Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightജില്ല ലോട്ടറി തൊഴിലാളി ...

ജില്ല ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തിരിമറി

text_fields
bookmark_border
ജില്ല ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തിരിമറിസുൽത്താൻ ബത്തേരി: ജില്ല ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തിരിമറി. 23 ലക്ഷത്തോളം തട്ടിയതായാണ് പ്രാഥമിക വിവരം. ഇതുസംബന്ധിച്ച് സംഘം സെക്രട്ടറിയെ ഭരണസമിതി സസ്പെൻഡ് ചെയ്തിട്ടുണ്ട്‌. സുൽത്താൻ ബത്തേരി ആസ്ഥാനമായിട്ടാണ് സംഘം പ്രവർത്തിക്കുന്നത്. ലോട്ടറി ബോർഡിൽനിന്ന്​ ലോട്ടറി മൊത്തമായി വാങ്ങി സ്വകാര്യ ഏജൻസിക്ക് ചില്ലറയായി വിൽപന നടത്തിയതിലുള്ള കമീഷൻ സംഘത്തിൽ എത്തിയിട്ടില്ലെന്നാണ് വിവരം. ഇതുസംബന്ധിച്ച് അന്വേഷണത്തിന് സഹകരണസംഘം ജോ. രജിസ്​ട്രാർ കഴിഞ്ഞ ആഗസ്​റ്റിൽ ഉത്തരവിറക്കിയിരുന്നു. എന്നാൽ, അന്വേഷണം കാര്യമായി ഉണ്ടായില്ല. സി.പി.എം നേതാക്കളാണ് സംഘം നിയന്ത്രിക്കുന്നത്. നേതാക്കൾ അറിയാതെ ലക്ഷങ്ങളുടെ തിരിമറി നടക്കില്ലെന്നാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ പറയുന്നത്. മാസങ്ങളായി പ്രശ്നം പുകയുന്നുണ്ടെങ്കിലും വിവാദമായിരുന്നില്ല. ATTN: താഴെയുള്ള വാർത്ത ബോക്​സായോ ​അല്ലെങ്കിൽ മുകളിലെ വാർത്തയോടൊപ്പം 14 സൈസ്​ ഫോണ്ടിൽ റൺചെയ്​തോ നൽകുകപ്രചാരണം അടിസ്ഥാനരഹിതമെന്ന്​കൽപറ്റ: ജില്ല ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിനെതിരായ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.​ 2008ൽ പ്രവർത്തനമാരംഭിച്ച സംഘത്തിൽ 2016 ആഗസ്​റ്റ്​ മുതൽ പി.വി. അജിത്ത് ആയിരുന്നു സെക്രട്ടറി. 2020 മാർച്ച് 23 മുതൽ ലോക്ഡൗണിൽ കടകൾ അടച്ചശേഷം ബ്രാഞ്ചുകളിൽനിന്ന് വന്ന പണം ബാങ്കിൽ അടക്കാതെ ഇദ്ദേഹം കൈവശംവെച്ചു. 2020 മേയിൽ ഇയാൾക്ക് നോട്ടീസ് നൽകി. ഭരണസമിതി സബ് കമ്മിറ്റിയെ വെച്ച് കമ്പ്യൂട്ടർ വിദഗ്​ധരുടെ സഹായത്തോടെ കണക്കുകൾ പരിശോധിച്ചതിൽ 22.88 ലക്ഷം രൂപയുടെ വ്യത്യാസമുള്ളതായി കണ്ടെത്തി. പണം സംഘത്തിൽ അടക്കാതിരുന്നതോടെ 2020 നവംബറിൽ സെക്രട്ടറി പി.വി. അജിത്തിനെ സസ്പെൻഡ് ചെയ്ത്​ പൊലീസിൽ പണാപഹരണത്തിന് പരാതി നൽകി. ഇതുപ്രകാരമുള്ള അന്വേഷണമടക്കം നടന്നുവരുകയാണെന്നും മറ്റു രീതിയിലുള്ള പ്രചാരണം രാഷ്​ട്രീയ ദുഷ്​ടലാക്കോടെയുള്ളതാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തമ്മേളനത്തിൽ സംഘം പ്രസിഡൻറ്​ പി.ആർ. ജയപ്രകാശ്, ഡയറക്ടർമാരായ ടി.എസ്. സുരേഷ്, വി.ജെ. ഷിനു, സെക്രട്ടറി ഇൻ ചാർജ് ഇന്ദുപ്രഭ, സെയിൽസ് സൂപ്പർവൈസർ മനോജ് അമ്പാടി എന്നിവർ സംബന്ധിച്ചു.റേഷൻ കിറ്റ്​: കമീഷൻ നൽകാത്തതിൽ പ്ര​തിഷേധിച്ചുകൽപറ്റ: റേഷൻ കടകളിലൂടെ നൽകിയ 11 മാസത്തെ കിറ്റി​ൻെറ കമീഷൻ സർക്കാർ നൽകാത്തതിൽ ഒാൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി പ്രധിഷേധിച്ചു. റേഷൻ വ്യാപാരികളെക്കൊണ്ട് പണം മുടക്കി എടുപ്പിച്ച 2334 ക്വിൻറൽ സ്പെഷൽ അരി വിൽപന നടത്താൻ അനുവദിക്കുകയോ മുടക്കുമുതൽ നൽകുകയോ വേണമെന്ന് പനമരത്ത് ചേർന്ന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറി​ൻെറ സ്പെഷൻ അരിയും സാധാരണ റേഷനും ഒരുമിച്ച് സ്​റ്റോക്കെടുക്കേണ്ടതിനാൽ ഗോഡൗണിലും റേഷൻകടകളിലും സ്ഥലമില്ലാത്ത സാഹചര്യമുള്ളതിനാൽ, റേഷൻവിഹിതം മാസാദ്യ ദിവസങ്ങളിൽതന്നെ ഉപഭോക്​താക്കൾ വാങ്ങണം. റേഷൻ മണ്ണെണ്ണ ഒരു വർഷം വിറ്റാൽ കിട്ടുന്ന കമീഷനേക്കാൾ കൂടുതൽ തുക വർഷംതോറും ലൈസൻസ് ഫീസായി സർക്കാർ ഈടാക്കുന്ന നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. യോഗം സംസ്ഥാന ഓർഗനൈസേഷൻ സെക്രട്ടറി ഷാജി യവനാർകുളം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ കുഞ്ഞബ്​ദുല്ല അധ്യക്ഷത വഹിച്ചു. ബാബു വയനാട്, ബേബി വാളാട്, ബി. ദിനേശ്കുമാർ, ആലിക്കുട്ടി, ടി.ടി. ജെയിംസ്, കെ.വി. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എം.പി. അനിരുദ്ധൻ സ്വാഗതവും ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.ജോയൻറ് കൗൺസിൽ കൺവെൻഷൻസുൽത്താൻ ബത്തേരി: ജോയൻറ് കൗൺസിൽ സുൽത്താൻ ബത്തേരി മേഖല കൺവെൻഷൻ നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാർക്ക് തുല്യ പെൻഷൻ സമ്പ്രദായം നടപ്പാക്കണമെന്നും പങ്കാളിത്ത പെൻഷൻ പുനഃപരിശോധന റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു. എം.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ. സുധാകരൻ, ജില്ല സെക്രട്ടറി കെ.എ. പ്രേംജിത്ത്, ജില്ല വൈസ് പ്രസിഡൻറ്​ ടി.ആർ. ബിനിൽകുമാർ, മേഖല സെക്രട്ടറി ബാബുരാജ് വൈത്തിരി, മേഖല കമ്മിറ്റി അംഗം സുജ മാധവൻ എന്നിവർ സംസാരിച്ചു.T​UEWDL3ജോയൻറ് കൗൺസിൽ സുൽത്താൻ ബത്തേരി മേഖല കൺവെൻഷൻ നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story