Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമാനന്തവാടി...

മാനന്തവാടി ക്ഷീരസംഘത്തിൽ സോളാർ പ്ലാൻറ് സ്ഥാപിച്ചു

text_fields
bookmark_border
മാനന്തവാടി ക്ഷീരസംഘത്തിൽ സോളാർ പ്ലാൻറ് സ്ഥാപിച്ചുമാനന്തവാടി: കോവിഡ് കാലത്ത് മാനന്തവാടി ക്ഷീരോൽപാദക സഹകരണസംഘത്തിൽ മിൽമ 20 കിലോവാട്ട് വൈദ്യുതി ഉൽപാദനശേഷിയുള്ള സോളാർ പ്ലാൻറ്​ സ്ഥാപിച്ചു.പാരമ്പര്യേതര ഊർജം ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന പദ്ധതി പ്രകാരം സൗരോർജമുപയോഗിച്ച് ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറി സംഘത്തിനാവശ്യമായത്​ അവർ നൽകും. പ്രതിദിനം 22,000 ലിറ്റർ പാൽ സംഭരിക്കുന്ന സംഘത്തിൽ 35,000 ലിറ്റർ പാൽ സംഭരിക്കുന്നതിനാവശ്യമായ കൂളറുകൾ, സംഘം ഓഫിസ്, കോൺഫറൻസ് ഹാൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കാണ് കൂടുതലായും വൈദ്യുതി ഉപയോഗിക്കുന്നത്. വൈദ്യുതി ചാർജിനത്തിൽ പ്രതിമാസം വലിയതുക പദ്ധതിവഴി ലാഭിക്കാൻ കഴിയുന്നതോടെ സംഘത്തിലെ 1500ലേറെ കർഷകർക്കും കൂടുതൽ ആനുകൂല്യം ലഭ്യമാവുമെന്ന് സംഘം പ്രസിഡൻറ്​ പി.ടി. ബിജു അറിയിച്ചു.THUWDL2മാനന്തവാടി ക്ഷീരോൽപാദക സഹകരണസംഘത്തിൽ സ്ഥാപിച്ച സോളാർ പ്ലാൻറ്ഹരിതം സഹകരണം പദ്ധതിയിൽ തവിഞ്ഞാലും മാനന്തവാടി: സംസ്ഥാന സഹകരണ വകുപ്പി​ൻെറ ആഭിമുഖ്യത്തിൽ നടത്തുന്ന ഹരിതം സഹകരണം പദ്ധതിയിൽ തവിഞ്ഞാൽ അഗ്രികൾചറൽ ഇംപ്രൂവ്മൻെറ്​ സഹകരണസംഘവും പങ്കാളിയായി. സംഘത്തി​ൻെറ പ്രവർത്തനപരിധിയിലെ വിവിധ ഇടങ്ങളിൽ പുളിംതൈ നട്ടു. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻറും സംഘം ഡയറക്ടറുമായ എൽസി ജോയി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ്​ മാത്യു ജോസഫ്, പഞ്ചായത്ത്‌ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ജോസ് കൈനിക്കുന്നേൽ, വാർഡ് അംഗം ജോബി ജോസഫ്, ഡയറക്ടർ ജോൺസൻ പാലക്കുഴി, സെക്രട്ടറി അജോയ് എന്നിവർ പങ്കെടുത്തു.വാഹനയാത്രക്കാർക്ക് ഭീഷണിയായ മരങ്ങൾ നീക്കിമാനന്തവാടി: കേരള-കർണാടക അന്തർസംസ്ഥാന പാതയായ കാട്ടിക്കുളം-ബാവലി റോഡിലെ യാത്രക്ക് ഭീഷണിയായ മരങ്ങളുടെ ശിഖരങ്ങൾ വനംവകുപ്പ് മുറിച്ചുമാറ്റി. തോൽപെട്ടി അസി. വൈൽഡ് ലൈഫ് വാർഡ​ൻെറ പരിധിയിലെ ബാവലി സെക്​ഷനിലെ രണ്ടാം ഗേറ്റ് മുതൽ ബാവലിവരെയുള്ള ഭാഗത്തെ നിരവധി ഉണങ്ങിയ തേക്ക് മരങ്ങളുടെ ഉൾപ്പെടെ ശിഖരങ്ങൾ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായിരുന്നു. ആന, കടുവ ഉൾപ്പെടെ വന്യജീവികൾ കൂടുതലുള്ള പ്രദേശമാണിത്. അന്തർസംസ്ഥാന പാതയായതിനാൽ വാഹനങ്ങളും ഏറെയാണ്. വനത്തിനുള്ളിൽ മരം വീണ് ഗതാഗതം തടസ്സപ്പെടുന്നത്​ ഒഴിവാക്കുന്നതിനും യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷ ഒരുക്കുന്നതിനുമാണ് കാലവർഷമെത്തുന്നതിനു മുമ്പുതന്നെ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതെന്ന് ബാവലി സെക്​ഷൻ ഫോറസ്​റ്റർ കെ.എ. രാമകൃഷ്ണൻ പറഞ്ഞു. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതി​ൻെറ പേരിൽ ജനങ്ങളും വനം ജീവനക്കാരും സംഘർഷം പതിവാകുമ്പേൾ വയനാട് വന്യജീവി സങ്കേതത്തിലെ തോൽപെട്ടി അസി. വൈൽഡ് ലൈഫ് വാർഡൻ പി. സുനിൽകുമാറി​ൻെറ നേതൃത്വത്തിൽ മാതൃകാപ്രവർത്തനമാണ് നടക്കുന്നത്. ബീറ്റ് ഫോറസ്​റ്റ്​ ഓഫിസർ കെ. സന്ദീപ്, പി. അദർരാജ്, കെ.ആർ. വിഷ്ണു, വി.ആർ. നന്ദകുമാർ, പി.കെ. വിജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പണികൾ പുരോഗമിക്കുന്നത്.THUWDL4കാട്ടിക്കുളം-ബാവലി ​േറാഡരികിലെ ഉണങ്ങിയ മരങ്ങൾ മുറിച്ചുനീക്കുന്നുഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോണുകൾ ലഭ്യമാക്കിപൊഴുതന: ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാർഥികൾക്ക് കൈത്താങ്ങായി അധ്യാപകൻ. അച്ചുരാനം എൽ.പി സ്കൂൾ പ്രഥമാധ്യാപകൻ എൻ.സി. അബ്​ദുൽ സലാം ആണ്​ ആറ്​ സ്മാർട്ട് ഫോണുകൾ സംഘടിപ്പിച്ചുനൽകിയത്​. ഇതോടെ ക്ലാസിലെ 65 വിദ്യാർഥികൾക്കും ഓൺലൈൻ പഠനസൗകര്യമായി. പ്രവൃത്തിയെ വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സൈമൺ അഭിനന്ദിച്ചു. ജില്ലയിൽ മികച്ചപ്രവർത്തനം കാഴ്ചവെക്കുന്ന സ്കൂളി​െല ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ 75ഓളം വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യം നേരത്തേ ഒരുക്കിയിരുന്നു. ബാക്കിയുള്ളവർക്ക്​ പഞ്ചായത്തി​േൻറതടക്കം സഹായത്തോടെ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് പി.ടി.എ ഭാരവാഹികളും അധ്യാപകരും. സ്വരൂപിച്ച സ്മാർട്ട് ഫോണുകൾ പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനസ് റോസ്‌ന സ്​റ്റെഫി വിദ്യാർഥികൾക്ക് വിതരണം ചെയ്തു. പ്രഥമാധ്യാപകൻ അബ്​ദുൽസലാം, വാർഡ്​ അംഗം ഷാഹിന ശംസുദ്ദീൻ, ഹെഡ്മാസ്​റ്റർ ഇൻ ചാർജ് കെ. ഫൈസൽ, കൽപറ്റ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്, പി.ടി.എ പ്രസിഡൻറ്​ എസ്. മുരളീധരൻ, അധ്യാപകരായ എൻ.എം. റിനീഷ്, കെ.കെ. ആഷിക്, പി.ടി.എ ഭാരവാഹികളായ കെ. മുഹമ്മദ്, വി.പി. ശരീഫ് എന്നിവർ സംബന്ധിച്ചു. THUWDL3സ്മാർട്ട് ഫോണുകൾ പൊഴുതന പഞ്ചായത്ത് പ്രസിഡൻറ്​ അനസ് റോസ്‌ന സ്​റ്റെഫിക്ക്​ കൈമാറുന്നുവിഭവങ്ങൾ കൈമാറിമാനന്തവാടി: നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് യു.ഡി.എഫ് വിഭവങ്ങൾ നൽകി. കുഴിനിലം യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശേഖരിച്ച പച്ചക്കറി, അരി തുടങ്ങിയവയാണ് മാനന്തവാടി സമൂഹ അടുക്കളയിൽ ഏൽപിച്ചത്. മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർമാൻ പി.വി.എസ്. മൂസ ഏറ്റുവാങ്ങി. ഡെന്നിസൺ കണിയാരം, ഹുസൈൻ കുഴിനിലം, തങ്കച്ചൻ കോട്ടായിൽ, ആഷ ഐപ്പ്, കെ.വി. റിയാസ്, സാൽവി നിരപ്പേൽ, സുമിത സനൽ എന്നിവരാണ് വിഭവങ്ങൾ ശേഖരിച്ചത്.
Show Full Article
TAGS:
Next Story