Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമൊബൈൽ ആർ.ടി.പി.സി.ആർ...

മൊബൈൽ ആർ.ടി.പി.സി.ആർ ലാബ് സജ്ജമായി

text_fields
bookmark_border
മൊബൈൽ ആർ.ടി.പി.സി.ആർ ലാബ് സജ്ജമായികൽപറ്റ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പ്രതിദിനം രണ്ടായിരത്തോളം ആർ.ടി.പി.സി.ആർ പരിശോധനകൾക്ക്​ ശേഷിയുള്ള മൊബൈൽ ആർ.ടി.പി.സി.ആർ ലാബ് നല്ലൂർനാട് ഗവ. ട്രൈബൽ ആശുപത്രിയിൽ പ്രവർത്തനസജ്ജമായി. ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക്​​ പഞ്ചായത്ത് പ്രസിഡൻറ് ജസ്​റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. കോവിഡ് ഫലപ്രദമായി തടയുന്നതിന് കൂടുതൽ പരിശോധനസംവിധാനങ്ങൾ ഒരുക്കുന്നതി​ൻെറ ഭാഗമായാണ് മൊബൈൽ ആർ.ടി.പി.സി.ആർ ലാബ് പ്രവർത്തനമാരംഭിച്ചത്. മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലുള്ള തൊണ്ടർനാട്, വെള്ളമുണ്ട, തിരുനെല്ലി, തവിഞ്ഞാൽ, എടവക പഞ്ചായത്തുകളിലെ അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പൊരുന്നന്നൂർ, പേരിയ, നല്ലൂർനാട് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ പരിധിയിൽപെട്ടവർക്ക് ഈ മൊബൈൽ ആർ.ടി.പി.സി.ആർ ലാബ് പ്രയോജനകരമാകും. കേരള മെഡിക്കൽ സർവിസ് കോർപറേഷനാണ് (കെ.എം.എസ്.സി.എൽ) മൊബൈൽ ലാബുകളുടെ മേൽനോട്ടച്ചുമതല. ലാബിനോടനുബന്ധിച്ച് നാല്​ സാമ്പിൾ ശേഖരണ ടീമുകൾ ഉണ്ടാവും. ഹെഡ് ടെക്നിക്കൽ ഓഫിസർ, ലാബ് ടെക്നീഷ്യൻ, സ്വാബ് കലക്​ഷൻ ഏജൻറ്​ (നഴ്സ്), ഡാറ്റാ എൻട്രി ഓപറേറ്റർ എന്നിവർ ലാബിൽ പ്രവർത്തിക്കും.ബ്ലോക്കിലെ മെഡിക്കൽ ഓഫിസർമാർക്കാണ് പരിശോധനാ മേൽനോട്ടം. ചടങ്ങിൽ ജില്ല ആരോഗ്യവകുപ്പ് മേധാവി ഡോ. ആർ. രേണുക, ഡി.പി.എം ഡോ. അഭിലാഷ്, എടവക പഞ്ചായത്ത് പ്രസിഡൻറ്​ പ്രദീപ് മാസ്​റ്റർ, മാനന്തവാടി ബ്ലോക്ക്​​ പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ എ.കെ. ജയഭാരതി, ജില്ല പഞ്ചായത്ത്‌ അംഗം കെ. വിജയൻ, ബ്ലോക്ക്​​ ആരോഗ്യസ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ പി. കല്യാണി, ഡിവിഷൻ അംഗം കെ.വി. വിജോൾ, മെഡിക്കൽ ഓഫിസർ ഡോ. സാവൻ സാറ മാത്യു തുടങ്ങിയവർ പങ്കെടുത്തു.MONWDL4നല്ലൂർനാട് മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന ലാബി​ൻെറ ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ നിർവഹിക്കുന്നുദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൽപറ്റ: ജില്ലയിലെ ട്രാക്ടർ ഡ്രൈവേഴ്സ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 22,400 രൂപ സംഭാവന നൽകി. കലക്​ടർ ഡോ. അദീല അബ്​ദുല്ലക്ക്​ ചെക്ക് കൈമാറ്റി. വൈസ് പ്രസിഡൻറ്​ അബ്​ദുൽ അസീസ്, എക്സിക്യൂട്ടിവ് മെംബർമാരായ കെ. താഹിർ, എൻ. സക്കീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.സുൽത്താൻ ബത്തേരി പാൽവിതരണ സംഘത്തിലെ ക്ഷീരകർഷകൻ എം.വി. മോഹൻദാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. 20,000 രൂപയുടെ ചെക്ക് കലക്ടർ ഡോ. അദീല അബ്​ദുല്ല ഏറ്റുവാങ്ങി. സംഘം പ്രസിഡൻറ്​ കെ.കെ. പൗലോസ്, സെക്രട്ടറി പി.പി. വിജയൻ എന്നിവർ പങ്കെടുത്തു.MONWDL6ട്രാക്ടർ ഡ്രൈവേഴ്സ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സംഭാവനയുടെ ചെക്ക് കലക്ടർ ഡോ. അദീല അബ്​ദുല്ല സ്വീകരിക്കുന്നുMONWDL7ബത്തേരി പാൽവിതരണ സംഘത്തിലെ ക്ഷീരകർഷകൻ എം.വി. മോഹൻദാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സംഭാവനയുടെ ചെക്ക് കലക്ടർ ഡോ. അദീല അബ്​ദുല്ല സ്വീകരിക്കുന്നുഅഭിമുഖം മാറ്റികൽപറ്റ: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി വാഴവറ്റ പി.എച്ച്.സിയില്‍ വൈകീട്ടത്തെ ഒ.പി നടത്തുന്നതിന് ഡോക്ടറുടെയും ഫാര്‍മസിസ്​റ്റി​ൻെറയും ഒഴിവുകളിലേക്ക്​ ജൂണ്‍ 15ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത്​ ഓഫിസിൽ നടത്താനിരുന്ന കൂടിക്കാഴ്ച 21ലേക്ക് മാറ്റി. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി രാവിലെ 11ന് ഹാജരാകണം. ഫോണ്‍: 04936 202418.സമ്പര്‍ക്കവ്യാപനത്തില്‍ ജാഗ്രത വേണംകൽപറ്റ: കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഇടവക പഞ്ചയത്തിലെ മൂന്നാം വാർഡിൽ പോസിറ്റിവായ ചുമട്ടുതൊഴിലാളിക്ക് 14ഓളം വ്യക്തികളുമായി സമ്പർക്കമുണ്ട്. പി.കെ സ്​റ്റോഴ്സ് കൊയിലേരി തോന്നിക്കൽ എന്ന സ്ഥാപനത്തിൽ ജോലിചെയ്ത വ്യക്തി പോസിറ്റിവാണ്. നൂൽപുഴ 10ാം വാർഡ്​ തോട്ടാമൂല കമ്പക്കോടിയിൽ ജൂൺ 11ന് തൊഴിലുറപ്പിന് പോയ വ്യക്തിക്ക്​ രോഗം സ്ഥിരീകരിച്ചു. ജൂൺ 12വരെ കേണിച്ചിറ സപ്ലൈകോ ഓഫിസിൽ ജോലിചെയ്ത വ്യക്തി, ട്രൈബൽ െഡവലപ്​മൻെറ്​ ഓഫിസ് ജീവനക്കാരൻ എന്നിവർ പോസിറ്റിവാണ്. വൈത്തിരി താലൂക്ക്​ ഓഫിസിൽ ജൂൺ 10വരെ ജോലി ചെയ്ത വ്യക്തിയും പോസിറ്റിവായി.ഇടവക മുക്കത്ത്​, മാനന്തവാടി കുഴിനിലം ആടുവാൻകുന്ന്​, ബത്തേരി തേലാമ്പറ്റ, വാഴവറ്റ കരുമാതുവായൽ, കമ്മന നെഞ്ചോത്ത്​, വൈത്തിരി വട്ടക്കുണ്ട്, തവിഞ്ഞാൽ ഗോദാവരി കോളനികളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.വൈദ്യുതി മുടങ്ങുംപുൽപള്ളി: ഇലക്ട്രിക്കൽ സെക്​ഷനിലെ അതിരാറ്റ്കുന്ന്, എല്ലകൊല്ലി, മണൽവയൽ, കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി എന്നിവിടങ്ങളിൽ ചൊവ്വാഴ്​ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങും.പനമരം: ഇലക്ട്രിക്കൽ സെക്​ഷനിലെ നടവയൽ ടൗൺ, ഇരട്ടമുണ്ട, നെയ്കുപ്പ, കാറ്റാടിക്കവല, ആലിങ്കൽതാഴെ, പാടിക്കുന്ന്, ചീങ്ങോട് എന്നിവിടങ്ങളിൽ ചൊവ്വാഴ്​ച രാവിലെ ഒമ്പത് മുതൽ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങും.കാട്ടിക്കുളം: ഇലക്ട്രിക്കൽ സെക്​ഷനിലെ നരിക്കൽ, തോൽപെട്ടി എന്നിവിടങ്ങളിൽ ചൊവ്വാഴ്​ച രാവിലെ എട്ടു മുതൽ അഞ്ചുവരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story