Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവനവിസ്തൃതി...

വനവിസ്തൃതി വർധിപ്പിക്കൽ: സ്വകാര്യ എസ്​റ്റേറ്റുകൾ ഏറ്റെടുക്കുന്നു

text_fields
bookmark_border
വനവിസ്തൃതി വർധിപ്പിക്കൽ: സ്വകാര്യ എസ്​റ്റേറ്റുകൾ ഏറ്റെടുക്കുന്നുജില്ലയിൽ ഏറ്റെടുക്കുന്നത്​ മലന്തോട്ടം തിരുനെല്ലി, എടയൂർ തിരുനെല്ലി, രാജഗിരി, സാമിക്കുന്ന് എസ്​റ്റേറ്റുകൾ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയിലൂടെയും ഭൂമി ഏറ്റെടുക്കും leadസ്വന്തം ലേഖകൻകൽപറ്റ: സ്വാഭാവിക വനവിസ്തൃതി വർധിപ്പിക്കുന്നതിനും വനപരിപാലനം കാര്യക്ഷമമാക്കുന്നതിനും സ്വകാര്യ എസ്​റ്റേറ്റുകൾ ഏറ്റെടുക്കൽ അടക്കമുള്ള നടപടികളുമായി വനംവകുപ്പ്​. നോർത്ത് വയനാട് ഡിവിഷനിൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ബേഗൂർ റേഞ്ചിലെ മലന്തോട്ടം തിരുനെല്ലി എസ്​റ്റേറ്റ്, എടയൂർ തിരുനെല്ലി എസ്​റ്റേറ്റ് ​​േബ്ലാക്ക്​​ ഒന്ന്​, രണ്ട്​, മൂന്ന്​ എന്നിവ ഏറ്റെടുക്കുന്നതിന് 2019 നവംബർ 14ന് സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇതി​ൻെറ തുടർനടപടികളും പേര്യ റേഞ്ചിലെ രാജഗിരി എസ്​റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചു. സൗത്ത് വയനാട് ഡിവിഷനിൽ കൽപറ്റ റേഞ്ച് പടിഞ്ഞാറത്തറ സെക്​ഷനിലെ 4047 ഹെക്ടറോളം വിസ്​തൃതിയുള്ള സാമിക്കുന്ന് എസ്​റ്റേറ്റ്​ വിട്ടുനൽകാൻ ഉടമസ്ഥർ താൽപര്യം അറിയിച്ചുവെന്നും വനം-റവന്യൂ സർവേ വകുപ്പുകളുടെ സംയുക്ത പരിശോധനക്ക്​ ശേഷം പ്രാരംഭ നടപടികൾ സ്വീകരിക്കുമെന്നും കണ്ണൂർ ചീഫ്​ ഫോറസ്​റ്റ്​ കൺസർവേറ്റർ നിയമസഭ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്​തമാക്കി. കോഴിക്കോട് ഡിവിഷനിലെ പെരുവണ്ണാമൂഴി, കുറ്റ്യാടി റേഞ്ചുകളിലെ വനാതിർത്തിപ്രദേശങ്ങളിലെ പട്ടികവർഗേതര കുടുംബങ്ങളെ സ്വയം സന്നദ്ധ പുനരധിവാസപദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ട് ഉപയോഗിച്ച്​ 160, 15.4 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നി​ർദേശം സമർപ്പിച്ചു. കാസർകോട്​ ഡിവിഷനിൽ 18 കുടുംബങ്ങളുടെ 4.617 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതി​ൻെറ ഭാഗമായി ആദ്യഗഡു നഷ്​ടപരിഹാരം നൽകുന്നതിനുള്ള നടപടിയും തുടങ്ങി. 105.2 ഹെക്ടർ വിസ്തൃതിയുള്ള 11 അക്കേഷ്യ, മാഞ്ചിയം തോട്ടങ്ങൾ വെട്ടിമാറ്റി സ്വാഭാവിക വനമാക്കുന്നതിനുള്ള പ്രവൃത്തിയും ആരംഭിച്ച​ു. കണ്ണൂർ ഡിവിഷനിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വനാതിർത്തിയിലെ പട്ടികവർഗേതര കുടുംബങ്ങളുടെ സ്വയം പുനരധിവാസ പദ്ധതിപ്രകാരം കൊട്ടിയൂർ റേഞ്ചിൽ 168, അയ്യങ്കുന്ന് വില്ലേജിലെ രണ്ടും അപേക്ഷകളാണ്​ ലഭിച്ചത്​. ഇതിൽ കൊട്ടിയൂരിൽ 45 അപേക്ഷകളിൽ ഉൾപ്പെടുന്ന 21.3262 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ശിപാർശ സമർപ്പിച്ചതായും അധികൃതർ വ്യക്​തമാക്കുന്നു.വീട് നിർമിച്ചുനൽകി സുൽത്താൻ ബത്തേരി: ഐഡിയൽ റിലീഫ് വിങ് (ഐ.ആർ.ഡബ്ല്യൂ) ജില്ല ഗ്രൂപ്പി​ൻെറ നേതൃത്വത്തിൽ കട്ടയാട് സ്വദേശിനിക്ക്​ താൽക്കാലിക വീട് നിർമിച്ചുനൽകി. സുൽത്താൻ ബത്തേരി നഗരസഭ 35ാം വാർഡ് കൗൺസിലർ ഷൗക്കത്ത് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ജില്ല ലീഡർ കെ.എം. ആബിദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഗവേണിങ്​ ബോഡി അംഗം സി.എം. അഷറഫ് ഐ.ആർ.ഡബ്ല്യൂവിനെ പരിചയപ്പെടുത്തി. പി.ആർ സെകട്ടറി പി.എ. ഇബ്രാഹീം വാർഡ് കൗൺസിലർക്ക് ബ്രോഷർ കൈമാറി. വനിത കോഒാഡിനേറ്റർ കെ.കെ. അദീല, പി. ശംസുദ്ദീൻ, വി.എസ്​. ഷഹൽ റഹ്‌മാൻ, കെ.വി. അബ്​ദുൽഗഫൂർ, കെ. സാലിഹ് എന്നിവർ നേതൃത്വം നൽകി.​​TUEWDL5സുൽത്താൻ ബത്തേരി കട്ടയാട് സ്വദേശിനിക്ക്​ താൽക്കാലിക വീട്​ നിർമിക്കുന്ന ഐ.ആർ.ഡബ്ല്യൂ പ്രവർത്തകർ കാട്ടാനശല്യം: തിരുനെല്ലിയിൽ സുരക്ഷിതത്വം ഉറപ്പാക്കണം -ബി.ജെ.പികൽപറ്റ: തിരുനെല്ലിയിലും പരിസരപ്രദേശങ്ങളിലുമുള്ള തുടർച്ചയായ കാട്ടാന ആക്രമണത്തിന് പരിഹാരം കാണണമെന്ന് ബി.ജെ.പി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. തിരുനെല്ലി ക്ഷേത്രത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്നടക്കം ദിനംപ്രതി ഒട്ടേറെപ്പേർ എത്തുന്നുണ്ട്. ഇവർക്ക് ഒരു സുരക്ഷിതത്വവും ഇല്ലാത്തത് ആശങ്ക വർധിപ്പിക്കുന്നു.പ്രദേശത്ത് വന്യമൃഗങ്ങളും നാട്ടുകാരും തമ്മിൽ സങ്കർഷം ആരംഭിച്ചിട്ട് ഏറെനാളായെങ്കിലും പരിഹാരം കണ്ടെത്താൻ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. സാധാരണ സമയങ്ങളിൽപോലും പുറത്തിറങ്ങാൻ ഭയപ്പെടുന്ന ജനങ്ങളെ കഴിഞ്ഞ ദിവസത്തെ പ്രദേശത്തെ കാട്ടാന ആക്രമണം ഭീതിയിലാഴ്ത്തി. സന്ദർശകർക്ക്​ വനംവകുപ്പ് കൃത്യമായ ബോധവത്​കരണം നടത്തണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ കെ.പി. മധു ആധ്യക്ഷത വഹിച്ചു. കെ. മോഹൻദാസ്, പ്രശാന്ത് മലവയൽ എന്നിവർ സംസാരിച്ചു.എൻഡോസൾഫാൻ കുഴിച്ചുമൂടുന്നതിനെതിരെ ധർണ 15ന്​ കൽപറ്റ: കാസർകോട്​ ജില്ലയിലെ പ്ലാ​േൻറഷൻ കോർപറേഷൻ ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ അതതിടങ്ങളിൽ മണ്ണിലൊഴിച്ച്​ മൂടാനുള്ള സർക്കാർ തീരുമാനം കീടനാശിനി കമ്പനികളുമായുള്ള ഒത്തുകളിയാണെന്ന് എൻഡോസൾഫാൻ ദുരിതബാധിത ഐക്യദാർഢ്യ സമിതി ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. 20 വർഷമായി കോർപറേഷ​ൻെറ പെരിയ, ചീമേനി, രാജപുരം ഗോഡൗണുകളിൽ 1438 ലിറ്റർ നിരോധിത കീടനാശിനി സൂക്ഷിച്ചിട്ടുണ്ട്​. ഈ കീടനാശിനിയാണ് ഒരു മുന്നറിയിപ്പുമില്ലാതെ രഹസ്യമായി മണ്ണിലൊഴിച്ച്​ നശിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ ഒക്ടോബർ 15ന് പ്ലാ​േൻറഷൻ കോർപറേഷൻ ഓഫിസിലേക്ക്​ നടത്തുന്ന ജനകീയ മാർച്ചിന് പിന്തുണയേകി കൽപറ്റ ബസ്​സ്​റ്റാൻഡിന്​ സമീപം ജില്ല ഐക്യദാർഢ്യ സമിതി ധർണ നടത്തുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ ചെയർപേഴ്സൻ സുലോചന രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ. ബാദുഷ, പി.കെ. റെജി, പുഷ്പ ടീച്ചർ, മുഹമ്മത് കലവറ, എം. ബാബുരാജ്, അനീഷ് ചീരാൽ, രമേഷ് നമ്പൂതിരി, പി.കെ. സുരേന്ദ്രൻ, രാധാകൃഷ്ണ ലാൽ, വിനയകുമാർ അഴിപ്പുറത്ത്, ബാബു മൈലമ്പാടി, തോമസ് അമ്പലവയൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story