ള ആദ്യത്തെ അധ്യാപിക എന്ന നിലയിൽ നിങ്ങളുടെ ശ്രദ്ധേയമായ നേട്ടം വലിയ സ്വപ്നങ്ങൾ കാണാൻ ഭയപ്പെടാത്ത എല്ലാവർക്കും പ്രതീക്ഷ നൽകുന്നു. നിങ്ങളുടെ യാത്രയെക്കുറിച്ചും പ്രതികൂല സാഹചര്യങ്ങളിലും പതറാത്ത അചഞ്ചലമായ നിശ്ചയദാർഢ്യത്തെക്കുറിച്ചും അറിയുന്നത് ഹൃദ്യമായിരുന്നു. വെല്ലുവിളി നിറഞ്ഞ പാത വെട്ടിത്തെളിക്കുന്നതിന്‌ അത്യധികം ധൈര്യവും നിശ്ചയദാർഢ്യവും ആവശ്യമാണ്, പ്രത്യേകിച്ച്‌ സാഹചര്യങ്ങൾ മിക്കതും എതിരാവുമ്പോൾ. ഐ.ടി.എസ്.ആറിലെ നിങ്ങളുടെ അധ്യാപകരെ അവരുടെ മാർഗനിർദേശങ്ങൾക്കും പിന്തുണക്കും അഭിനന്ദിക്കുന്നു. നിങ്ങൾ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി ഒരുപാട്‌ ത്യാഗങ്ങൾ സഹിച്ച മാതാപിതാക്കൾ ബഹുമാനം അർഹിക്കുന്നു. എല്ലാ ഭാവി പ്രയത്നങ്ങൾക്കും വിജയമാശംസിക്കുന്നു' -മിഥുമോൾക്ക് അയച്ച സന്ദേശത്തിൽ രാഹുൽ ഗാന്ധി എം.പി കുറിച്ചു. രാഹുൽ ഗാന്ധിയുടെ സന്ദേശം അഡ്വ. സതീഷ് പുതിക്കാട് ഐ.ടി.എസ്.ആറിൽ എത്തി കൈമാറി. ചടങ്ങിൽ ഐ.ടി.എസ്.ആർ സീനിയർ ലെക്ചറർ ഷഫീക്ക്, വത്സ ജോസ്, യാക്കോബ്, ടി.ടി. ലൂക്കോസ് തുടങ്ങിയവർ പങ്കെടുത്തു. MONWDL8 രാഹുൽ ഗാന്ധി എം.പിയുടെ സന്ദേശം അഡ്വ. സതീഷ് പുതിക്കാട് മിഥുമോൾക്ക്​ കൈമാറുന്നു വനിത ഫുട്​ബാൾ ടീം സെലക്​ഷൻ കൽപറ്റ: സംസ്ഥാന ഒളിമ്പിക് ഗെയിംസ്​ ഫുട്​ബാൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനുള്ള ജില്ല സീനിയർ വനിത ടീമിനെ തെരഞ്ഞെടുക്കുന്നു. 17 വയസ്സിനു മുകളിലുള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ 9207676937, 9447358214 നമ്പറുകളിൽ ബന്ധപ്പെടണം. സർക്കാറിന്റെ കോവിഡ് നിയന്ത്രണങ്ങൾക്ക് അയവു വന്നാൽ കോച്ചിങ് ക്യാമ്പ് ആരംഭിക്കും. കെ–റെയിൽ കേരളത്തിന്റെ പരിസ്ഥിതി സുസ്ഥിരതയെ തകർക്കും -വി.എസ്​. വിജയൻ *കെ. റെയിൽ-സിൽവർ ലൈൻ വിരുദ്ധ വയനാട്​ ജില്ല സമരസമിതി രൂപവത്​കരിച്ചു കൽപറ്റ: കേരളത്തിന്റെ പരിസ്ഥിതി സുസ്ഥിരതയിൽ ദൂരവ്യാപകവും അപരിഹാര്യവുമായ നാശമുണ്ടാക്കുമെന്നതിനാൽ കെ. റെയിൽ-സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രമുഖ ശാസ്ത്രജ്ഞനും കേരള ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാനുമായ വി.എസ്​. വിജയൻ കേരള സർക്കാറിനോട് ആവശ്യപ്പെട്ടു. കെ. റെയിൽ-സിൽവർ ലൈൻ വിരുദ്ധ സമരസമിതിയുടെ വയനാട്​ ജില്ല രൂപവത്​കരണ, എം.കെ.പ്രസാദ് അനുസ്മരണ ഗൂഗ്​ൾ മീറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 18 മീറ്റർ ഉയരത്തിൽ 293 കിലോമീറ്റർ നീളത്തിൽ എംബാങ്ക്മെന്റ് നിർമിക്കുമ്പോൾ നഷ്ടമാകുന്ന തണ്ണീർതടങ്ങളുടെ പരിസ്ഥിതി മൂല്യം അതിഭീമമാണ്. അന്താരാഷ്ട്ര തലത്തിൽ 18 ശാസ്ത്രജ്ഞന്മാർ 1997ൽ ഉണ്ടാക്കിയതും 2014ൽ പുതുക്കിയതുമായ കണക്കനുസരിച്ച് ഒരു ഹെക്ടർ തണ്ണീർതടം 98 ലക്ഷം രൂപയുടെ പരിസ്ഥിതി ധർമം നിർവഹിക്കുന്നുണ്ട്. ഇതനുസരിച്ച് കെ–റെയിൽ മൂലം നശിക്കുന്ന തണ്ണീർതടങ്ങളുടെ പരിസ്ഥിതി മൂല്യം കണക്കാക്കിയാൽ പ്രതിവർഷം 28,714 ലക്ഷം കോടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ടത്തിൽനിന്നും അസംസ്കൃത വിഭവങ്ങൾ ഖനനം ചെയ്യുന്നതിലൂടെയും ജൈവ വൈവിധ്യങ്ങളുടെ നാശം മൂലവും മറ്റുമുണ്ടാകുന്ന നഷ്ടങ്ങൾ കണക്കാക്കാൻ പ്രയാസമാണ്. എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. കെ. റെയിൽ-സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജനറൽ കൺവീനർ എസ്​. രാജീവ്, നാഷനൽ അലയൻസ് ഫോർ പീപ്​ൾസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്‍റ്​ പ്രഫ. കുസുമം ജോസഫ്, പക്ഷി നിരീക്ഷകൻ സുശാന്ത്, സൂപ്പി പള്ളിയാൽ, വർഗീസ് വട്ടേക്കാട്ടിൽ, ബാബു മൈലമ്പാടി, ആനന്ദ് ബഷീർ ജോൺ, സുലോചന രാമകൃഷ്ണൻ, പി.കെ. ഭഗത്, സി.കെ. വിഷ്ണുദാസ്, കെ.വി. സദാനന്ദൻ, ശ്രീരാമൻ നൂൽപുഴ എന്നിവർ സംസാരിച്ചു. വി.കെ. പ്രകാശൻ ചെയർമാനും തോമസ്​ അമ്പലവയൽ കൺവീനറുമായി വയനാട് ജില്ല സമരസമിതി രൂപവത്​കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story