Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതൃണമൂൽ കോൺഗ്രസിന്...

തൃണമൂൽ കോൺഗ്രസിന് പുതിയ ജില്ല കമ്മിറ്റി

text_fields
bookmark_border
തൃണമൂൽ കോൺഗ്രസിന് പുതിയ ജില്ല കമ്മിറ്റികല്‍പറ്റ: തൃണമൂല്‍ കോണ്‍ഗ്രസ് ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ച് 21 അംഗങ്ങളടങ്ങുന്ന പുതിയ കമ്മിറ്റി രൂപവത്കരിച്ചു. പനമരത്ത് നടന്ന ജില്ല നേതൃസമ്മേളനവും ജില്ല കമ്മിറ്റി പുനഃസംഘടന രൂപവത്കരണവും സംസ്ഥാന പ്രസിഡൻറ് മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ദേശീയപാത 766ലെ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് അനുയോജ്യമായ ബദല്‍ സംവിധാനം കണ്ടെത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് മനോജ് ശങ്കരനെല്ലൂര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറി​ൻെറ ജനദ്രോഹ നടപടികളില്‍ ഇടപെടുന്നതില്‍ കോണ്‍ഗ്രസ് പരാചയപ്പെട്ടെന്നും ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പട്ടയം നല്‍കുന്നതിലും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ അവസാനത്തോടെ നിയോജക മണ്ഡലതല സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കും. ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, വന്യമൃഗശല്യം തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ നടത്തുമെന്നും രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികള്‍ എടുക്കാത്ത പക്ഷം പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്തസമ്മേളനത്തില്‍ പുതിയ ജില്ല ഭാരവാഹികളായി തെരഞ്ഞെടുത്ത പ്രസിഡൻറ് എം.കെ. ആലി, വൈസ് പ്രസിഡൻറ് മത്തായി പൗലോസ്, സെക്രട്ടറി എം.ടി. രാജു, ജനറല്‍ സെക്രട്ടറി എന്‍. സന്ധ്യ, സംസ്ഥാന സെക്രട്ടറി സതീഷ് ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.നവരാത്രി മഹോത്സവം വൈത്തിരി: വൈദ്യഗിരി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഗ്രന്ഥപൂജയും വിദ്യാരംഭവും നടക്കും. ബുധനാഴ്ച ക്ഷേത്രം മേൽശാന്തി സുരേഷ് സ്വാമിയുടെ നേതൃത്വത്തിൽ പ്രത്യേക പൂജകളോടെ ഗ്രന്ഥം പൂജവെക്കൽ ചടങ്ങ് നടക്കും. 14ന് പ്രത്യേക ഗണപതി ഹോമവും ഗ്രന്ഥപൂജ, ആയുധപൂജ, സരസ്വതീപൂജ മുതലായ വിശേഷ പൂജകളും നടക്കും. രാം മനോഹർ ലോഹ്യ ചരമവാർഷികം കൽപറ്റ: സോഷ്യലിസ്​റ്റ് സ്​റ്റഡി സൻെറർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാം മനോഹർ ലോഹ്യയുടെ ചരമവാർഷിക അനുസ്​മരണം നടത്തി. ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. അബ്രഹാം പി. മാത്യു ഉദ്ഘാടനം ചെയ്തു. സോഷ്യലിസ്​റ്റ് സ്​റ്റഡി സൻെറർ ജില്ല പ്രസിഡൻറ് ബി. രാധാകൃഷ്ണപിള്ള അധ്യക്ഷതവഹിച്ചു. ഡോ. പി. ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തി. വി.പി. വർക്കി, കുര്യാക്കോസ്​ മുള്ളമട, കടമന ബാബു, എ. അനന്തകൃഷ്ണ ഗൗഡർ, നിസാർ പള്ളിമുക്ക്, അബീബ് റാൻ, ലൂസി ജോർജ്, കുഞ്ഞമ്മദ് പടിഞ്ഞാറത്തറ, കെ.എം. രാജു, മാടായി ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. പുസ്തക ചർച്ചകൽപറ്റ: വി.കെ.എന്നി​ൻെറ 'ഉൽപത്തി ചരിത്ര'ത്തിലേക്ക് വിശദമായി പ്രവേശിക്കുന്ന പുസ്തകമാണ് കെ. രഘുനാഥ് എഴുതിയ 'മുക്തകണ്ഠം വി.കെ.എൻ' എന്ന ജീവചരിത്രാഖ്യായികയെന്ന് പത്മപ്രഭാ ഗ്രന്ഥാലയം പുസ്തക ചർച്ച വിലയിരുത്തി. എഴുത്തുകാരനും അധ്യാപകനുമായ സി. ദിവാകരൻ പുസ്തകം അവതരിപ്പിച്ചു. വേലായുധൻ കോട്ടത്തറ മോഡറേറ്ററായി. സൂപ്പി പള്ളിയാൽ, പി.എ. ജലീൽ, എം. ഗംഗാധരൻ, കെ.കെ.എസ്. നായർ, പി.സി. രാമൻകുട്ടി, എ.കെ. ബാബു പ്രസന്നകുമാർ, ഇ. ശേഖരൻ എന്നിവർ പങ്കെടുത്തു. TUEWDL6പത്മപ്രഭാ ഗ്രന്ഥാലയം പുസ്തകചർച്ചയിൽ സി. ദിവാകരൻ സംസാരിക്കുന്നുഅനുമോദിച്ചുകൽപറ്റ: കെ.എ.എസ് പരീക്ഷ സ്ട്രീം മൂന്നിൽ രണ്ടാം റാങ്ക് നേടിയ ഡെപ്യൂട്ടി കലക്ടർ കെ. അജീഷിനെ സിംഗേഴ്സ് ഗ്രൂപ് ജില്ല കമ്മിറ്റി ആദരിച്ചു. ഗ്രൂപ് പ്രസിഡൻറ് ഹരീഷ് നമ്പ്യാർ, സെക്രട്ടറി സലാം കൽപറ്റ, വൈസ്​ പ്രസിഡൻറ് ജയൻ കോണിക്ക, ജോ. സെക്രട്ടറി പി.പി. ശെൽവരാജ്, എക്സി. അംഗങ്ങളായ വിജയൻ മാസ്​റ്റർ, എ. വേലായുധൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മൊബൈൽ നൽകി കൽപറ്റ: കേരള മുനിസിപ്പൽ കോർപറേഷൻ സ്​റ്റാഫ് അസോസിയേഷൻ (കെ.എം.സി.എസ്.എ) ഓൺലൈൻ പഠന ഉപകരണ ചലഞ്ചി​ൻെറ ഭാഗമായി നിർധന വിദ്യാർഥികൾക്ക് മൊബൈൽ നൽകി. കൽപറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബിന് മൊബൈൽ കൈമാറി. നഗരസഭ ഉപാധ്യക്ഷ കെ. അജിത, സ്ഥിരംസമിതി ചെയർമാൻ ടി.ജെ. ഐസക്, ഭാരവാഹികളായ സലാം കൽപറ്റ, ടി. നസീർ, സി.എ. ഷാനിബ്, ലിൻസൺ, രമ്യ രാഘവൻ, അന്നമ്മ, എം. രഞ്ജിത്ത്, ജി. മനേഷ് എന്നിവർ നേതൃത്വം നൽകി. TUEWDL7കേരള മുനിസിപ്പൽ കോർപറേഷൻ സ്​റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ നഗരസഭ ചെയർമാൻ കേയംതൊടി മുജീബിന് മൊബൈൽ ഫോൺ കൈമാറുന്നു
Show Full Article
TAGS:
Next Story