Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപച്ചപുതച്ച്​ ചേകാടി...

പച്ചപുതച്ച്​ ചേകാടി ഗ്രാമം

text_fields
bookmark_border
പച്ചപുതച്ച്​ ചേകാടി ഗ്രാമംമാനന്തവാടി: കേരള-കർണാടക അതിർത്തി ​പ്രദേശമായ ബാവലിക്കടുത്ത ചേകാടി ഗ്രാമത്തിലെ വയലുകൾ പച്ചപ്പട്ടണിഞ്ഞത് കർഷകർക്ക്​ ആശ്വാസവും കാഴ്​ചക്കാർക്ക്​ ആനന്ദവും സമ്മാനിക്കുന്നു. പ്രദേശത്തെ ഏക്കർ കണക്കിന് വയലുകളിലാണ് കണ്ണെത്താദൂരത്തോളം നെൽകൃഷി ചെയ്തിരിക്കുന്നത്. റോഡിനിരവശവുമുള്ള വയലുകളിലെല്ലാം നഞ്ചകൃഷിയിറക്കി. ചെട്ടി സമുദായത്തിൽ പെട്ടവരാണ് ഇവിടെ കൂടുതലമുള്ളത്. അതിനാൽ, പരമ്പരാഗത നെൽവിത്തുകളാണ് അധികംപേരും ഉപയോഗിക്കുന്നത്. കബനി നദിയോട് ചേർന്ന സ്ഥലമായതിനാൽ ഏതു സമയത്തും ജലസമൃദ്ധമാണിവിടം. വേനൽക്കാലത്ത് ഈ പാടങ്ങളിൽ പയർ, പച്ചമുളക്, തക്കാളി തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യുന്ന നിരവധി കർഷകരുണ്ടിവിടെ. ബാവലിയിൽനിന്നും ചേകാടി പാലം കടന്ന് ഈ വയലിനിടയിലൂടെ പുൽപള്ളിയിലേക്കുള്ള യാത്ര നയന മനോഹരവും മനസ്സിന്​ കുളിർമയും സമ്മാനിക്കും.TUEWDL4:ചേകാടിയിലെ വയൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story