Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനെറ്റ്​വർക്​​...

നെറ്റ്​വർക്​​ തടസ്സപ്പെടുന്നത് ഓൺലൈൻ പഠനത്തെ ബാധിക്കുന്നു

text_fields
bookmark_border
ഗൂഡല്ലൂർ: നെറ്റ്‌വർക്​ തടസ്സം വിദ്യാർഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വർക്ക് ഫ്രം ഹോം പദ്ധതിപ്രകാരം വീട്ടിലിരുന്ന് ജോലിചെയ്യുന്നവർക്കും നെറ്റ്‌വർക് തടസ്സം പ്രയാസം സൃഷ്​ടിക്കുന്നു. ബിദർക്കാട് എക്സ്ചേഞ്ചിന് കീഴിലെ പാട്ടവയൽ, വീട്ടിപ്പടി, കൈവെട്ട, ചെമ്പക പാളി, ചെറുകുന്ന് ഉൾപ്പെടെയുള്ള ഭാഗത്തെ ബി.എസ്.എൻ.എൽ ഉപഭോക്താക്കളാണ് നെറ്റ്‌വർക്​ തടസ്സംമൂലം ബുദ്ധിമുട്ടുന്നത്. നെറ്റ്​വർക്​ തടസ്സം അധ്യാപകരെയും പ്രയാസത്തിലാക്കുന്നു. കഴിഞ്ഞ രണ്ടു മാസമായി ബി.എസ്.എൻ.എൽ നെറ്റ്‌വർക്​ തടസ്സപ്പെടുന്നതായി ഉപഭോക്താക്കൾ പരാതിപ്പെടുന്നു. പാട്ടവയലിന് സമീപം ഒരു സ്വകാര്യ കമ്പനിയുടെ ടവർ സ്ഥാപിച്ചതിനുശേഷമാണ് ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടായിട്ടുള്ളത് എന്നും ജനങ്ങൾ പരാതിപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story