Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഓൺലൈൻ വായ്​പാ ആപ്...

ഓൺലൈൻ വായ്​പാ ആപ് തട്ടിപ്പ്: പ്രതിയെ വാരാണസിയിൽനിന്ന്​ അറസ്​റ്റ്​ ​ചെയ്തു

text_fields
bookmark_border
*പടിഞ്ഞാറത്തറ സ്വദേശിയായ യുവാവിൽനിന്ന്​ പണം തട്ടിയ കേസിൽ വയനാട് സൈബർ പൊലീസാണ്​ അറസ്​റ്റ്​ ചെയ്തത്​ *എടുക്കുന്ന വായ്​പക്ക്​ ഒരു മാസത്തിനുള്ളിൽതന്നെ 100 ശതമാനം പലിശയാണ് ഈടാക്കുന്നത് *ലോൺ ആപ് ഇൻസ്​റ്റാൾ ചെയ്യുന്ന സമയം മൊബൈൽ ഫോണിലുള്ള കോൺടാക്ട് അടക്കമുള്ള സ്വകാര്യ വിവരങ്ങൾ തട്ടിയെടുത്താണ്​ പിന്നീട് ഭീഷണിപ്പെടുത്തുക കൽപറ്റ: ഓൺലൈൻ വായ്​പ ആപ് തട്ടിപ്പ് കേസിലെ പ്രതിയെ വാരാണസിയിൽനിന്ന്​ വയനാട് സൈബർ പൊലീസ് അറസ്​റ്റ്​ ചെയ്തു. വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ യുവാവിന് രേഖകൾ ഒന്നും ഇല്ലാതെ വായ്​പ നൽകാം എന്ന് വിശ്വസിപ്പിച്ച് വിവിധ ഓൺലൈൻ ആപുകൾ മൊബൈൽ ഫോണിൽ ഇൻസ്​റ്റാൾ ചെയ്യിച്ചായിരുന്നു തട്ടിപ്പ്​. ഇതിലൂടെ ലക്ഷങ്ങളുടെ ബാധ്യത വരുത്തുകയും തുടർന്ന് പരാതിക്കാരനെയും സുഹൃത്തുക്കളെയും ഫോൺ, വാട്സ്ആപ് വഴി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘത്തിലെ അതുൽ സിങ്​ (19) എന്നയാളെയാണ് വാരാണസിക്ക് സമീപത്തെ ബദോഹി ഗ്രാമത്തിൽനിന്ന്​ അറസ്​റ്റ്​ ചെയ്തത്. പരാതിക്കാരന്​ ഈ വർഷാദ്യം ഓൺലൈൻ വഴി നിബന്ധനകൾ ഒന്നും ഇല്ലാതെ ലോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് ലോൺ ആപ്ലിക്കേഷൻ ഇൻസ്​റ്റാൾ ചെയ്യിപ്പിക്കുകയായിരുന്നു. അനുവദിച്ച വായ്​പയിൽനിന്ന്​ ഉടൻതന്നെ സർവിസ് ചാർജ് ആയി വലിയ തുക പിടിച്ചുവെച്ചു. പിന്നീട് ഒരാഴ്ചക്കകം ലോൺ തിരിച്ചടക്കാൻ ആവശ്യപ്പെട്ടു. അതിനു കഴിയാതെ വന്നതോടെ മറ്റു ലോൺ ആപ് ഇൻസ്​റ്റാൾ ചെയ്യിപ്പിച്ച്​ വീണ്ടും വായ്​പ അനുവദിച്ചു. ഈ പണംകൊണ്ട്​ പഴയ ലോൺ ക്ലോസ് ചെയ്യിച്ചുമാണ് തട്ടിപ്പുകാർ പരാതിക്കാരനെ കടക്കെണിയിലേക്ക് തള്ളിയിട്ടത്. എടുക്കുന്ന വായ്​പക്ക്​ ഒരു മാസത്തിനുള്ളിൽതന്നെ 100 ശതമാനം പലിശയാണ് ഈടാക്കുന്നത്. ലോൺ ആപ് ഇൻസ്​റ്റാൾ ചെയ്യുന്ന സമയം ആപ് വഴി ചതിയിലൂടെ തട്ടിയെടുക്കുന്ന മൊബൈൽ ഫോണിലെ കോൺടാക്ട് അടക്കമുള്ള സ്വകാര്യ വിവരങ്ങൾ വെച്ചാണ് പിന്നീട് ഇവർ ഭീഷണിപ്പെടുത്തുക. നിയമ നടപടി സ്വീകരിക്കുമെന്ന്​ ഭീഷണിപ്പെടുത്തിയും വായ്പ എടുത്ത ആളുടെ മാന്യത തകരുന്ന വിധം മറ്റ്​ കോൺടാക്​ടുകളിലേക്കു മെസേജ് അയച്ചും സമ്മർദത്തിലാക്കും. വായ്​പ എടുത്ത ആളുകളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോൺ ചെയ്തും അനാവശ്യ ഗ്രൂപ്പുകളിൽ ആഡ് ചെയ്തും ഇവർ ഇരകളെ മുൾമുനയിൽ നിർത്തും. തട്ടിപ്പുസംഘത്തി​ൻെറ ഭീഷണിക്ക് വഴങ്ങി മറ്റു ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്​പയെടുത്തും സ്വർണാഭരണങ്ങൾ വിറ്റുമൊക്കെയാണ് പലരും ഈ കടം വീട്ടുന്നത്. സംസ്ഥാന വ്യാപകമായി നിരവധിയാളുകളെ ഇത്തരം തട്ടിപ്പുസംഘങ്ങൾ കടക്കെണിയിൽ വീഴ്ത്തിയിട്ടുണ്ട്. അനാവശ്യ ആപുകൾ ഇൻസ്​റ്റാൾ ചെയ്യുന്നത് ഒഴിവാക്കണമെന്നും വായ്​പക്ക്​ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്നും പൊലീസ്​ ഓർമിപ്പിക്കുന്നു. കെണിയിൽ പെട്ടാൽ പരിഭ്രമിക്കാതെ നിയമ സഹായം തേടണമെന്നും പൊലീസ്​ അറിയിച്ചു. വയനാട് സൈബർ സ്​റ്റേഷനിലെ ഇൻസ്‌പെക്ടർ പി.കെ. ജിജീഷ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ കെ.എ. സലാം, പി.എ. ഷുക്കൂർ, റിജോ ഫെർണാണ്ടസ്, ജബലു റഹ്മാൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ ഉത്തർ പ്രദേശിൽനിന്ന്​ അറസ്​റ്റ്​ ചെയ്തത്. SUNWDL16AtulSingh പ്രതി അതുൽ സിങ് SUNWDL17 ഓൺലൈൻ വായ്​പ ആപ് തട്ടിപ്പിനെതിരെ കേരള പൊലീസി​ൻെറ മുന്നറിയിപ്പ്​ പോസ്​റ്റർ ചുരത്തിൽ നാലിടത്ത് അപകടം; മണിക്കൂറുകൾ ഗതാഗത തടസ്സം *ബൈക്ക് യാത്രക്കാരന്​ പരിക്കേറ്റു വൈത്തിരി: വയനാട് ചുരത്തിൽ ഞായറാഴ്​ച വ്യത്യസ്ത സമയങ്ങളിലായി നാലിടത്തുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. രാവിലെ ഏഴുമണിയോടെ ടവർലൈനിനു സമീപം മോട്ടോർ ബൈക്ക് മറിഞ്ഞാണ് യുവാവിന് പരിക്കേറ്റത്. തുടർന്ന് പതിനൊന്നു മണിയോടെ മൂന്നാംവളവിനു സമീപം ടൂറിസ്​റ്റ്​ ബസും കാറും കൂട്ടിയിടിച്ച്​ ഗതാഗതം തടസപ്പെട്ടു. ഉച്ചക്ക് ഒരു മണിക്ക് ഏഴാം വളവിൽ കണ്ടെയ്​നർ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച്​ മണിക്കൂറുകൾ നീണ്ട ഗതാഗത തടസ്സമുണ്ടായി. വൈകുന്നേരം ഒന്നാം വളവിനു സമീപം കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രിക​ൻെറ പരിക്ക് ഗുരുതരമല്ല. SUNWDL14 ഒന്നാം വളവിൽ അപകടത്തിൽപെട്ട കാർ മാറ്റുന്നു SUNWDL15 ഏഴാം വളവിൽ അപകടത്തിൽപെട്ട കണ്ടെയ്​നർ ലോറി
Show Full Article
TAGS:
Next Story