Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസുരക്ഷാ ഉപകരണങ്ങൾ നൽകി

സുരക്ഷാ ഉപകരണങ്ങൾ നൽകി

text_fields
bookmark_border
സുരക്ഷാ ഉപകരണങ്ങൾ നൽകി സുരക്ഷാ ഉപകരണങ്ങൾ നൽകിഗൂഡല്ലൂർ: ശ്രീമധുര ഗ്രാമപഞ്ചായത്തിലെ ശുചീകരണ തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പൊൻദോസ്​ സുരക്ഷാ ഉപകരണവും 1500 രൂപയുടെ ധനസഹായവും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. സുനിൽ അധ്യക്ഷത വഹിച്ചു. വൈസ്​ പ്രസിഡൻറ് റെജി മാത്യു, പഞ്ചായത്ത് സെക്രട്ടറി സോണി മറ്റ് വാർഡ് അംഗങ്ങളും പങ്കെടുത്തു.GDR AID: ശ്രീമധുര ഗ്രാമപഞ്ചായത്തിലെ ശുചീകരണ തൊഴിലാളികൾക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പൊൻദോസ്​ സുരക്ഷാ ഉപകരണങ്ങൾ നൽകുന്നു പെരുന്നാൾ നമസ്​കാരം ഗൂഡല്ലൂർ: ബലിപെരുന്നാൾ ദിവസം പെരുന്നാൾ നമസ്​കാരം രാവിലെ എട്ടുമണിക്കുതന്നെ നടത്തുമെന്നും കോവിഡ് മാനദണ്ഡം പാലിച്ചുവേണം എല്ലാവരും പള്ളിയിലേക്ക് എത്തേണ്ടതെന്നും ഖതീബുമാർ ആവശ്യപ്പെട്ടു. ബലിയറുക്കൽ കർമം നടക്കുന്നതിനാൽ മിക്ക മഹല്ലുകളിലും പെരുന്നാൾ നമസ്​കാരം നേരത്തെ നടക്കുമെന്നും അറിയിച്ചു.കോഴിയിറച്ചിയിൽ തൊട്ടാൽ കൈപൊള്ളും; കിലോക്ക് 270 രൂപ ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ കോഴിയിറച്ചിക്ക് കിലോക്ക് 270 രൂപ. കിലോക്ക് 220 രൂപയാണ് മൂന്നു ദിവസം മുമ്പുള്ള വില. പെരുന്നാൾ അടുത്തതോടെ കിലോക്ക് 50 രുപ വർധിപ്പിക്കുകയായിരുന്നു. കൊള്ളലാഭം കൊയ്യുകയാണ്​ കച്ചവടക്കാരെന്ന്​ ഉപഭോക്താക്കളുടെ പരാതി. കോഴിയിറച്ചി വിൽപനക്കാരുടെ അസോസിയേഷൻ നിർണയിക്കുന്ന വില എല്ലാ കടക്കാരും പാലിക്കണമെന്നാണ് അറിയിപ്പ്. വിലകുറച്ച് വിൽക്കാൻ തയാറാവുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് ഗൂഡല്ലൂർ അടക്കമുള്ള പ്രദേശങ്ങളിലെ കച്ചവടക്കാരുടെ നിലപാട്. വിപണിയിൽ സർക്കാർ ഇടപെടൽ ഇല്ലാത്തതാണ് ഇറച്ചിക്കോഴിവില ക്രമാതീതമായി വർധിപ്പിക്കാൻ സൗകര്യം നൽകുന്നത്. കോഴിയിറച്ചിക്ക് വില വർധിച്ചതോടെ ബീഫിനാണ് കൂടുതൽ ആവശ്യക്കാർ.സെക്​ഷൻ പതിനേഴ് ഭൂമിയിൽ താമസിക്കുന്നവർക്ക് പട്ടയവും വൈദ്യുതിയും നൽകണം -വി.സി.കെഗൂഡല്ലൂർ: ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെ സെക്​ഷൻ 17,53 വിഭാഗത്തിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയവും വൈദ്യുതിയും ലഭിക്കാൻ വനംമന്ത്രി കെ. രാമചന്ദ്രന് വിടുതലൈ ശിരുത്തൈകൾ കക്ഷി നിവേദനം നൽകി. ഇരു താലൂക്കിലുമായി 10,000ലേറെ കുടുംബങ്ങൾക്ക് വൈദ്യൂതിയില്ല. പട്ടയഭൂമികൾ വാങ്ങാനും വിൽക്കാനും തടസ്സമായ തമിഴ്​നാട് സ്വകാര്യ വനസംരക്ഷണ നിയമം പിൻവലിക്കണം.16 എ നോട്ടിഫിക്കേഷൻ റദ്ദാക്കണം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വി.സി.കെ ജില്ല സെക്രട്ടറി കെ. സഹദേവൻ, പാർലമൻെറ് മണ്ഡലം സെക്രട്ടറി ടി. രാജേന്ദ്രപ്രഭു, ഗൂഡല്ലൂർ നഗര സെക്രട്ടറി പി. തുയിൽമേഘം എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.മുതുമല ഗ്രാമവാസികളുമായി ആർ.ഡി.ഒ ചർച്ച നടത്തിഗൂഡല്ലൂർ: മുതുമല ഗ്രാമവാസികളുമായി ഗൂഡല്ലൂർ ആർ.ഡി.ഒ ശരവണകണ്ണൻ ചർച്ച നടത്തി. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞികൃഷ്​ണ​ൻെറ മൃതദേഹം ഏറ്റുവാങ്ങാൻ തയാറാവാതെ മുതുമല കടുവസങ്കേത ഡയറക്​ടർ എത്തി ജനങ്ങളോടെ സംസാരിക്കണമെന്നും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപവേണമെന്നും ഗ്രാമത്തിലേക്കുള്ള റോഡ്, വന്യമൃഗ ഭീഷണി തടയാൻ കിടങ്ങ് കീറൽ എന്നിവ ഉടൻ നടപ്പാക്കാൻ വനപാലകർ തയാറാവണമെന്നാണ് ആവശ്യം. കുഞ്ഞികൃഷ്​ണ​ൻെറ അമ്മക്ക് വികലാംഗ പെൻഷൻ നൽകുന്ന കാര്യത്തിനുള്ള നടപടികളും സ്വീകരിക്കുമെന്നും ഉറപ്പുനൽകി. ഇതിന്​ അനുകൂല തീരുമാനമുണ്ടായി. അതേസമയം, പുനരധിവാസത്തിലെ ബാക്കി കുടുംബങ്ങളുടെ നഷ്​ടപരിഹാരത്തുക നൽകൽ, മറ്റ് കാര്യങ്ങൾ അടുത്തഘട്ട ചർച്ചയിൽ തീരുമാനമെടുക്കാമെന്ന് ആർ.ഡി.ഒ വ്യക്തമാക്കി. പൊൻ ജയശീലൻ എം.എൽ.എ, മുതുമല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗോമതി, ശ്രീമധുര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ആർ.സുനിൽ അഭിഭാഷകരായ പരശുരാമൻ, സുകുമാരൻ എന്നിവരും വനം, പൊലീസ്​, റവന്യൂ അധികൃതരും യോഗത്തിൽ പങ്കെടുത്തു. തീരുമാനത്തിനുശേഷം കുഞ്ഞികൃഷ്​ണ​ൻെറ മൃതദേഹം സംസ്​കരണത്തിനായി കൊണ്ടുപോയി.GDR RDO: മുതുമല പ്രദേശവാസികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഗൂഡല്ലൂർ ആർ.ഡി.ഒ ഓഫിസിൽ നടന്ന ചർച്ച
Show Full Article
TAGS:
Next Story