Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവാടക ഇളവ് നൽകാനാവില്ല...

വാടക ഇളവ് നൽകാനാവില്ല ^കെ.ബി.ഒ.ഡബ്ല്യു.എ

text_fields
bookmark_border
വാടക ഇളവ് നൽകാനാവില്ല -കെ.ബി.ഒ.ഡബ്ല്യു.എ കൽപറ്റ: ലോക്ഡൗൺ കാലയളവിലെ കെട്ടിട വാടകയിൽ ഇളവ് നൽകാനാകില്ലെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.ബി.ഒ.ഡബ്ല്യു.എ) ജില്ല കമ്മിറ്റി. വാടക ഇളവ് നൽകണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും സാധിക്കാത്ത അവസ്ഥയാണ്. ഭൂരിഭാഗം കെട്ടിട ഉടമകളും തുച്ഛമായ വാടക വരുമാനംകൊണ്ട് ജീവിക്കുന്നവരാണ്. കാലാനുസൃതമായ വാടകവർധന പോലും നൽകാതെയും മറ്റും കച്ചവടക്കാർ കെട്ടിട ഉടമകളുമായി സഹകരിക്കുന്നില്ല. പഴയ കെട്ടിടങ്ങളിൽ ലഭിക്കുന്ന ശരാശരി വാടക 1,100 രൂപ മുതൽ 2,000 രൂപ വരെ മാത്രമാണ്. കെട്ടിട അറ്റകുറ്റപ്പണിക്കും നികുതിയും നൽകിയാൽ വളരെ തുച്ഛമായ വരുമാനമേ ഉടമക്ക് ലഭിക്കുന്നുള്ളൂ.പണപ്പെരുപ്പവും കെട്ടിടത്തിൻെറയും സ്ഥലത്തിൻെറയും മൂല്യവും പലമടങ്ങ് വർധിച്ചിട്ടും വാടകയിൽ നാളിതുവരെ വർധന വരുത്തിയിട്ടില്ല. കഴിഞ്ഞവർഷം ലോക്ഡൗണിൽ കെട്ടിട ഉടമകൾ ഭൂരിഭാഗവും ഒരു മാസത്തെ വാടക ഇളവ് നൽകിയിരുന്നു. വ്യാപാരികളുടെ നഷ്​ടത്തിന് സർക്കാറിൽ സമ്മർദ്ദം ചെലുത്തി സഹായങ്ങൾ നേടിയെടുക്കുകയാണ് വേണ്ടതെന്നും അസോസിയേഷൻ ജില്ല പ്രസിഡൻറ് എൻ. അബ്ബാസ് ഹാജി, ജനറൽ സെക്രട്ടറി അഡ്വ. ജസ്​റ്റസ് കെ. പൗലോസ്, ട്രഷറർ അഡ്വ. എ. അബദുൽ റഹ്മാൻ എന്നിവർ ആവശ്യപ്പെട്ടു. (must)കെട്ടിട നിര്‍മാണ തൊഴിലാളി കലക്ടറേറ്റ് പ്രതിഷേധം കല്‍പറ്റ: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കേരള കെട്ടിട നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. എസ്.ടി.യു ജില്ല ജനറല്‍ സെക്രട്ടറി സി. മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ഇ. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ. അബ്​ദുറഹിമാന്‍, ഒ.വി. അബ്​ദുൽ നാസര്‍, കെ.എം. അബൂബക്കര്‍, ഹംസ തോട്ടങ്ങല്‍, എ. മജീദ് എന്നിവര്‍ സംസാരിച്ചു.THUWDL12കെട്ടിട നിര്‍മാണ തൊഴിലാളികൾ കലക്ടറേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ എസ്.ടി.യു ജില്ല ജനറല്‍ സെക്രട്ടറി സി. മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്യുന്നുവ്യാപാരികള്‍ക്ക് ഭക്ഷ്യ കിറ്റുമായി ഏകോപന സമിതി കല്‍പറ്റ: ലോക്ഡൗണില്‍ കടകള്‍ അടച്ചിട്ട ചെറുകിട വ്യാപാരികള്‍ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലയിലെ 76 യൂനിറ്റുകളില്‍ നിന്ന് തിരഞ്ഞെടുത്ത 1000 വ്യാപാരികള്‍ക്കാണ് കിറ്റുകള്‍ നൽകിയത്. ജില്ല പ്രസിഡൻറ് കെ.കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗീസ്, വൈത്തിരി യൂനിറ്റ് പ്രസിഡൻറ് സി.വി. വര്‍ഗീസിന് നല്‍കി വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡൻറ് കെ. ഉസ്മാന്‍, കെ.ടി. ഇസ്മായില്‍, നൗഷാദ് കാക്കാവയല്‍, എം.വി. സുരേന്ദ്രന്‍, സി. രവീന്ദ്രന്‍, ജോജിന്‍ ടി. ജോയി, പി.വി. മഹേഷ്, അഷറഫ് കൊട്ടാരം, ഉണ്ണി കാമിയോ, ട്രഷറര്‍ ഇ. ഐദ്രു എന്നിവർ സംസാരിച്ചു.THUWDL13ചെറുകിട വ്യാപാരികള്‍ക്കുള്ള കിറ്റ് വിതരണോദ്ഘാടനം ജില്ല ജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗീസ് വൈത്തിരി യൂനിറ്റ് പ്രസിഡൻറ് സി.വി. വര്‍ഗീസിന് നല്‍കി നിര്‍വഹിക്കുന്നു മുട്ടിൽ മരം മുറി: സമഗ്രാന്വേഷണം നടത്തണംമാനന്തവാടി: മുട്ടിൽ സൗത്ത് വില്ലേജിലെ 15 കോടിയിൽപരം രൂപ വിലമതിക്കുന്ന ഈട്ടിത്തടി അനധികൃതമായി മുറിച്ച സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് നാഷനലിസ്​റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. വനം-റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയും ഒത്താശയോടെയും കൂടിയാണ് 202 ക്യൂബിക് മീറ്റർ ഈട്ടിത്തടി ആദിവാസി ഭൂവുടമകളെ പറ്റിച്ച് മുറിച്ചുമാറ്റിയത്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നാഷനലിസ്​റ്റ് കേരള കോൺഗ്രസ് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്​ദേക്കറിന് കത്ത് നൽകി.കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം -യൂത്ത് ലീഗ്മുട്ടിൽ: ആവിലാട്ട് കോളനിയിൽ അടക്കം നൂറിലധികം വരുന്ന ഈട്ടി, തേക്ക് മരങ്ങൾ മുറിച്ചു മാറ്റിയ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് മുട്ടിൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ അനുമതി നൽകിയിട്ടുണ്ടെന്ന് പറഞ്ഞ്​ ആദിവാദികളെ കബളിപ്പിച്ചാണ് മരം മുറിച്ചുമാറ്റിയത്. ഉന്നത ഉദ്യോഗസ്ഥർക്കും സർക്കാറിനും ഭരണകക്ഷികൾക്കും പങ്കുള്ള കൊള്ളയുടെ കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചാൽ ശക്തമായ പ്രതിഷേധവുമായി യൂത്ത് ലീഗ്‌ മുന്നോട്ടുപോകുമെന്നും സംഭവസ്ഥലം സന്ദർശിച്ച നേതാക്കൾ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ഷക്കീർ കല്ലടക്കൽ, ജനറൽ സെക്രട്ടറി മുനീർ വടകര, വൈസ്‌ പ്രസിഡൻറ് കെ.എം. മുജീബ്, സെക്രട്ടറി മുനീർ മാണ്ടാട് എന്നിവർ പങ്കെടുത്തു.THUWDL11യൂത്ത് ലീഗ് മുട്ടിൽ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ മുട്ടിലിൽ മരംമുറിച്ച സ്ഥലം സന്ദർശിക്കുന്നുതാൽക്കാലിക നിയമനംകൽപറ്റ: വനിത ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്‍പറ്റ സഖി വണ്‍ സറ്റോപ്പ് സൻെററിലേക്ക് സൻെറര്‍ അഡ്മിനിസ്ട്രേറ്റര്‍, കേസ് വര്‍ക്കര്‍, കൗണ്‍സിലര്‍, ഐ.ടി സറ്റാഫ്, മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, വിമൻ സെക്യൂരിറ്റി എന്നീ തസ്തികകളില്‍ താൽകാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ 45 വയസ്സിന് താഴെ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 20. ഫോണ്‍: 04936 202120.ആര്‍.ടി.പി.സി.ആര്‍ ലാബില്‍ നിയമനംകൽപറ്റ: ജില്ലയിലെ മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബില്‍ സ്​റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. യോഗ്യരായവര്‍ rtpcrlabhrwynd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. ശമ്പളം: സ്​റ്റാഫ് നഴ്സ് -17000, ലാബ് ടെക്നീഷ്യന്‍ -15000. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 14ന് ഉച്ചക്ക് രണ്ടുവരെ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story