Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅഗതിമന്ദിരങ്ങളെ...

അഗതിമന്ദിരങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുന്നു

text_fields
bookmark_border
അഗതിമന്ദിരങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുന്നുജില്ലയില്‍ സര്‍ക്കാര്‍മേഖലയില്‍ ഒന്നും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്​ അംഗീകാരത്തോടെ സ്വകാര്യമേഖലയില്‍ 63 അഗതിമന്ദിരങ്ങളുമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്മാനന്തവാടി: ജില്ലയില്‍ അഗതിമന്ദിരങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുന്നതായി സർക്കാർ കണക്കുകൾ. 2011-12 കാലയളവില്‍ സര്‍ക്കാര്‍, സ്വകാര്യ അഗതിമന്ദിരങ്ങളില്‍ 1970 പേരുണ്ടായിരുന്നിടത്ത് 2020-21ല്‍ അത് 1439 ആയി കുറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ അഗതിമന്ദിരങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നുണ്ട്. നിയമസഭയില്‍ മാനന്തവാടി ഒ.ആര്‍. കേളു എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന്​ മന്ത്രി ഡോ. ആര്‍. ബിന്ദു നല്‍കിയ മറുപടിയിലാണ് അഗതിമന്ദിരങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി വ്യക്തമാകുന്നത്. യഥാസമയം ക്ഷേമപെന്‍ഷന്‍ കൈകളിലെത്തുന്നതും കിറ്റുകള്‍ ലഭിച്ചതും സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. ആരും പട്ടിണി കിടക്കരുതെന്ന സര്‍ക്കാര്‍നയത്തി​ൻെറ ഭാഗമായാണ് ക്ഷേമ പെന്‍ഷനുകള്‍ കൈകളിലെത്തുന്നത്. സര്‍ക്കാറി​ൻെറ ഈ കരുതലാണ് അഗതിമന്ദിരത്തിലെത്താതെ ആളുകളെ പിന്തിരിപ്പിക്കുന്നതെന്ന് എം.എൽ.എ അവകാശപ്പെട്ടു. പ്രായമായ രക്ഷിതാക്കളെ സംരക്ഷിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതും അഗതിമന്ദിരങ്ങളില്‍ ആളെത്തുന്നത് കുറയാന്‍ കാരണമായി. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒന്നും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്​ അംഗീകാരത്തോടെ സ്വകാര്യമേഖലയില്‍ 63 അഗതിമന്ദിരങ്ങളുമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.പ്ലസ് വൺ സീറ്റ് ക്ഷാമം; എം.എസ്.എഫ് പ്രതിഷേധംകൽപറ്റ: രണ്ടാം അലോട്മൻെറ്​ കഴിഞ്ഞിട്ടും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ഉൾപ്പെടെ പ്ലസ് വൺ പ്രവേശനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച്​ എം.എസ്.എഫ് കൽപറ്റ നിയോജക മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. മലബാർ മേഖലയോട് ഇടതുപക്ഷ സർക്കാർ തുടരുന്ന അവഗണന ജനം തിരിച്ചറിയുന്നുണ്ടെന്നും വിദ്യാഭ്യാസ മേഖലയിലെ മികവിനെക്കുറിച്ച് പി.ആർ പ്രകടനങ്ങൾ നടത്തുമ്പോഴും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുപോലും സീറ്റില്ലാത്ത അവസ്ഥ ലജ്ജാവഹമാണെന്നും എം.എസ്.എഫ് അഭിപ്രായപ്പെട്ടു. പ്രകടനത്തിന്​ പി.എം. റിൻഷാദ്, ഫായിസ് തലക്കൽ, ഫസൽ മുഹമ്മദ്, മുബഷിർ നെടുങ്കരണ, ഫാരിസ് തങ്ങൾ, അഫ്സൽ വടുവഞ്ചാൽ, സാദിക്കലി മേപ്പാടി എന്നിവർ നേതൃത്വം നൽകി.TUEWDL1എം.എസ്.എഫ് കൽപറ്റ നിയോജക മണ്ഡലം കമ്മിറ്റി ടൗണിൽ നടത്തിയ പ്രകടനംവൈറലായി ഇൗ നടനംപുല്‍പള്ളി: കോവിഡ് കാലത്തെ വിരസത മാറ്റാനും മാനസിക സമ്മര്‍ദങ്ങൾ മറികടക്കാനും നൃത്തപരിശീലനത്തില്‍ സജീവമായ അധ്യാപികമാരും വിദ്യാർഥിനികളും ക്ഷേത്രമുറ്റത്ത് അവതരിപ്പിച്ച നൃത്തം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചിലങ്ക നാട്യകലാകേന്ദ്രം ഉടമയായ കലാമണ്ഡലം റെസി ഷാജിദാസി​ൻെറ ശിക്ഷണത്തിലാണ് അധ്യാപികമാരായ സൗമ്യ ജയരാജ്, ആശ, ജോര്‍ല എന്നിവരും വിദ്യാർഥിനികളായ റിഷിപ്രഭ, നിയ, അശ്വതി എന്നിവര്‍ പുല്‍പള്ളി സീതാ ലവകുശ ക്ഷേത്രാങ്കണത്തില്‍ ചുവടുകള്‍ വെച്ചത്. പനമരം ഗവ. ടി.ടി.ഐയിലെ അധ്യാപികയായ സൗമ്യ ജയരാജും കാപ്പിസെറ്റ് ഗവ. സ്‌കൂൾ അധ്യാപിക ആശയും ആറ് വര്‍ഷമായി റെസി ഷാജിദാസി​ൻെറ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ചുവരുകയാണ്. കോവിഡ് വ്യാപനത്തോടെ വിദ്യാലയങ്ങള്‍ അടച്ചിട്ടതോടെ എല്ലാദിവസവും പരിശീലനം നേടി. നിര്‍വാരം സ്‌കൂൾ പ്രീപ്രൈമറി അധ്യാപിക ജോര്‍ല അടുത്തകാലത്താണ് നൃത്തം പഠിക്കാന്‍ ആരംഭിച്ചത്. കോഴിക്കോട് ഫറൂഖ് കോളജില്‍ ബിരുദവിദ്യാർഥിയായ റിഷിപ്രഭയും പഴശ്ശിരാജ കോളജിലെ ഡിഗ്രി വിദ്യാർഥിനി നിയയും ചെറുപ്പംമുതല്‍ നൃത്തം പഠിക്കുന്നവരാണ്. ബി.ടെകിന് പഠിക്കുന്ന അശ്വതിയും സ്‌കൂള്‍കാലം മുതല്‍ നൃത്തത്തില്‍ സജീവമായിരുന്നു. വിദ്യാലയങ്ങള്‍ വീണ്ടും സജീവമായാൽ നൃത്തപരിശീലനം തുടരാനാണ് എല്ലാവരുടെയും തീരുമാനം. ഒരുമാസമെടുത്താണ് ഇപ്പോള്‍ അവതരിപ്പിച്ച നൃത്തം പഠിച്ചെടുത്തത്. ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിക്കുന്നവരാണ് ഇവരെല്ലാം.TUEWDL2പുല്‍പള്ളി സീതാ ലവകുശ ക്ഷേത്രാങ്കണത്തില്‍ അവതരിപ്പിച്ച നൃത്തം
Show Full Article
TAGS:
Next Story