Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഎൻ.ജി.ഒ അസോ. ധർണ

എൻ.ജി.ഒ അസോ. ധർണ

text_fields
bookmark_border
എൻ.ജി.ഒ അസോ. ധർണ
cancel
എൻ.ജി.ഒ അസോ. ധർണമാനന്തവാടി: ജീവനക്കാർക്ക് ന്യായമായി ലഭിക്കേണ്ട പ്രമോഷനുകൾപോലും തടഞ്ഞ്​ പിൻവാതിൽ നിയമനങ്ങൾക്ക് സാഹചര്യം ഒരുക്കുകയാണ് ഇടതു സർക്കാറെന്നും ഇത്തരം നിയമനങ്ങൾ ആരോഗ്യമേഖലയെ തകർക്കുമെന്നും ഡി.സി.സി പ്രസിഡൻറ്​ എൻ.ഡി. അപ്പച്ചൻ ആരോപിച്ചു. കേരള എൻ.ജി.ഒ അസോസിയേഷൻ നടത്തിയ ജില്ല മെഡിക്കൽ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രി പി.കെ. ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ്​ മോബിഷ് പി. തോമസ് അധ്യക്ഷതവഹിച്ചു.ആരോഗ്യ വകുപ്പിലെ അമിതജോലി ഭാരത്തിന് ശാശ്വത പരിഹാരം കാണുക, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിച്ച് പ്രമോഷൻ നടപടികൾ ത്വരിതപ്പെടുത്തുക, ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക, കോവിഡ് ബാധിതരായ ജീവനക്കാർക്ക് മതിയായ വിശ്രമം ലഭ്യമാക്കുന്ന തരത്തിൽ മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കുക, രാഷ്​ട്രീയ പ്രേരിത സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. എൻ.ജെ. ഷിബു, കെ.ടി. ഷാജി, സുരേഷ് ബാബു, സി.ജി. ഷിബു, എം.ജി. അനിൽകുമാർ, എൻ.വി. അഗസ്​റ്റിൻ, വി.ജി. ജഗദൻ, എം.എ. ബൈജു, സിനീഷ് ജോസഫ്, എം.വി. സതീഷ്, ശരത് ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.photoകേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല മെഡിക്കൽ ഓഫിസ് മാർച്ച് ഡി.സി.സി പ്രസിഡൻറ്​ എൻ.ഡി. അപ്പച്ചൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story